Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഹാര്‍ദിക്കിനെ തളര്‍ത്തി ക്രുണാല്‍, ആ നീക്കം വന്‍ ചതി! മനപ്പൂര്‍വ്വം തന്നെയെന്ന് ആരാധകര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ് ആര്‍സിബി. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ 12 റണ്‍സിനാണ് ആതിഥേയരായ മുംബൈയെ ആര്‍സിബി തോല്‍പ്പിച്ചത്. 10 വര്‍ഷത്തിന് ശേഷമാണ് മുംബൈയില്‍ ആര്‍സിബി ജയം നേടിയെടുക്കുന്നത്. 222 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയുടെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞു.

പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് വെടിക്കെട്ടാണ് പുറത്തെടുത്തത്. ആര്‍സിബിയുടെ പ്രധാന പേസറായ ജോഷ് ഹെയസല്‍വുഡിനെയടക്കം തകര്‍ത്തടിച്ചാണ് ഹാര്‍ദിക് മുന്നേറിയത്. 15 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 42 റണ്‍സെടുത്താണ് ഹാര്‍ദിക് പുറത്തായത്. ജോഷ് ഹെയ്‌സല്‍വുഡാണ് ഹാര്‍ദിക്കിന്റെ വിക്കറ്റ് നേടിയത്. ആദ്യം നേരിട്ട എട്ട് പന്തില്‍ നിന്ന് 33 റണ്‍സാണ് ഹാര്‍ദിക് നേടിയത്. എന്നാല്‍ പിന്നീട് നേരിട്ട ഏഴ് പന്തില്‍ നിന്ന് നേടിയത് വെറും ഒമ്പത് റണ്‍സാണ്.

മികച്ച ഫോമില്‍ കളിച്ചിരുന്ന ഹാര്‍ദിക്കിന്റെ റണ്ണൊഴുക്കിന്റെ വേഗം കുറച്ചതും താരത്തെ വിക്കറ്റിലേക്കെത്തിച്ചതും ഹാര്‍ദിക്കിന്റെ ചേട്ടനായ ക്രുണാല്‍ പാണ്ഡ്യ കാട്ടിയ ചതിയിലൂടെയാണെന്ന് പറയാം. 15ാം ഓവറിലാണ് ഹാര്‍ദിക്കിന്റെ ഫോം നശിപ്പിക്കാന്‍ ക്രുണാല്‍ പാണ്ഡ്യ തന്റെ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കിയത്. ഇത് ആര്‍സിബിയുടെ ജയത്തിന് സഹായിച്ചെങ്കിലും മാന്യതയില്ലാത്ത നീക്കമാണെന്നാണ് ആരാധകര്‍ പറയുന്നത്.

മനപ്പൂര്‍വ്വം സമയം കളഞ്ഞു

15ാം ഓവര്‍ എറിയാനെത്തിയ ക്രുണാല്‍ പാണ്ഡ്യയെ വെടിക്കെട്ടോടെയാണ് ഹാര്‍ദിക് സ്വീകരിച്ചത്. താരത്തിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും പന്തുകള്‍ ഹാര്‍ദിക് സിക്‌സര്‍ പറത്തി. ആ സമയത്തെല്ലാം മത്സരം ജയിക്കണമെന്ന വാശിയോടെയായിരുന്നു ഹാര്‍ദിക് ഉണ്ടായിരുന്നത്. ചേട്ടനോട് ചിരിക്കുകപോലും ചെയ്യാതെ ഗൗരവത്തില്‍ ബാറ്റ് ചെയ്യുകയായിരുന്നു ഹാര്‍ദിക്. എന്നാല്‍ രണ്ട് സിക്‌സര്‍ വഴങ്ങിയതിന് പിന്നാലെ ക്രുണാല്‍ രണ്ട് വൈഡുകളെറിഞ്ഞു. ഇത് ഹാര്‍ദിക്കിന്റെ ശ്രദ്ധ തെറ്റിക്കാന്‍ കാരണമായി. പിന്നാലെ ഒരു പന്ത് എറിയാന്‍ റണ്ണപ്പ് എടുത്ത ശേഷം പന്തെറിയാതെ നിന്നു.

കൂടാതെ ഷൂവിന്റെ ലൈസ് അഴിച്ചുകെട്ടുകയും ചെയ്തു. ഇതോടെ ഹാര്‍ദിക്കിനെ ക്രീസില്‍ നിര്‍ത്തി വെറുതെ സമയം കളയിക്കാന്‍ ക്രുണാലിന് സാധിച്ചു. ഹാര്‍ദിക്കിന്റെ താളം നഷ്ടപ്പെടുത്തുകയായിരുന്നു ക്രുണാലിന്റെ ലക്ഷ്യം. ഇത് ഫലം കാണുകയും ചെയ്തു. നാലാം പന്തില്‍ സിംഗിള്‍ മാത്രമാണ് ഹാര്‍ദിക് നേടിയത്. ഇതിന് പിന്നാലെ ഹാര്‍ദിക്കിനോട് ക്രുണാല്‍ കുശലാന്വോഷണം നടത്തിയതോടെ ഹാര്‍ദിക്കിന്റെ ജയിക്കണമെന്ന വാശി അല്‍പ്പം കുറച്ചുവെന്ന് തന്നെ പറയാം. മാനസികപരമായ ക്രുണാലിന്റെ നീക്കം ഫലം കാണുന്നതാണ് കണ്ടത്.

hardik pandya

ക്രുണാലിന്റെ പ്ലാന്‍ ആര്‍സിബിക്ക് ഗുണം ചെയ്തു

ക്രുണാല്‍ പാണ്ഡ്യ ഹാര്‍ദിക്കിന്റെ താളം നഷ്ടപ്പെടുത്തിയത് പിന്നാലെ എത്തിയ ബൗളര്‍മാരും നന്നായി ഉപയോഗിച്ചു. 15ാം ഓവറിന് ശേഷം പ്രതീക്ഷിച്ചപോലെ റണ്‍സടിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ലെന്നത് കണക്കുകളില്‍ നിന്ന് തന്നെ വ്യക്തം. ഈ ഓവറിന് ശേഷം ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 16ാം ഓവറിലെ മൂന്നാം പന്ത് ഹാര്‍ദിക് ഡോട്ട്‌ബോളാക്കി. നാലാം പന്തില്‍ സിംഗിള്‍ നേടി. 17ാം ഓവര്‍ എറിഞ്ഞ യഷ് ദയാലിന്റെ ആദ്യ പന്തില്‍ ഹാര്‍ദിക് സിംഗിള്‍ നേടി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ മൂന്ന് പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്തു. പിന്നാലെ 19ാം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായി മടങ്ങുകയും ചെയ്തു.

ക്രുണാല്‍ ഹാര്‍ദിക്കിനൊരുക്കിയ കെണിയില്‍ ഹാര്‍ദിക് വീഴുകയായിരുന്നു. ക്രുണാല്‍ സമയം കളയാതെ പന്തെറിഞ്ഞിരുന്നെങ്കില്‍ വെടിക്കെട്ട് ഷോട്ടുകള്‍ തുടരാന്‍ ഹാര്‍ദിക്കിനാവുമായിരുന്നു. ഇത് മനസിലാക്കാന്‍ സീനിയര്‍ താരമായ ക്രുണാല്‍ പാണ്ഡ്യക്ക് സാധിച്ചു. ഹാര്‍ദിക്കിന്റെ വാശികുറക്കാന്‍ ക്രുണാല്‍ നടത്തിയ സൗഹൃദ സംഭാഷണം സഹായിച്ചുവെന്ന് പിന്നീട് ഹാര്‍ദിക് നേടിയ സ്‌കോറുകളില്‍ നിന്ന് വ്യക്തമാവും. എന്തായാലും ക്രുണാലിന്റെ നീക്കം ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണ്ണായകമായെന്ന് തന്നെ പറയാം.

Story first published: Tuesday, April 8, 2025, 10:17 [IST]
Other articles published on Apr 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+