For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വിഘ്‌നേഷിനെ 'കുരുതി' കൊടുത്തു? ഒറ്റ ഓവറില്‍ ഹാര്‍ദിക്ക് ഇല്ലാതാക്കി!! ഇനി ടീമില്‍ കാണില്ല

ഹൈദരാബാദ്: ഐപിഎല്ലില്‍ ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ കടുംനീല ജഴ്‌സിയില്‍ മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂരിനെ ഇനി കണ്ടേക്കില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയിലെ ഒറ്റ ഓവര്‍ കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഭാവി അവതാളത്തിലായിരിക്കുകയാണ്. കളിയില്‍ ഒരോവര്‍ മാത്രമേ വിഘ്‌നേഷ് ബൗള്‍ ചെയ്തുുള്ളൂ. ഈ ഓവറില്‍ 15 റണ്‍സും വാരിക്കോരി നല്‍കി.

ഈ ഓവറിനു ശേഷം പിന്നീട് കളിയില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നു മാത്രമല്ല, 16ാം ഓവറിനു ശേഷം വിഘ്‌നേഷിനെ തിരികെ വിളിച്ച മുംബൈ പകരം ഇംപാക്ട് പ്ലെയറായി മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഇറക്കുകയും ചെയ്തു. ഈ മല്‍സരത്തിലൂടെ വിഘ്‌നേഷിനു മുംബൈ നായകന്‍ ഹാര്‍ദിക് മനപ്പൂര്‍വ്വം പണി കൊടുത്തതാണോയെന്ന സംശയങ്ങളാണ് ഉയരുന്നത്.

HARDIK PANDYA

ഹാര്‍ദിക് കൊടുത്ത പണിയോ?

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിഘ്‌നേഷ് പുത്തൂരിനോടു വേണ്ടത്ര താല്‍പ്പര്യമില്ലെന്നു അദ്ദേഹത്തിന്റെ ചില പ്രവര്‍ത്തികളിലൂടെ നേരത്തേ തന്നെ വ്യക്തമായി കഴിഞ്ഞിട്ടുള്ള കാര്യമാണ്. മലയാളി താരത്തിന്റെ കഴിവില്‍ വേണ്ടത്ര വിശ്വാസം കാണിക്കാതെ പലപ്പോഴും ഒതുക്കാന്‍ ശ്രമിക്കുന്നതു പോലെയൊണ് ഇതുവരെയുള്ള സമീപനം.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള സീസണിലെ ആദ്യ പോരാട്ടത്തിലാണ് വിഘ്‌നേഷിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടിട്ടുള്ളത്. ഈ കളിയില്‍ മുന്നു വിക്കറ്റുകള്‍ താരം വീഴ്ത്തി. റുതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, ശിവം ദുബെ എന്നിവരായിരുന്നു ഇരകള്‍. ഈ മല്‍സരത്തില്‍ മുംബൈയെ നയിച്ചത് സൂര്യകുമാര്‍ യാദവായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. വിലക്ക് കാരണം ഹാര്‍ദിക്കിനു പുറത്തിരിക്കേണ്ടി വന്നതോടെയാണ് സ്‌കൈക്കു നറുക്കുവീണത്.

ആദ്യത്തെ ഓവറില്‍ തന്നെ വിക്കറ്റെടുത്ത വിഘ്‌നേഷിനു തുടര്‍ച്ചയായി മൂന്നോവറുകള്‍ നല്‍കിയ സൂര്യ നിരന്തരം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഇതാണ് തുടര്‍ന്നുള്ള ഓവറുകളിലും നന്നായി പന്തെറിയാനും ഓരോ വിക്കറ്റുകള്‍ വീതം അടുത്ത രണ്ടോവറുകളില്‍ നേടാനും സഹായിച്ചത്. പക്ഷെ സൂര്യ മാറി അടുത്ത മല്‍സരം മുതല്‍ ഹാര്‍ദിക് നായകനായി വന്നതോടെ വിഘ്‌നേഷിന്റെ കഷ്ടകാലവും തുടങ്ങി.

സൂര്യ നല്‍കിയതു പോലെയൊരു പിന്തുണ ഹാര്‍ദിക്കിന്റെ ഭാഗത്തു നിന്നും അദ്ദേഹത്തിനു ലഭിച്ചില്ല. മാത്രമല്ല, മലയാളി താരത്തില്‍ വിശ്വാസമര്‍പ്പിക്കാനോ, വേണ്ട രീതിയില്‍ ബൗളിങില്‍ ഉപയോഗിക്കാനോ ഹാര്‍ദിക് തയ്യാറായതുമില്ല. ഇതോടെ വിഘ്‌നേഷിന്റെ പ്രകടനവും താഴേക്കു പോയി. ആദ്യ കളിയിലേതു പോലെയൊരു മാജിക്കല്‍ പ്രകടനം പിന്നീടൊരിക്കലും താരം നടത്തിയില്ല. ഇതിനു പ്രധാന കാരണക്കാരന്‍ ഹാര്‍ദിക് തന്നെയാണ്.

VIGNESH PUTHUR

സണ്‍റൈസഴ്‌സ് ഹൈദരാബാദുമായുള്ള കളിയിലേക്കു വന്നാല്‍ വമ്പനടിക്കാരനായ ഹെന്‍ട്രിച്ച് ക്ലാസെനു വിഘ്‌നേഷിനെ കുരുതി കൊടുത്തതു പോലെയാണ് കാണപ്പെട്ടത്. കാരണം അനുയോജ്യമായ ഒരു സമയത്തായിരുന്നില്ല മലയാളി താരത്തെ ബൗളിങില്‍ ഹാര്‍ദിക് കൊണ്ടുവന്നത്. മുബൈയുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ ആദ്യത്തെ ഒമ്പതോവറില്‍ എസ്ആര്‍എച്ച് ശരിക്കും വരിഞ്ഞുകെട്ടിയ അവസ്ഥയിലായിരുന്നു.

ഒമ്പതോവറില്‍ അഞ്ചിനു 37 റണ്‍സെന്ന നിലയിലായിരുന്നു എസ്ആര്‍എച്ച്. എട്ടാം ഓവറില്‍ മിച്ചെല്‍ സാന്റ്‌നര്‍ അഞ്ചും ഒമ്പതാം ഓവറില്‍ ഹാര്‍ദിക് രണ്ടും റണ്‍സാണ് വിട്ടുകൊടുത്തത്. പത്താം ഓവറും സാന്റ്‌നര്‍ക്കു തന്നെ നല്‍കേണ്ടതായിരുന്നു. എങ്കില്‍ എതിരാളികളെ കൂടുതല്‍ വരിഞ്ഞു മുറുക്കാനും മുംബൈക്കു സാധിച്ചേനെ.

എന്നാല്‍ ഒരോവര്‍ മാത്രം എറിഞ്ഞ ശേഷം അദ്ദേഹത്തെ പിന്‍വലിച്ച ഹാര്‍ദിക് പകരം വിഘ്‌നേഷിനെ പന്തേല്‍പ്പിക്കുകയായിരുന്നു. റണ്ണെടുക്കാന്‍ വിഷമിച്ച ക്ലാസെനു മുന്നിലേക്കും ഒട്ടും അനുഭവസമ്പത്തില്ലാത്ത മലയാളി യുവതാരത്തെ എറിഞ്ഞുകൊടുക്കുക ആയിരുന്നുവെന്നു പറയേണ്ടി വരും. കാരണം മറ്റു ബൗളര്‍മാര്‍ക്കെതിരേയെല്ലാം മുട്ടിടിച്ചതിനാല്‍ വിഘ്‌നേഷിനെ ക്ലാസെന്‍ കടന്നാക്രമിക്കുമെന്നുറപ്പായിരുന്നു.

അതു തന്നെ സംഭവിച്ചു. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 15 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഇതു തീര്‍ച്ചയായും വിഘ്‌നേഷിന്റെ ആത്മവിശ്വാസത്തെ സാരമായി തന്നെ ബാധിക്കുമെന്നതില്‍ സംശയമില്ല. ഈ പ്രകടനത്തോടെ ഇനിയുള്ള മല്‍സരങ്ങളില്‍ വിഘ്‌നേഷിനെ മുംബൈ ഇനി കളിപ്പിക്കാനും സാധ്യതയില്ലെന്നുറപ്പാണ്. ഒരുപക്ഷെ ഹാര്‍ദിക്ക് ആഗ്രഹിക്കുന്നതും ഇതു തന്നെയായിരിക്കും.

Story first published: Wednesday, April 23, 2025, 23:27 [IST]
Other articles published on Apr 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+