Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ലേല നിയമം മാറുന്നു, കോളടിച്ചത് മുംബൈക്കും സിഎസ്‌കെയ്ക്കും! കാരണം അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ നടക്കുന്നതിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബിസിസി ഐയും ഫ്രാഞ്ചൈസി ഉടമകളും തമ്മിലുള്ള കൂടിക്കാഴ്ചയുമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മെഗാ ലേല നിയമത്തില്‍ വലിയ മാറ്റത്തിന് കളമൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് മെഗാ ലേലം നടക്കുന്നത്. ഒരു ടീം മികച്ചൊരു സംഘത്തെ സൃഷ്ടിച്ച് വരുമ്പോഴേക്കും മെഗാ ലേലം വരും.

ഇതോടെ വീണ്ടും പൊളിച്ചെഴുതേണ്ടി വരും. മൂന്ന് വര്‍ഷത്തില്‍ നടക്കുന്ന മെഗാ ലേലമാണ് ഐപിഎല്ലിനെ ആവേശകരമാക്കുന്നത്. എന്നാല്‍ ടീം ഉടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മെഗാ ലേലം നടത്തണമെന്നാണ്. ഇതാകുമ്പോള്‍ മികച്ച ടീമിനെ സൃഷ്ടിച്ച് കുറച്ചു സീസണ്‍ കൂടി ഒരുമിച്ച് കളിക്കാനാവും. ഇതാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. കൂടാതെ മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ട് വരാനുള്ള സമയം ടീം മാനേജ്‌മെന്റ് ലഭിക്കുകയും ചെയ്യും.

നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണത്തിലും വലിയ മാറ്റമാണ് കൊണ്ടുവരാന്‍ പോകുന്നത്. നാല് മുതല്‍ ആറ് താരങ്ങളെ വരെ നിലനിര്‍ത്താവുന്ന നിലയിലേക്ക് നിയമം പരിഷ്‌കരിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. കൂടാതെ എട്ട് ആര്‍ടിഎം വേണമെന്നും ടീം ഉടമകള്‍ ആവശ്യപ്പെട്ടു. നിലവില്‍ അഞ്ച് താരങ്ങളെയാണ് ആകെ നിലനിര്‍ത്താനാവുക. മൂന്ന് താരങ്ങളെ നേരിട്ടും രണ്ട് താരങ്ങളെ ആര്‍ടിഎമ്മിലൂടെയും നിലനിര്‍ത്താം.

എന്നാല്‍ ഇപ്പോള്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത് പ്രകാരം എട്ട് പേരെ ആര്‍ടിഎമ്മിലൂടെ വാങ്ങുകയും നേരിട്ട് ആരേയും നിലനിര്‍ത്താന്‍ അനുവദിക്കാതെയും നിയമം വരണമെന്നതാണ്. എന്നാല്‍ ഇതിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ നിര്‍ദേശങ്ങളെല്ലാം ബിസിസി ഐ വിശദമായി പഠിക്കുന്നുണ്ട്. ഇതിന് ശേഷം പല നിയമങ്ങളിലും മാറ്റം വന്നേക്കുമെന്നാണ് വിവരം.

ipl 2025 mumbai indians

വരുന്ന മെഗാ ലേലത്തിലൂടെത്തന്നെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് ബിസിസി ഐ ആലോചിക്കുന്നത് എന്നാണ് ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടുള്ളത്. എന്തായാലും ഇത്തരമൊരു മാറ്റം വന്നാല്‍ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ തുടങ്ങിയ വലിയ ടീമുകള്‍ക്കത് ഗുണം ചെയ്‌തേക്കും. കാരണം ലേലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച രീതിയില്‍ ലേലത്തെ ഉപയോഗിക്കുന്ന ടീമുകള്‍ സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സുമാണ്.

രണ്ട് ടീമുകളും അഞ്ച് തവണ വീതം കപ്പ് നേടിയവരാണ്. ഇരു ടീമിനും ശക്തമായ ടീമിനെ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ അഞ്ച് വര്‍ഷത്തേക്ക് സര്‍വാധിപത്യം കാട്ടാനായേക്കും. മറ്റ് ടീമുകളെക്കാള്‍ താരങ്ങളെ കൂടുതല്‍ കണ്ടെത്തി വളര്‍ത്തുന്നത് ഈ രണ്ട് ടീമുകളാണ്. മെഗാ ലേലം അഞ്ച് വര്‍ഷത്തിലൊരിക്കലായാല്‍ മുംബൈക്കും സിഎസ്‌കെയ്ക്കുമാവും അത് കൂടുതല്‍ ഗുണം ചെയ്യുക. അടുത്ത സീസണില്‍ ഈ മാറ്റം വന്നാല്‍ സിഎസ്‌കെയും മുംബൈയും നന്നായി ഉപയോഗിക്കും.

രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുള്ളതിനാലും ചെറിയ ചില മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ മതിയെന്നതിനാലും രണ്ട് വമ്പന്മാരും ഈ നിയമ മാറ്റത്തെ നന്നായി ഉപയോഗിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ മറ്റ് ടീമുകള്‍ക്ക് കാര്യങ്ങള്‍ കടുപ്പമാവും. ഈ നിയമം വന്നാല്‍ വിശ്വസ്തരായ താരങ്ങളെ വലിയ സമ്മര്‍ദ്ദമില്ലാതെ ടീമുകള്‍ക്ക് നിലനിര്‍ത്താനാവും. ചില യുവതാരങ്ങളെ വളരെ പ്രതീക്ഷയോടെ വളര്‍ത്തുകയും എന്നാല്‍ ലേലത്തില്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോവുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.

എന്നാല്‍ ഈ നിയമം വന്നാല്‍ തങ്ങള്‍ വളര്‍ത്തുന്ന പ്രതിഭാശാലികളായ യുവതാരങ്ങളെ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഒപ്പം നിര്‍ത്തി കളിപ്പിക്കാന്‍ ടീമുകള്‍ക്കാവും. എന്നാല്‍ ബിസിസി ഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തേണ്ടതായുണ്ട്. എന്താവും തീരുമാനമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, July 24, 2024, 19:15 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+