Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അന്നു ജഡ്ഡുവിന് 'പരിക്ക്', ഇത്തവണ റുതുവിന്? ക്യാപ്റ്റനായി ധോണി, പുറത്താക്കിയത് തന്നെ

ക്രിക്കറ്റ് പ്രേമികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. വീണ്ടുമൊരിക്കല്‍ക്കൂടി ടീമിന്റെ കടിഞ്ഞാ്ണ്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയിലേക്കു വന്നിരിക്കുകയാണ്. സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ സിഎസ്‌കെയെ അദ്ദേഹം നയിക്കുമെന്നു ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്ഥിരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് കൈമുട്ടിലെ പരിക്കു കാരണം സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയതോടെയാണ് ക്യാപ്റ്റന്‍സി ധോണിയെ ഏല്‍പ്പിച്ചതെന്നാണ് ഫ്‌ളെമിങിന്റെ വിശദീകരണം. റുതുരാജിനു കീഴില്‍ ഈ സീസണില്‍ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല ചെന്നൈക്കു ലഭിച്ചരിക്കുന്നത്.

അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ജയമടക്കം രണ്ടു പോയിന്റ് മാത്രമുള്ള അവര്‍ ഒമ്പതാം സ്ഥാനത്താണ്. ഐപിഎല്ലില്‍ ഇതു രണ്ടാം തവണയാണ് ഒരു സീസണിന്റെ പകുതിയില്‍ വച്ച് ധോണി വീണ്ടും ക്യാപ്്റ്റന്‍സിയേറ്റെടുക്കുന്നത്. ഇതിനോടു സോഷ്യല്‍ മീഡിയയില്‍ എങ്ങനെയാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതികരിച്ചതെന്നു നോക്കാം.

DHONI RUTURAJ GAIKWAD

പ്രതികരിച്ച് ഫാന്‍സ്

ഈ സീസണിലെ ഐപിഎല്ലിലെ ദയനീയ പ്രകടനം കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്തു നിന്നും റുതുരാജ് ഗെയ്ക്വാദിനെ പുറത്താക്കുകയാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം ആരാധകരും ചൂണ്ടിക്കാണിക്കുന്നത്.

2022ലെ ഐപിഎല്‍ സീസണിലെ തനിയാവര്‍ത്തനമാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്. അന്നു പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുടെ കീഴില്‍ സിഎസ്‌കെ പതറിയിരുന്നു. സീസണിന്റെ പകുതിയില്‍ വച്ച് ജഡ്ഡു പരിക്കേറ്റ് പിന്‍മാറുകയും പകരം എംഎസ് ധോണി വീണ്ടും നായകസ്ഥാനത്തക്കു വരികയും ചെയ്തു.

ഇത്തവണയും സംഭവിച്ചത് ഇതു തന്നെയാണ്. റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ സിഎസ്‌കെ തപ്പിത്തടഞ്ഞു. ഇപ്പോഴിതാ അദ്ദേഹവും പരിക്കേറ്റ് പിന്‍മാറി. പകരം ധോണിക്കു ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍സി ലഭിക്കുകയും ചെയ്തു. ഫ്രാഞ്ചൈസിയുടെ മാനംകാക്കാനാണ് ഇത്തരമൊരു നീക്കമെന്നും ആരാധകര്‍ ചൂ്ണ്ടിക്കാട്ടി.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ ഐപിഎല്‍ സീസണിലെ മോശം പ്രകടനം കണ്ടപ്പോള്‍ തന്നെ ഇതു പ്രതീക്ഷിച്ചതാണ്. തങ്ങളുടെ ക്യാപ്റ്റനെ പുറത്താകുന്ന പതിവ് ചെന്നൈക്കില്ല. പകരം അവര്‍ ഉപയോഗിക്കുന്നതാണ് പരിക്ക്. 2022ലെ ഐപിഎല്ലും ഇതു നമ്മള്‍ കണ്ടതാണ്. അന്നു രവീന്ദ്ര ജഡേജയാണ് പരിക്കേറ്റ് പുറത്തായത്. ഇത്തവണ അതു റുതുരാജ് ഗെയ്ക്വാദിനാണെന്നു മാത്രമാണ് വ്യത്യാസമെന്നും ആരാധകര്‍ കുറിക്കുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ? ടീമിനെ നയിക്കാന്‍ ശേഷിയുള്ള മറ്റാരും നിങ്ങള്‍ക്കില്ലേ? എംഎസ് ധോണിക്കു പകരം ഏതെങ്കിലും യുവരാതത്തെയായിരുന്നു നായകസ്ഥാനം ഏല്‍പ്പിക്കേണ്ടിയിരുന്നതെന്നും ചിലര്‍ വിമര്‍ശിച്ചു.

Story first published: Thursday, April 10, 2025, 19:14 [IST]
Other articles published on Apr 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+