IPL 2025: മാര്‍ക്രം 6ന് പുറത്തായേനേ, നേടിയത് 61!! കാരണക്കാരന്‍ ഇഷാന്‍, എന്തൊരു ദുരന്തം?
ലഖ്‌നൗ: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്ത ശേഷം മികച്ച ടോട്ടല്‍ നേടിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഹോംഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അവരെ 205 റണ്‍സെന്ന സ്‌കോറിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതില്‍ ഒരാള്‍ ഓപ്പണറും സൗത്താഫ്രിന്‍ താരവുമായ എയ്ഡന്‍ മാര്‍ക്രാണ്. 61 റണ്‍സ് നേടിയാണ് താരം ക്രീസ് വിട്ടത്. വെറും 38 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പൈട്ടതാണ് മാര്‍ക്രമിന്റെ ഇനിങ്‌സ്.
എന്നാല്‍ ഈ കളിയില്‍ രണ്ടക്കം പോലും തികയ്ക്കാതെ പവര്‍പ്ലേയില്‍ തന്നെ അദ്ദേഹം മടങ്ങേണ്ടതായിരുന്നു. എന്നാല്‍ മാര്‍ക്രമിന്റെ ആയുസ് നീട്ടിക്കൊടുത്തത് എസ്ആര്‍എച്ച് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ മണ്ടത്തരമാണ്. അദ്ദേഹം വരുത്തിയ വലിയൊരു പിഴവ് സൗത്താഫ്രിക്കന്‍ താരം മുതലെടുക്കുകയായിരുന്നു. ഇത് എന്തായിരുന്നുവെന്നു നോക്കാം.

ഇഷാന്റെ മണ്ടത്തരം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ന്യൂബോള്‍ എറിയാനെത്തിയത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും അരങ്ങേറ്റ മല്‍സരത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയുമായിരുന്നു. എല്‍എസ്ജിക്കു വേണ്ടി പതിവുപോലെ ഒാപ്പണിങില്‍ മിച്ചെല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും തന്നെ ഇറങ്ങുകയും ചെയ്തു.
കമ്മിന്‍സെറിഞ്ഞ ആദ്യ ഓവറില്‍ ഓരോ ഫോറും സിക്‌സറുമടക്കം 11 റണ്‍സും എല്‍എസ്ജി അടിച്ചെടുത്തു. എല്ലാം മാര്‍ഷിന്റെ ബാറ്റില്‍ നിന്നുമായിരുന്നു. അടുത്ത ഓവര്‍ ഹര്‍ഷിനായിരുന്നു. ആദ്യ ബോളില്‍ തന്നെ മാര്‍ഷിനെ മടക്കാന്‍ ഒരു അര്‍ധാവസരവും എസ്ആര്‍എച്ചിനു ലഭിച്ചു.
പക്ഷെ ബാറ്റിനു താഴെ എഡ്ജായ ബോള്‍ പിടിയിലൊതുക്കാന്‍ ഇഷാന്‍ കിഷനു കഴിഞ്ഞില്ല. അല്‍പ്പം ബുദ്ധിമുട്ടേറിയ ഈ ക്യാച്ച് അദ്ദേഹത്തിന്റെ കാലുകള്‍ക്കിടയിലൂടെ പോവുകയായിരുന്നു. രണ്ടാമത്തെ ബോളില്‍ മാര്‍ഷ് സിക്‌സറടിച്ചെങ്കിലും ഓവറില്‍ എട്ടു റണ്‍സ് മാത്രമേ വന്നുള്ളൂ.
മൂന്നാം ഓവറില്‍ കമ്മിന്‍സ് ഒരു ഫോറടക്കം ഒമ്പത് റണ്‍സ് വിട്ടുകൊടുത്തു. അടുത്ത ഓവറിലെ ആദ്യ ബോളില്‍ തന്നെ മാര്‍ക്രം പുറത്താവേണ്ടതായിരുന്നു. ആറു റണ്‍സ് മാത്രമേ അദ്ദേഹം അപ്പോള്‍ നേടിയിരുന്നുള്ളൂ. ലെഗ് സൈഡ് ഏരിയയില്‍ ഒരു ഫുള്ളര്‍ ലെങ്ത് ബോളാണ് ഹര്‍ഷെറിഞ്ഞത്. ക്രീസില്‍ നിന്നും അല്‍പ്പം മുന്നിലേക്കിറങ്ങി ഒന്നു ഫ്‌ളിക്ക് ചെയ്യാനാണ് മാര്‍ക്രം ശ്രമിച്ചത്. പക്ഷെ ബോള്‍ കണക്ട് ചെയ്യാനായില്ല.

ബോള്‍ നേരെ വിക്കറ്റിനു പിന്നില്‍ ഇഷാന്‍ കിഷന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ അദ്ദേഹത്തിനു ഈ ബോള്‍ കൃത്യമായി കൈകളിലൊതുക്കാനെ സ്റ്റംപിങ് നടത്താനോ സാധിച്ചില്ല. ഇഷാന്റെ കൈത്തണ്ടയില്‍ തട്ടി ബോള്‍ തെറിക്കുകയായിരുന്നു.
താരം അതു രണ്ടാമത്തെ ശ്രമത്തില്‍ എടുക്കുമ്പോഴേക്കും മാര്‍ക്രം ക്രീസിലേക്കു തിരികെയെത്തി റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇഷാന്‍ അതു കൃത്യമായി പിടിച്ചെടുത്ത് സ്റ്റംപിങ് നടത്തിയിരുന്നെങ്കില്‍ വെറും ആറു റണ്‍സിനു മാര്‍ക്രം മടങ്ങുകയും ചെയ്‌തേനെ.
ഇഷാന്‍ ആയുസ് നീട്ടിക്കൊടുത്ത ശേഷം മാര്‍ഷിനോപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി എല്‍എസ്ജിയെ മാര്‍ക്രം മികച്ച ടോട്ടലിലെത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഈ ജോടി അടിച്ചെടുത്തത് 115 റണ്‍സാണ്. 11ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ മാര്‍ഷ് (65) മടങ്ങിയതോടെയാണ് ഈ ജോടി വേര്‍പിരിഞ്ഞത്. എന്നാല്‍ മാര്‍ക്രമിന്റെ മടക്കം 16ാമത്തെ ഓവറിലായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് അദ്ദേഹം ക്രീസ് വിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications