Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രണ്ടിലൊന്ന് ഉറപ്പ്!! റിഷഭ് പുറത്തായപ്പോള്‍ ഗോയെങ്ക ചെയ്തത് ഇങ്ങനെ, വീഡിയോ

ലഖ്‌നൗ: ഈ സീസണിലെ ഐപിഎല്ലില്‍ തന്നെ വെല്ലാന്‍ മറ്റൊരു ദുരന്തം ഇല്ലെന്നു വീണ്ടും തെളിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന അദ്ദേഹം അവസാന കളിയിലും പതിവ് തെറ്റിച്ചില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ റിഷഭ് ഫ്‌ളോപ്പാവുന്നതിനൊപ്പം എല്‍എസ്ജി ആറു വിക്കറ്റിനു തോല്‍ക്കുകയും ചെയ്തു. ഇതോടെ അവര്‍ പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്തിരിക്കുകയാണ്.

ഈ മല്‍സരത്തില്‍ ടീം മികച്ച ടോട്ടലില്‍ നില്‍ക്കവെ വണ്‍ഡൗണായെത്തിയ റിഷഭ് നല്ലൊരു ഇന്നിങ്‌സ് കളിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വെറും ഏഴു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. റിഷഭ് വീണ്ടുമൊരു അവസരം തുലച്ചതിനു ശേഷമുള്ള എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയെങ്കയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയും ചെയ്്തിട്ടുണ്ട്.

SANJIV GOENKA

ഗോയെങ്കയുടെ നിയന്ത്രണം വിട്ടു!!

സ്വന്തം ഗ്രൗണ്ടില്‍ ആദ്യം ബാറ്റിങിനു ഇറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ആഗ്രഹിച്ചതു പോലെയൊരു തുടക്കമാണ് ഓപ്പണിങ് ജോടികളായ എയ്ഡന്‍ മാര്‍ക്രവും മിച്ചെല്‍ മാര്‍ഷും നല്‍കിയത്. തുടക്കത്തില്‍ തന്നെ ഒരു പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട മാര്‍ക്രം പിന്നീട് മാര്‍ഷിനൊപ്പം 115 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു.

11ാമത്തെ ഓവറിലെ മൂന്നാമത്തെ ബോളിലാണ് 65 റണ്‍സെടുത്ത മാര്‍ഷ് മടങ്ങിയത്. തുടങ്ങിയത് റിഷഭ് പന്ത് ക്രീസിലെത്തുകയായിരുന്നു. വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ 10 ഓവറുകളോളം അപ്പോള്‍ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു. ഓപ്പണര്‍മാര്‍ ടീമിനു ശക്തമായ അടിത്തറ നല്‍കിയതിനാല്‍ തന്നെ സമ്മര്‍ദ്ദവും റിഷഭിനു ഇല്ലായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച ശേഷം അതു വലിയൊരു ഇന്നിങ്‌സായി മാറ്റുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.

പക്ഷെ ക്രീസിലെത്തിയ ശേഷം വളരെ അക്ഷമനായാണ് റിഷഭ് കാണപ്പെട്ടത്. ഇത്തവണ എങ്ങെയെങ്കിലും റണ്‍സെടുത്തേ തീരൂവെന്ന ശൈലിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ ഇക്കാര്യം വ്യക്തമാവുകയയും ചെയ്തു.

12ാം ഓവറിലെ ആദ്യ ബോളില്‍ പേസര്‍ എഷാന്‍ മലിങ്കയ്‌ക്കെതിരേ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി റിഷഭ് ഒരു വലിയ ഷോട്ടിനും തുനിഞ്ഞു. പക്ഷെ അതു ആഗ്രഹിച്ചതു പോലെ കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല. ഈ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ബൗണ്ടറി കണ്ടെത്താന്‍ റിഷഭിനു കഴിഞ്ഞു. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ് ഏരിയയിലൂടെയായിരുന്നു ഈ ഷോട്ട്.

RISHABH PANT

ഇതു റിഷഭിനു കൂടുതല്‍ ആത്മവിശ്വാസം നല്‍കി മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ സഹായിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും തൊട്ടടുത്ത ബോളില്‍ തന്നെ പുറത്താവുകയായിരുന്നു. ലെഗ് സൈഡില്‍ ഒരു യോര്‍ക്കറാണ് മലിങ്കയെറിഞ്ഞത്. ബൗളര്‍ക്കു നേരെ ഷോട്ട് പായിക്കാനാണ് റിഷഭ് ശ്രമിച്ചത്. പക്ഷെ മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെ ഇതു മലിങ്ക വരുതിയിലാക്കി. സ്തബ്ധനായ റിഷഭ് വീണ്ടും തലതാഴ്ത്തി മടങ്ങുകയും ചെയ്തു.

റിഷഭ് പന്ത് പുറത്തായ ശേഷം എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്കയുടെ പ്രതികരണം, വീഡിയോ കാണാം

എല്‍എസ്ജിയുടെ പ്രകടനം ബാല്‍ക്കണിയില്‍ നിന്നു കണ്ടു കൊണ്ടിരുന്ന ടീമുടമ സഞ്ജീവ് ഗോയെങ്ക റിഷഭിന്റെ പുറത്താവലില്‍ വളരെ ക്ഷുഭിതനായാണ് കാണപ്പെട്ടത്. ദേഷ്യത്തോടെ അദ്ദേഹം വാതില്‍ തുറന്ന് അകത്തേക്കു പോവുന്നത് കാണാമായിരുന്നു. പിന്നീട് അല്‍പ്പസമയം കഴിഞ്ഞാണ് ഗോയെങ്ക തിരിച്ചുവന്നത്. 27 കോടിയെന്ന ഓള്‍ടൈം തുകയ്ക്കു എല്‍എസ്ജി സ്വന്തമാക്കിയ റിഷഭിനു ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 12.27 ശരാശരിയില്‍ വെറും 136 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ.

മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തിലെ തോല്‍വിക്കു ശേഷം ഗ്രൗണ്ടില്‍ വച്ച് പരസ്യമായി ശകാരിച്ചതിനെ തുടര്‍ന്നു വിവാദനായകനായ വ്യക്തിയാണ് ഗോയെങ്ക. സീസണിനു ശേഷം രാഹുല്‍ വിടാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. ഇനി റിഷഭിന്റെ വിധി എന്താവുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

Story first published: Tuesday, May 20, 2025, 7:39 [IST]
Other articles published on May 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+