Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മാര്‍ഷ് 6ന് ഔട്ടായേനെ, നേടിയത് 60 റണ്‍സ്!! മുംബൈ ഇത്ര മണ്ടന്‍മാരോ? വന്‍ പിഴവ്

ലഖ്‌നൗ: ഐപിഎല്ലിലെ 16ാമത്തെ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ വലിയൊരു പിഴവ് കാരണം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മികച്ച ടോട്ടല്‍ ഉറപ്പിച്ചിരിക്കുയാണ്. ആദ്യത്തെ ഓവറില്‍ തന്നെ വിക്കറ്റ് ലഭിക്കേണ്ടിയിരുന്ന അവര്‍ക്കു സംഭവിച്ച അബദ്ധം കാരണം എല്‍എസ്ജി ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷ് രക്ഷപ്പെടുകയും ചെയ്തു.

ഒറ്റയക്കത്തിനു പുറത്താവേണ്ടിയിരുന്ന അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോറുമായാണ് ക്രീസ് വിട്ടത്. ലഖ്‌നൗ ടീമിനു ശക്തമായ അടിത്തറയിട്ടതും മുംബൈയ്ക്കു സംഭവിച്ച ഈ മണ്ടത്തരമാണ്. ബൗളര്‍ക്കും വിക്കറ്റ് കീപ്പര്‍ക്കും ഒരുപോലെ സംഭവിച്ച പിഴവാണ്് എല്‍എസ്ജിയെ രക്ഷിച്ചതെന്നു പറയാം. കളിയിലെ ടേണിങ് പോയിന്റായി മാറിയേക്കാവുന്ന മുംബൈയുടെ ഈ അബദ്ധം എന്താണെന്നറിയാം.

MITCHELL MARSH

മാര്‍ഷിന്റെ രക്ഷപ്പെടല്‍

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരിക്കല്‍ക്കൂടി ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. മിച്ചെല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവുമാണ് എല്‍എസ്ദിക്കു വേണ്ടി ഓപ്പണിങിലെത്തിയത്.

സ്‌ട്രൈക്ക് നേരിട്ട മാര്‍ഷ് ആദ്യത്തെ ബോളില്‍ തന്നെ ഡബിളുമായാണ് തുടങ്ങിടത്. അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ മാര്‍ഷ് ബൗണ്ടറി കണ്ടത്തി. നാലാത്തെ ബോളിലായിരുന്നു കളിയിലെ നിര്‍ണായക നിമിഷം.

പുറത്തേത്തു പോയ ഒരു ഫുള്ളര്‍ ബോളാണ് ബോള്‍ട്ട് പരീക്ഷിച്ചത്. 135.9 കിമിയായിരുന്നു ബോളിന്റെ വേഗത. മാര്‍ഷ് ഡ്രൈവിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെല്‍റ്റണിന്റെ കൈകളിലെത്തുകയും ചെയ്തു. എന്നാല്‍ ഷോട്ടിനു ശ്രമിക്കവെ ബാറ്റ് പിച്ചിലും ടച്ച് ചെയ്തായി കാണപ്പെട്ടിരുന്നു.

രോഹിത്തിനെ പുറത്താക്കും!! കോലിയുമില്ല? ലക്ഷ്യം കന്നിക്കിരീടം; ടെസ്റ്റില്‍ ഇന്ത്യക്കു ഈ ടീം

എന്നാല്‍ പിച്ചില്‍ മാത്രമല്ല, മാര്‍ഷിന്റെ ബാറ്റിലും ബോള്‍ എഡ്ജായിരുന്നു. പക്ഷെ ഇതു ബോള്‍ട്ടിന്റെയോ, വിക്കറ്റ് കീപ്പറായ റിക്കെല്‍റ്റണിന്റെയോ ശ്രദ്ധയില്‍ പെട്ടില്ല. ഈ കാരണത്താല്‍ രണ്ടു പേരും വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്തതുമില്ല. ഈ ഓവറിനു ശേഷമാണ് അള്‍ട്രാ എഡ്ജില്‍ ഇക്കാര്യം സ്‌ക്രീനില്‍ കാണിച്ചത്. ഇതു കണ്ടപ്പോള്‍ ബോള്‍ട്ട് അതിശയത്തോടെ ചിരിച്ചപ്പോള്‍ ഹാര്‍ദിക്കിന്റെ മുഖത്ത് ഞെട്ടലാണ് കാണപ്പെട്ടത്.

BOULT HARDIK

മുംബൈ നിരയിലെ ആരെങ്കിലുമൊരാള്‍ അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ മുംബൈയ്ക്കു ലഭിക്കേണ്ടിയിരുന്ന വിക്കറ്റായിരുന്നു അത്. വെറും ആറു റണ്‍സിനു മാര്‍ഷ് പുറത്താവുകയും ചെയ്‌തേനെ. പക്ഷെ മുംബൈ ആയുസ് നീട്ടിക്കൊടുത്തതോടെ തകര്‍ത്തുകളിച്ച അദ്ദേഹം സീസണിലെ മൂന്നാമത്തെും ഫിഫ്റ്റി കുറിച്ചാണ് ക്രീസ് വിട്ടത്.

31 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമടക്കം 60 റണ്‍സ് മാര്‍ഷ് അടിച്ചെടുക്കുകയും ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ മാാര്‍ഷ്- മാര്‍ക്രം ജോടി 76 റണ്‍സാണ് നേടിയത്. ഒടുവില്‍ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരാണ് മാര്‍ഷിനെ സ്വന്തം ബൗളിങില്‍ പിടികൂടി മുംബൈയ്ക്കു ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്.

Story first published: Friday, April 4, 2025, 20:51 [IST]
Other articles published on Apr 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+