For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇതാണോ പ്രതികാരം? കെകെആറിനോട് നാണംകെട്ട് ശ്രേയസ്; തകര്‍ന്നടിഞ്ഞ് പഞ്ചാബ്

മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 31ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് കിങ്‌സിന് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന് ഇത് അഭിമാന പോരാട്ടമായിരുന്നു. ഇതിന് കാരണം കെകെആറിനോട് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കുള്ള പകയാണ്. അവസാന സീസണില്‍ കെകെആറിനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍.

എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് ശ്രേയസ് അയ്യരെ നിലനിര്‍ത്താന്‍ കെകെആര്‍ തയ്യാറായില്ല. ചര്‍ച്ച പോലും ചെയ്യാതെ ശ്രേയസിനെ തഴയുകയായിരുന്നു. കപ്പ് നേടിക്കൊടുത്തിട്ടും തനിക്ക് അര്‍ഹിച്ച ബഹുമാനം കെകെആറില്‍ നിന്ന് ലഭിച്ചില്ലെന്ന് ശ്രേയസ് അയ്യര്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. കെകെആറില്‍ ഇത്തവണയുള്ള മിക്ക താരങ്ങളും അവസാന സീസണില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചവരാണ്. എന്നാല്‍ ടീം മാനേജ്‌മെന്റിനോട് ശ്രേയസിന് ശത്രുതയുണ്ട്.

നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കെകെആറിനോട് പ്രതികാരം വീട്ടാന്‍ കാത്തിരുന്ന ശ്രേയസിന് പക്ഷം നാണംകെടാനാണ് വിധി. മികച്ച ഫോമില്‍ കളിച്ചിരുന്ന ശ്രേയസ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ കെകെആറിന് മറുപടി നല്‍കുമെന്ന് കരുതിയെങ്കിലും താരം ഡെക്കിന് പുറത്താവുകയായിരുന്നു. പ്രതികാരം വീട്ടാന്‍വന്ന് നാണംകെട്ട് മടങ്ങാനായിരുന്നു ശ്രേയസിന്റെ വിധി.

പഞ്ചാബ് ക്യാപ്റ്റനെ ട്രോളി ആരാധകര്‍

രണ്ട് പന്ത് മാത്രമാണ് പഞ്ചാബ് നായകന് നേരിടാന്‍ ലഭിച്ചത്. കടന്നാക്രമിക്കാന്‍ ശ്രമിച്ച ശ്രേയസിന്റെ ശ്രമം പാളുകയായിരുന്നു. ഹര്‍ഷിത് റാണയുടെ ഓഫ് സൈഡിലെത്തിയ പന്തിലെ ആക്രമിക്കാനാണ് ശ്രേയസ് ശ്രമിച്ചത്. എന്നാല്‍ അല്‍പ്പം കൂടുതല്‍ പേസുണ്ടായിരുന്ന പന്തിനെ കൃത്യമായി കണക്ട് ചെയ്യാന്‍ ശ്രേയസിനായില്ല. രമണ്‍ദീപ് സിങ് തകര്‍പ്പന്‍ ക്യാച്ചുകൂടി നേടിയതോടെ ശ്രേയസ് അയ്യര്‍ക്ക് തലകുനിച്ച് മടങ്ങേണ്ടി വന്നിരിക്കുകയാണ്.

കെകെആറിനോട് പ്രതികാരം ചെയ്യാനിറങ്ങിയിട്ട് സ്വന്തം തട്ടകത്തില്‍ ശ്രേയസ് നാണംകെട്ടുവെന്നും കോടികള്‍ക്കായി കെകെആര്‍ വിട്ടതിന്റെ തിരിച്ചടിയാണിതെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. കെകെആര്‍ ടീമില്‍ നിന്ന് ശ്രേയസ് പുറത്തായത് പ്രതിഫല തര്‍ക്കത്തെത്തുടര്‍ന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കെകെആറിനെ കിരീടത്തിലേക്കെത്തിച്ച നായകനായിട്ടും ശ്രേയസിനോട് ഇപ്പോള്‍ കെകെആര്‍ ആരാധകര്‍ക്ക് കലിപ്പാണെന്ന് പറയാം. ഇത് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തവുമാണ്.

kkr vs pbks

തകര്‍ന്നടിഞ്ഞ് പഞ്ചാബ്

ഈ സീസണിലെ ഇതുവരെയുള്ള മത്സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ് പഞ്ചാബ് കിങ്‌സ്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തല്ലിപ്പറത്തിയ പഞ്ചാബിന് അപ്രതീക്ഷിത തകര്‍ച്ചയാണ് കെകെആറിനെതിരേ നേരിട്ടത്. ഭേദപ്പെട്ട് തുടങ്ങിയ ശേഷം ടീം തകര്‍ന്നടിയുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ പ്രഭ്‌സിംറാന്‍ സിങ്ങും പ്രിയന്‍ഷ് ആര്യയും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. നാലാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷിത് റാണ ഈ ഓവറില്‍ രണ്ട് വിക്കറ്റ് നേടിയതോടെ പഞ്ചാബിന്റെ തകര്‍ച്ച തുടങ്ങി.

പിന്നീടെത്തിയവരിലാര്‍ക്കും മികച്ച സ്‌കോറിലേക്കുയരാനായില്ല. വരുന്നു ഒന്നോ രണ്ടോ ഷോട്ട് കളിച്ച് വിക്കറ്റ് തുലക്കുന്നതാണ് കണ്ടത്. ഈ സീസണിലെ പഞ്ചാബ് കിങ്‌സിന്റെ ഏറ്റവും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമായിരുന്നു ഇതെന്ന് പറയാം. 15.3 ഓവറില്‍ 111 റണ്‍സിനാണ് പഞ്ചാബ് ഓള്‍ഔട്ടായത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷിത് റാണയാണ് പഞ്ചാബിന്റെ തകര്‍ച്ചക്ക് മൂലകാരണമായത്. ഇതിന്റെ കരുത്തിലാണ് പിന്നാലെ എത്തിയവരെല്ലാം വിക്കറ്റ് നേടിയത്.

വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ വൈഭവ് അറോറയും ആന്‍ റിച്ച് നോക്കിയേയും ഓരോ വിക്കറ്റും നേടി. അവസാന വിക്കറ്റ് റണ്ണൗട്ടിലൂടെയാണ് പഞ്ചാബിന് നഷ്ടമായത്. സ്വപ്‌നത്തില്‍ പോലും ഇത്തരമൊരു തകര്‍ച്ച പഞ്ചാബ് പ്രതീക്ഷിച്ചില്ലെന്ന് പറയാം.

Story first published: Tuesday, April 15, 2025, 21:06 [IST]
Other articles published on Apr 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+