Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 23 പന്തില്‍ 29, പിന്നെ വെടിക്കെട്ട്; സിഎസ്‌കെയുടെ കെണി രാഹുല്‍ പൊളിച്ചത് എങ്ങനെ?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 17ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം പ്രതീക്ഷിച്ചപോലെയായില്ല. ആദ്യ ഓവറില്‍ റണ്ണൊന്നുമെടുക്കാതെ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് പുറത്തായി. ഖലീല്‍ അഹമ്മദിന്റെ അഞ്ച് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാനാവാതെയാണ് മഗ്യൂര്‍ക്ക് പുറത്തായത്. ചെന്നൈയിലെ പിച്ചില്‍ റണ്‍സ് നേടുകയെന്നത് ദുഷ്‌കരമാണ്.

എങ്കിലും മൂന്നാമനായി ഇറങ്ങിയ അഭിഷേക് പുറേല്‍ അടിച്ചുകളിച്ചു. മുകേഷ് ചൗധരിയെ കടന്നാക്രമിച്ച് കളിച്ച അഭിഷേക് തുടര്‍ച്ചയായി സിക്‌സും ഫോറും പറത്തി റണ്‍സുയര്‍ത്തി. എന്നാല്‍ മറുവശത്ത് കെ എല്‍ രാഹുലിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിച്ചില്ല. ഫഫ് ഡുപ്ലെസിസിന്റെ അഭാവത്തില്‍ ഓപ്പണറായ രാഹുല്‍ പവര്‍പ്ലേയില്‍ 125 സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്. രാഹുലിന് ഓപ്പണര്‍ റോളില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. പവര്‍പ്ലേയില്‍ മികവ് കാട്ടാത്തതിനാല്‍ രാഹുലിനെ ആരാധകര്‍ വിമര്‍ശിച്ചു.

എന്നാല്‍ പിന്നീട് പതിയെ താളം കണ്ടെത്തിയ രാഹുല്‍ 10 ഓവറിന് ശേഷം ഗിയര്‍ മാറ്റി. മോശം പന്തുകളെ ആക്രമിച്ച് കളിച്ച രാഹുല്‍ 33 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ടി20യില്‍ പതിയെ നിലയുറപ്പിച്ച് ആക്രമിക്കുകയെന്നതാണ് രാഹുലിന്റെ ശൈലി. ഇത് മാറ്റിയിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് മിന്നിക്കുകയാണ് രാഹുല്‍.

സ്പിന്നര്‍മാരെ ലക്ഷ്യമിട്ട് രാഹുല്‍

ചെന്നൈയില്‍ സിഎസ്‌കെ എതിരാളികളെ പൂട്ടുന്നത് സ്പിന്നര്‍മാരെ ഉപയോഗിച്ചത്. ഈ സീസണില്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, നൂര്‍ അഹമ്മജദ് എന്നീ കരുത്തുറ്റ സ്പിന്നര്‍മാരാണ് സിഎസ്‌കെയ്ക്കുള്ളത്. സിഎസ്‌കെയുടെ സ്പിന്‍ കെണിയെ തകര്‍ക്കാന്‍ ഡല്‍ഹി കരുതിയ ആയുധമാണ് കെ എല്‍ രാഹുല്‍. ഓപ്പണിങ്ങില്‍ രാഹുലിനെ ഇറക്കിവിട്ടത് കൃത്യമായ പദ്ധതികളോടെയാണ്. ആദ്യത്തെ 10 ഓവറില്‍ പിടിച്ചുനിന്ന് വിക്കറ്റ് കാത്ത് കളിക്കുക.

സ്പിന്നര്‍മാര്‍ വരുമ്പോള്‍ കൂടുതല്‍ ആക്രമിക്കുക എന്നതാണ് രാഹുലിന് നല്‍കിയ ഉത്തരവാദിത്തം. ഇത് ഭംവിയായി നിര്‍വഹിക്കുന്ന പ്രകടനമാണ് രാഹുല്‍ നടത്തിയത്. ആദ്യ 10 ഓവറില്‍ ടീമിന്റെ ആംഗര്‍ റോള്‍ രാഹുല്‍ ഏറ്റെടുത്തു. പിടിച്ചുനിന്ന് വിക്കറ്റ് കാത്ത് നിലയുറപ്പിച്ച ശേഷം രാഹുല്‍ വിശ്വരൂപം കാട്ടുകയായിരുന്നു. 33 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശേഷം പിന്നീട് ആക്രമണത്തിലേക്ക് രാഹുല്‍ ഗിയര്‍ മാറ്റി. ഇത് ഡല്‍ഹിക്ക് ഗുണകരമായി മാറുകയും ചെയ്തു.

ഓപ്പണര്‍ റോളില്‍ അതുല്യ റെക്കോഡ്

കെ എല്‍ രാഹുല്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. എന്നാല്‍ ഐപിഎല്ലില്‍ ഓപ്പണറെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോഡാണ് രാഹുലിന്റെ പേരിലുള്ളത്. കഴിഞ്ഞ 22 ഐപിഎല്‍ ഇന്നിങ്‌സില്‍ ഒരു തവണ മാത്രമാണ് താരം ഒറ്റ സംഖ്യയില്‍ പുറത്തായത്. ഇത് അധികം ഓപ്പണര്‍മാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണ്. രാഹുലിനെ ഇന്ത്യ മാറ്റിനിര്‍ത്താന്‍ കാരണം ശൈലിയാണ്. പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് നടത്തുന്ന രീതിയെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ രാഹുലിനെ സംബന്ധിച്ച് ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാവില്ല.

kl rahul

രാഹുല്‍ വ്യക്തിഗത നേട്ടം മാത്രം ലക്ഷ്യമിടുന്നോ?

കെ എല്‍ രാഹുല്‍ വ്യക്തിഗത നേട്ടം മാത്രം ലക്ഷ്യമിട്ട് കളിക്കുന്ന താരമാണെന്ന ആക്ഷേപം നേരത്തെ മുതലുള്ളതാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വിട്ട് രാഹുല്‍ ഡല്‍ഹിയിലേക്കെത്താന്‍ കാരണം തന്നെ ഈ ആരോപണമാണെന്ന് പറയാം. ഡല്‍ഹിയില്‍ ഓപ്പണര്‍ റോളിലേക്ക് വന്നപ്പോള്‍ അല്‍പ്പം കൂടി ആക്രമണ ശൈലിയില്‍ രാഹുല്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മധ്യനിരയിലിറങ്ങി ചെറിയൊരു വെടിക്കെട്ട് പുറത്തെടുത്താണ് മടങ്ങിയത്.

എന്നാല്‍ ചെന്നൈക്കെതിരേ പവര്‍പ്ലേ നശിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് രാഹുല്‍ നടത്തിയത്. 51 റണ്‍സാണ് പവര്‍പ്ലേയില്‍ ഡല്‍ഹി നേടിയത്. അടിച്ചുകളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പുറേലിന് സ്‌ട്രൈക്ക് മാറി കളിക്കാനും രാഹുല്‍ തയ്യാറായില്ല. ആദ്യത്തെ 10 ഓവറില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. ഇതിന് ശേഷം പതിയെ ആക്രമണത്തിലേക്ക് കടന്ന രാഹുല്‍ പിന്നീട് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു.

Story first published: Saturday, April 5, 2025, 17:05 [IST]
Other articles published on Apr 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+