Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഹാര്‍ദിക് ഇത്രക്ക് മണ്ടനോ? 3 തീരുമാനം കളി തോല്‍പ്പിച്ചു! രോഹിത്തിന്റെ ശാപമെന്ന് ഫാന്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം നിരാശപ്പെടുത്തുകയാണ്. ഇത്തവണ ശക്തമായ താരനിരയോടെ എത്തിയ മുംബൈ വലിയ കിരീട പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ആദ്യത്തെ നാല് മത്സരത്തില്‍ മൂന്നിലും ടീം തോറ്റിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ മുംബൈ അത്ഭുതം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രകടനം നിലവാരം കാട്ടുന്നില്ലെന്നതാണ് വസ്തുത.

അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 12 റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ എട്ട് വിക്കറ്റിന് 203 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാനായത്. മുംബൈ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും വിജയത്തിലേക്കെത്താനായില്ല. മുംബൈയുടെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാന്‍ സാധിക്കും. കൂടുതല്‍ വിമര്‍ശനം തിലക് വര്‍മയാണ് നേരിടുന്നത്.

ഇംപാക്ട് പ്ലയറായി എത്തുകയും 23 പന്തില്‍ 25 റണ്‍സ് നേടുകയും ചെയ്ത തിലകിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് മുംബൈയുടെ തോല്‍വിക്ക് കാരണമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. എന്നാല്‍ മുംബൈയുടെ തോല്‍വിക്ക് കാരണം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടത്തരങ്ങളാണെന്ന് പറയാം. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

തിലക് വര്‍മയെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചു

ഹാര്‍ദിക് പാണ്ഡ്യ കാട്ടിയ വലിയ മണ്ടത്തരം തിലക് വര്‍മയെ ഇംപാക്ട് പ്ലയറായി അഞ്ചാം നമ്പറില്‍ കളിപ്പിച്ചതാണ്. മൂന്നാം നമ്പറില്‍ മികവ് കാട്ടിയിരുന്ന താരത്തെ പരീക്ഷണത്തിനായി അഞ്ചാം നമ്പറിലേക്ക് മാറ്റി. ഇത് ലോക മണ്ടത്തരമായെന്നാണ് പറയാന്‍ സാധിക്കുക. ടോപ് ഓഡറില്‍ കളിച്ചിരുന്ന തിലകിനെ നാലാം നമ്പറില്‍ നിന്ന് താഴോട്ട് കൊണ്ടുപോയത് തിരിച്ചടിയായി. നേരത്തെ ഫിനിഷര്‍ റോളിലടക്കം മികവ് കാട്ടിയിട്ടുള്ള താരമാണ് തിലക്.

hardik pandya

എന്നാല്‍ സമീപകാലത്തായി കൂടുതലും ടോപ് ഓഡറിലാണ് തിലക് കളിച്ചിരുന്നത്. എന്നിട്ടും തിലകിനെ എന്തുകൊണ്ടാണ് അഞ്ചാം നമ്പറില്‍ കളിപ്പിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അനാവശ്യ പരീക്ഷണമായിപ്പോയെന്ന് പറയാം. തിലകിന്റെ മെല്ലപ്പോക്ക് മുംബൈയുടെ സ്‌ട്രൈക്ക് റേറ്റിനെ കാര്യമായി ബാധിച്ചു. ഇത് തോല്‍വിയുടെ കാരണമാവുകയും ചെയ്തു. എന്നാല്‍ തിലകിനെ വേണ്ടവിധം ഉപയോഗിക്കാതിരുന്ന ഹാര്‍ദിക്കിന്റെ പിഴവാണ് ഇതില്‍ എടുത്തു പറയേണ്ടത്.

രോഹിത് ശര്‍മയെ തഴയേണ്ടിയിരുന്നില്ല

രോഹിത് ശര്‍മയെ പരിക്കിനെത്തുടര്‍ന്ന് കളിപ്പിച്ചില്ലെന്നാണ് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത്. എന്നാല്‍ ആദ്യ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയ രോഹിത്തിനെ ഒതുക്കിയതാണെന്ന് വ്യക്തം. രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തിയത് മുംബൈ ടീമിനുള്ളില്‍ ഭിന്നത സൃഷ്ടിക്കുന്നുണ്ടെന്ന് ഉറപ്പ്. രോഹിത്തിന്റെ സാന്നിധ്യം യുവതാരങ്ങള്‍ക്കടക്കം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ രോഹിത്തിനെ പുറത്തിരുത്തുമ്പോള്‍ യുവതാരങ്ങള്‍ സമ്മര്‍ദ്ദത്തിലാവുകയാണ്.

രോഹിത്തിനെ പുറത്താക്കിയിട്ടും മുംബൈയുടെ ഓപ്പണിങ് ക്ലിക്കായിട്ടില്ല. രോഹിത് ശര്‍മ മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ്. മറ്റൊരു നായകനും മുംബൈക്ക് കിരീടം നേടിക്കൊടുത്തിട്ടില്ലെന്നതും എടുത്തു പറയേണ്ടതാണ്. എന്നിട്ടും വേണ്ടവിധം രോഹിത്തിനെ പരിഗണിക്കാത്തതില്‍ ആരാധകര്‍ക്കും നിരാശയുണ്ടാവും. രോഹിത്തിന്റെ അഭാവം മുംബൈയുടെ തോല്‍വിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിച്ചില്ല

ഹാര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റുമായി തിളങ്ങിയെങ്കിലും ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ പിഴവ് സംഭവിച്ചു. ട്രന്റ് ബോള്‍ട്ട് മൂന്ന് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയില്ല. മിച്ചല്‍ സാന്റ് നര്‍ തല്ലുകൊണ്ടിട്ടും നാല് ഓവര്‍ നല്‍കി. ദീപക് ചഹാറിനെ രണ്ട് ഓവര്‍ മാത്രമാണ് പരിഗണിച്ചത്. വിഘ്‌നേഷ് പുത്തൂരിനെ വേണ്ടവിധം ഉപയോഗിക്കാനും ഹാര്‍ദിക്കിനായില്ല. നായകനെന്ന നിലയിലെ ഹാര്‍ദിക്കിന്റെ പല തീരുമാനങ്ങളും പ്രതീക്ഷിച്ച പോലെയായില്ലെന്നതാണ് വസ്തുത.

Story first published: Saturday, April 5, 2025, 7:15 [IST]
Other articles published on Apr 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+