ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മാര്‍ച്ച് 22ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. സൂപ്പര്‍ പോരാട്ടത്തോടെ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന കുട്ടി ക്രിക്കറ്റ് ആവേശത്തിന് തുടക്കമാവുകയാണ്. ഇതിനോടകം ടീമുകളുടെയെല്ലാം പരിശീലന ക്യാംപുകള്‍ സജീവമായിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി അവസാനിച്ചതോടെ ഇന്ത്യന്‍ താരങ്ങളും ഐപിഎല്‍ ടീമുകളിലേക്ക് എത്തിയിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ന്നുകഴിഞ്ഞു. സൂര്യകുമാര്‍ നേരത്തെ തന്നെ മുംബൈ ക്യാംപിലുണ്ട്. രാജസ്ഥാന്‍ റോയല്‍സ് രാഹുല്‍ ദ്രാവിഡിന് കീഴിലാണ് പടയൊരുക്കം നടത്തുന്നത്. ഇത്തവണ വലിയ മാറ്റങ്ങളോടെ ഇറങ്ങുന്ന രാജസ്ഥാന് വലിയ തലവേദനയായിരിക്കുന്നത് സഞ്ജു സാംസണിന്റെ പരിക്കാണ്. ഇംഗ്ലണ്ട് ടി20 പരമ്പരക്കിടെ കൈവിരലിന് പൊട്ടലേറ്റ സഞ്ജു ഇതുവരെ രാജസ്ഥാന്‍ ക്യാംപിലേക്കെത്തിയിട്ടില്ല.
അതുകൊണ്ടുതന്നെ രാജസ്ഥാന് ആശങ്കകളുമേറെയാണ്. സഞ്ജു സാംസണ്‍ എപ്പോള്‍ ടീമിലേക്കെത്തും ഏത് മത്സരത്തിലൂടെയാവും ടീമിലേക്ക് തിരിച്ചെത്തുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചില സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്.
ആദ്യ രണ്ട് മത്സരത്തില്‍ കളിക്കില്ല
ഐപിഎല്‍ 2025ലെ ആദ്യ രണ്ട് മത്സരത്തിലും സഞ്ജു സാംസണ്‍ കളിക്കില്ലെന്ന് ഉറപ്പാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. 23ന് ഉച്ച കഴിഞ്ഞാണ് ഈ മത്സരം നടക്കുന്നത്. ഇതില്‍ സഞ്ജു കളിക്കില്ലെന്ന് നിസംശയം പറയാം. വിരലിനിട്ട ബാന്റേത് ഇതുവരെ സഞ്ജു അഴിച്ചിട്ടില്ല. ബിസിസി ഐ കരാറിലുള്ള താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി ഫിറ്റ്‌നസ് തെളിയിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരിക്കുകയാണ്.

ഇവിടെ നിന്ന് എന്‍ഒസി കിട്ടാതെ സഞ്ജുവിന് ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കില്ല. രാജസ്ഥാന്റെ രണ്ടാം മത്സരം 26ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയാണ്. ഈ മത്സരവും സഞ്ജു കളിക്കില്ലെന്നാണ് വിവരം. സഞ്ജുവിന്റെ കൈവിരലിനിട്ട ബാന്റേജ് അഴിക്കാന്‍ 22ാം തീയ്യതിയെങ്കിലും ആകുമെന്നാണ് സൂചനകളുള്ളത്. അതുകൊണ്ടുതന്നെ ആദ്യ രണ്ട് മത്സരത്തില്‍ സഞ്ജു ടീമിനൊപ്പം ഉണ്ടാവില്ലെന്ന് തന്നെ ഉറപ്പിച്ച് പറയാം.
സിഎസ്‌കെ മത്സരം കളിച്ചേക്കും
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലൂടെ സഞ്ജു സാംസണ്‍ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. ഈ മാസം 30നാണ് ഈ മത്സരം. സിഎസ്‌കെയ്‌ക്കെതിരായ മത്സരം രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ ഈ മത്സരത്തിലൂടെയെങ്കിലും നായകനായ സഞ്ജു സാംസണെ തിരികെ കൊണ്ടുവരേണ്ടത് രാജസ്ഥാന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ മത്സരത്തിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
സഞ്ജുവിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായാല്‍ രാജസ്ഥാനെയത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഇത്തവണത്തെ രാജസ്ഥാന്റെ ടീം കരുത്ത് അത്ര ശക്തമാണെന്ന് പറയാനാവില്ല. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് അത്യാവശ്യമാണ്. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ എന്‍ഒസി ഇല്ലാതെ സഞ്ജുവിന് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ മടങ്ങിവരവ് വൈകിയാലും അത്ഭുതപ്പെടാനാവില്ല.
രാജസ്ഥാന്റെ ഓപ്പണിങ് വലിയ ചോദ്യം
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ റോളിലേക്കെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇത് മുന്നില്‍ക്കണ്ടായിരുന്നു രാജസ്ഥാന്‍ ഇത്തവണ പദ്ധതികള്‍ മെനഞ്ഞതും. എന്നാല്‍ സഞ്ജുവിന് കളിക്കാന്‍ സാധിക്കാതെ പോകുമ്പോള്‍ ആരെയാവും ഓപ്പണറാക്കുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. യശ്വസി ജയ്‌സ്വാളിനൊപ്പം 13കാരനായ വൈഭവ് സൂര്യവന്‍ഷിയെ ഇറക്കാനാവും രാജസ്ഥാന്റെ പദ്ധതി. ഇത് എത്രത്തോളം ക്ലിക്കാവുമെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന്റെ അഭാവം രാജസ്ഥാന് വലിയ തലവേദനയാണെന്ന് തന്നെ പറയാം.