For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ചെന്നൈയെ പഞ്ഞിക്കിട്ട് ദ്രാവിഡിന്റെ മാസ്റ്റര്‍ പ്ലാന്‍!! തന്ത്രം മറന്ന് റുതു, വെടിക്കെട്ട്

ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ തുടക്കം പാളിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിരിക്കുകയാണ് പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ മാസ്റ്റര്‍ പ്ലാനാണ് അവസരം ഇതിനു സഹായിച്ചതെന്നു പറയാം. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ റോയല്‍സ് നിലനിര്‍ത്തിയെങ്കിലും ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ മാറ്റത്തിലൂടെയാണ് ചെന്നൈയെ ദ്രാവിഡ് വെള്ളം കുടിപ്പിച്ചത്.

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റ റോയല്‍സിനു ഈ കളി ഏറെ നിര്‍ണായകമാണ്. ചെന്നൈയെ വീഴ്ത്തി ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനായാല്‍ അതു റോയല്‍സിനു നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരിക്കും. ആദ്യ മ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റ റോയല്‍സ് അവസാന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും പരാജയമേറ്റു വാങ്ങി.

RANA SANJU

ദ്രാവിഡിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് ടോപ്പ് ത്രീയില്‍ വരുത്തിയ മാറ്റമാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ റിയാന്‍ പരാഗ് എന്നിവരായിരുന്നു ടോപ്പ് ത്രീയില്‍ ബാറ്റ് വീശിയത്. നാലാമനായി ഓള്‍റൗണ്ടര്‍ നിതീഷ് റാണയെ കളിപ്പിക്കുകയും ചെയ്തു.

പക്ഷെ ടോപ്പ് ത്രീക്കു കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. നാലാം നമ്പറില്‍ റാണയും ഫ്‌ളോപ്പാവുകയും ചെയ്തു. ഇതോടെയാണ് ചെന്നൈക്കെതിരേ ടോപ്പ് ത്രീയില്‍ ദ്രാവിഡ് അഴിച്ചുപണി നടത്തിയത്. പരാഗിനെ നാലാം നമ്പറിലേക്കു മാറ്റിയ അദ്ദേഹം റാണയെ മൂന്നിലേക്കും പ്രൊമോട്ട് ചെയ്തു. ഇതു വന്‍ വിജയമായി മാറി.

നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ മൂന്നാമനായി പല ശ്രദ്ധേയമായ പ്രകടനങ്ങളും റാണ നടത്തിയിട്ടുണ്ട്. പരാഗാവട്ടെ കഴിഞ്ഞ സീസണില്‍ നാലാമനായി കസറിയ താരവുമാണ്. രണ്ടു പേര്‍ക്കും ബെസ്റ്റ് പൊസിഷന്‍ തന്നെ നല്‍കാനുള്ള ദ്രാവിഡിന്റെ തീരുമാനം ക്ലിക്കായി. ഖലീല്‍ അഹമ്മദെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ (4) പുറത്താക്കാന്‍ സിഎസ്‌കെയ്ക്കായിരുന്നു.

എന്നാല്‍ തുടര്‍ന്നെത്തിയ റാണ കൗണ്ടര്‍ അറ്റക്കിങ് ഗെയിമിലൂടെ സിഎസ്‌കെയ്ക്കു മേല്‍ കത്തിക്കയറി. നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ ഖലീലിനെതിരേ ബൗണ്ടറിയടിച്ച് അദ്ദേഹം നയം വ്യക്തമാക്കിയിരുന്നു. ജാമി ഒവേര്‍ട്ടനെറിഞ്ഞ അടുത്ത ഓവറില്‍ റാണ ഓരോ ഫോറും സിക്‌സറും പറത്തി. ഒവേര്‍ട്ടന്റെ നാലാം ഓവറില്‍ റാണ വീണ്ടും രണ്ടു ഫോര്‍ കൂടി നേടി. ഈ ഓവറില്‍ 16 റണ്‍സാണ് റോയല്‍സിനു ലഭിച്ചത്.

NITISH RANA

അഞ്ചാം ഓവറില്‍ പരിചയ സമ്പന്നനായ ആര്‍ അശ്വിനെ ചെന്നൈ കൊണ്ടുവന്നെങ്കിലും റാണ നിലം തൊടീച്ചില്ല. തുടരെ രണ്ടു സിക്‌സറും ഫോറുമാണ് താരം പറത്തിയത്. ഓവറില്‍ 19 റണ്‍സും റോയല്‍ നേടി. ഖലീലിന്റെ ആറാം ഓവറില്‍ രണ്ടു ഫോറും സിക്‌സറും കൂടി റാണയുടെ ബാറ്റില്‍ നിന്നു കണ്ടു. ഇതിനിടെ അദ്ദേഹം ഫിഫ്റ്റിയും തികച്ചിരുന്നു. 21 ബോളുകളിലായിരുന്നു ഇത്. ഐപിഎല്‍ കരിയറില്‍ റാണയുടെ വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ഈ ഓവറില്‍ 15 റണ്‍സ് റോയല്‍സിനു ലഭിച്ചു.

ഇതോടെ പവര്‍പ്ലേ കഴിയുമ്പോള്‍ റോയല്‍സ് ഒരു വിക്കറ്റിനു 79 റണ്‍സെന്ന മികച്ച ടോട്ടലിലെത്തുകയും ചെയ്തു. മികച്ച രീതിയില്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ റാണ ഒടുവില്‍ 81 റണ്‍സ് നേടിയാണ് മടങ്ങിയത്. 36 ബോളില്‍ 10 ഫോറും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Story first published: Sunday, March 30, 2025, 20:38 [IST]
Other articles published on Mar 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+