For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഗംഭീറിനെ ടീമില്‍ വേണം, ആര്‍സിബിയും മുംബൈയും ശ്രമിച്ചു! പക്ഷെ നടന്നില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാണ്. ആരാധക പിന്തുണയിലും സാമ്പത്തിക മേഖലയിലുമെല്ലാം വന്‍ ശക്തികളായി മാറാന്‍ ഐപിഎല്ലിനായി. ഇന്ത്യന്‍ ടീമിന്റെ തലവര മാറ്റാന്‍ സാധിച്ച ടൂര്‍ണമെന്റാണ് ഐപിഎല്ലെന്ന് പറയാം. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ സജീവമാണ്. 2025 സീസണ്‍ വരാനിരിക്കുന്നതിന് മുമ്പായി മെഗാ താരലേലവും നടക്കാന്‍ പോവുന്നുണ്ട്.

ഇതിന് മുന്നോടിയായി പല കൂടുമാറ്റങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടൊപ്പം നേരത്തെ ടീമുകള്‍ ശ്രമിച്ചിട്ടും നടക്കാതെ പോയ ചില കൂടുമാറ്റങ്ങളുടെ റിപ്പോര്‍ട്ടുകളുമുണ്ട്. അതിലൊന്നാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ നായകനായ ഗൗതം ഗംഭീറിനെ സ്വന്തമാക്കാന്‍ ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും ശ്രമിച്ചത്. കെകെആറിനെ രണ്ട് തവണ കപ്പിലേക്കെത്തിച്ച നായകനാണ് ഗംഭീര്‍. ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡ് ഗംഭീറിനുണ്ട്.

അതുകൊണ്ടുതന്നെ ഗംഭീറിനെ ഒപ്പം കൂട്ടാന്‍ വമ്പന്മാരായ ആര്‍സിബിയും മുംബൈയും ആഗ്രഹിച്ചിരുന്നുവെന്നാണ് പഴയ ചരിത്രം വ്യക്തമാക്കുന്നത്. 2011ലെ മെഗാ ലേലത്തില്‍ കെകെആര്‍ ഗംഭീറിനെ സ്വന്തമാക്കിയത് 11.4 കോടിക്കാണ്. അന്ന് കെകെആര്‍ മാത്രമല്ല ഗംഭീറിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത്. ആര്‍സിബി കെകെആറിന് വലിയ വെല്ലുവിളി ഉയര്‍ത്തി ഗംഭീറിനായി സജീവമായി രംഗത്തുണ്ടായിരുന്നു. 9 കോടിവരെ ഗംഭീറിനായി മുടക്കാന്‍ ആര്‍സിബി തയ്യാറായിരുന്നു.

എന്നാല്‍ കെകെആര്‍ അതിന് മുകളിലേക്ക് പോയതോടെയാണ് ആര്‍സിബി പിന്മാറിയത്. മുംബൈ ഇന്ത്യന്‍സും 9 കോടിവരെയാണ് ഗംഭീറിന് ഓഫര്‍ ചെയ്തത്. എന്നാല്‍ അതിന് മുകളില്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. കൊച്ചി ടസ്‌കേഴ്‌സ് കേരളയും പൂനെ വാരിയേഴ്‌സും ഗംഭീറിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇതിനേയും കെകെആര്‍ ഭേദിച്ചു. ഗംഭീറിനെ നോട്ടമിട്ടിട്ടും കിട്ടാതെ വന്നതോടെയാണ് മുംബൈ രോഹിത് ശര്‍മയെ 9.2 കോടിക്ക് സ്വന്തമാക്കിയത്.

gautam gambhir kkr

ഗംഭീറിനെ സ്വന്തമാക്കാന്‍ വമ്പന്മാരെല്ലാം ശ്രമിച്ചെങ്കിലും ഈ നീക്കമെല്ലാം കെകെആര്‍ തകര്‍ത്തു. കെകെആറിന്റെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇതെന്ന് പറയാം. 2012ല്‍ കെകെആറിനെ ആദ്യ കിരീടത്തിലേക്കെത്തിക്കാന്‍ ഗംഭീറിനായി. ഇതിന് ശേഷം ഒരു തവണ കൂടി കെകെആറിനെ കിരീടം ചൂടിക്കാന്‍ ഗംഭീറിന് സാധിച്ചു. ഗംഭീറിന് ശേഷം 2024 സീസണില്‍ ശ്രേയസ് അയ്യര്‍ക്കാണ് കെകെആറിനെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചത്.

എന്നാല്‍ അപ്പോഴും ടീമിന്റെ ഉപദേഷ്ടാവിന്റെ റോളില്‍ ഗംഭീര്‍ കെകെആറിനൊപ്പമുണ്ടായിരുന്നു. നായകനെന്ന നിലയില്‍ മികച്ച ക്രിക്കറ്റ് ബുദ്ധി ഗംഭീറിനുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് അര്‍ഹതക്കൊത്ത് താരം പരിഗണിക്കപ്പെട്ടില്ലെന്നതാണ് വസ്തുത. ഇതിന്റെ അമര്‍ഷം പല തവണ ഗംഭീര്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഐപിഎല്ലിലെ ഗംഭീറിന്റെ നായകനെന്ന നിലയിലേയും പരിശീലകനെന്ന നിലയിലേയും മികച്ച പ്രകടനങ്ങളാണ് അദ്ദേഹത്തെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തിച്ചത്.

ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ പ്രധാന ക്യാപ്റ്റന്മാരുടെയെല്ലാം പേടി സ്വപ്‌നമായി മാറാന്‍ ഗംഭീറിന് സാധിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ തന്ത്രങ്ങളെപ്പോലും പല തവണ കടത്തിവെട്ടാന്‍ ഗംഭീറിന് സാധിച്ചിട്ടുണ്ട്. കെകെആറിനെ ഗംഭീര്‍ ആദ്യ കിരീടത്തിലേക്കെത്തിച്ചത് സിഎസ്‌കെയെ തോല്‍പ്പിച്ചാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഗംഭീറിന് പല തവണ മുട്ടുകുത്തേണ്ടി വന്നിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയാണ് താന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസപ്പെടുത്തിയ ക്യാപ്റ്റനെന്ന് ഗംഭീര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും മറ്റ് പല ടീമുകളും ഗംഭീറിനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് ഗംഭീര്‍ കെകെആറിലേക്കെത്തിയത്.

Story first published: Tuesday, September 3, 2024, 10:58 [IST]
Other articles published on Sep 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+