Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പഴയ വെടിക്കെട്ടില്ല, സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് എന്ത്? വില്ലന്‍ കൂടെത്തന്നെ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ആര്‍സിബിയോട് പതറുകയാണ് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ ടീമിന്റെ സീസണിലെ ആദ്യ മത്സരമാണിത്. എന്നിട്ടും മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. നായകന്‍ സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയടക്കം രാജസ്ഥാനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഏറെയാണെന്ന് തന്നെ പറയാം.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് വലിയ പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്ത് ഉയരാന്‍ ഇപ്പോള്‍ ടീമിന് സാധിക്കുന്നില്ലെന്ന് പറയാം. അവസാന സീസണിലെ ആവേശം സൃഷ്ടിക്കാന്‍ ഇത്തവണ സഞ്ജുവിന്റെ രാജസ്ഥാന് സാധിക്കുന്നില്ല. ആര്‍സിബിക്കെതിരേ ടീമിന്റെ തോല്‍വിക്ക് പല കാരണങ്ങള്‍ കാണാനാവും. ഇതിലൊന്ന് സഞ്ജു സാംസണിന്റെ നിരാശപ്പെടുത്തുന്ന ഫോമാണ്. വലിയ സ്‌കോറിലേക്കുയരാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. എന്താണ് ഇത്തവണ സഞ്ജുവിനെ പിന്നോട്ടടിക്കുന്നത്?. പരിശോധിക്കാം.

ദ്രാവിഡിന്റെ മണ്ടന്‍ പ്ലാന്‍ പ്രശ്‌നം

രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്റെ മണ്ടന്‍ തീരുമാനങ്ങള്‍ രാജസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണമാവുന്നുണ്ടെന്ന് തന്നെ പറയാം. രാഹുല്‍ ദ്രാവിഡ് സഞ്ജുവിന്റ കരിയര്‍ നശിപ്പിക്കുന്ന നീക്കമാണ് നടത്തുന്നത്. ജോസ് ബട്‌ലറുടെ അഭാവത്തില്‍ രാജസ്ഥാന് നാഥനില്ലാത്ത അവസ്ഥയാണ്. ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ പിടിച്ചുനിന്ന് കളിക്കുന്ന ഒരു ബാറ്റ്‌സ്മാനെ രാജസ്ഥാന് ആവശ്യമാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന് ഈ റോള്‍ നല്‍കിയിരിക്കുകയാണ് ദ്രാവിഡ്.

കടന്നാക്രമിച്ച് കളിക്കുന്ന സഞ്ജുവിനെ വിക്കറ്റ് കാത്ത് കളിക്കുന്ന ആംഗര്‍ റോളിലേക്ക് മാറ്റിയിരിക്കുകയാണ് ദ്രാവിഡ്. ഇത് താരത്തെ സ്വാഭാവിക ശൈലിയില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കുന്നു. ഇതേ റോളില്‍ സഞ്ജു തുടര്‍ന്നാല്‍ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും നിരാശപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. ദ്രാവിഡ് സഞ്ജുവിന് സ്വാതന്ത്ര്യം നല്‍കിയാല്‍ പഴയ നിലവാരത്തിലേക്ക് സഞ്ജുവിന് എത്താന്‍ സാധിക്കുമെന്നുറപ്പാണ്.

നിതീഷ് റാണയെ പിന്നോട്ടിറക്കിയത് മണ്ടത്തരം

രാജസ്ഥാന്‍ റോയല്‍സ് മൂന്നാം നമ്പറില്‍ പരീക്ഷണം തുടരുകയാണ്. റിയാന്‍ പരാഗിനെ മൂന്നാം നമ്പറിലേക്ക് വീണ്ടും കൊണ്ടുവന്നപ്പോള്‍ ഇടം കൈയന്‍ നിതീഷ് റാണ പിന്നോട്ടിറങ്ങി. മൂന്നാം നമ്പറില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ താരം സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ കഴിവുള്ളവനാണ്. സ്ലോ പിച്ചുകളില്‍ തിളങ്ങാന്‍ ശേഷിയുണ്ടായിട്ടും നിതീഷിനെ രാജസ്ഥാന്‍ പിന്നോട്ടിറക്കി. ആറാം നമ്പറിലിറങ്ങിയ നിതീഷ് അവസാന ഓവറിലെ അവസാന പന്താണ് നേരിട്ടത്. ഈ പന്ത് ബൗണ്ടറി പായിക്കാനും നിതീഷിനായി.

sanju samson

റിയാന്‍ പരാഗ് 22 പന്തില്‍ 30 റണ്‍സും ദ്രുവ് ജുറേല്‍ 23 പന്തില്‍ 35 റണ്‍സും ഷിംറോന്‍ ഹെറ്റ്‌മെയര്‍ എട്ട് പന്തില്‍ ഒമ്പത് റണ്‍സുമാണ് നേടിയത്. ഇവര്‍ക്കൊന്നും അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിച്ചില്ല. ഇടത്, വലത് കൂട്ടുകെട്ടിനായി നിതീഷ് റാണയെ രാജസ്ഥാന്‍ പിന്നോട്ടിറക്കി. ഈ തീരുമാനം തെറ്റായിപ്പോയെന്ന് തന്നെ പറയാം. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ നിതീഷിനെ കളിപ്പിച്ചിരുന്നെങ്കില്‍ അല്‍പ്പം കൂടി ഉയര്‍ന്ന സ്‌കോറിലേക്കെത്താന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു.

ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് തിരിച്ചടിയായി

താരതമ്യേനെ ചെറിയ സ്‌കോറായതിനാല്‍ത്തന്നെ ക്യാച്ചുകള്‍ നേടുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ സഞ്ജു സാംസണിനും സംഘത്തിനും ക്യാച്ചുകള്‍ മുതലാക്കാനായില്ല. പവര്‍പ്ലേയില്‍ മൂന്ന് ക്യാച്ചുകളാണ് രാജസ്ഥാന്‍ വിട്ടുകളഞ്ഞത്. ജോഫ്രാ ആര്‍ച്ചറിന്റെ ഓവറില്‍ ഫില്‍ സാള്‍ട്ടിന്റെ ക്യാച്ച് ഷിംറോന്‍ ഹെറ്റ്‌മെയര്‍ പാഴാക്കി. അല്‍പ്പം ദുഷ്‌കരമായ ക്യാച്ചായിരുന്നു ഇത്. എന്നാല്‍ സന്ദീപ് ശര്‍മയുടെ ഓവറിലെ ആദ്യ പന്തില്‍ വിരാട് കോലിയുടെ ക്യാച്ച് ലഭിച്ചു.

പക്ഷെ റിയാന്‍ പരാഗിന് ഇത് കൈയിലൊതുക്കാനായില്ല. ഇതേ ഓവറില്‍ ഫില്‍ സാള്‍ട്ടിന്റെ റിട്ടേണ്‍ ക്യാച്ച് സന്ദീപ് ശര്‍മ പാഴാക്കി. ലഭിച്ച ക്യാച്ചവസരങ്ങള്‍ കൈവിട്ടു കളഞ്ഞത് രാജസ്ഥാന് വലിയ തിരിച്ചടിയായി മാറിയെന്ന് തന്നെ പറയാം. പവര്‍പ്ലേയില്‍ത്തന്നെ മികച്ച സ്‌കോറിലേക്കെത്തി അടിത്തറ പാകാന്‍ രാജസ്ഥാന്റെ പിഴവ് ആര്‍സിബിയെ സഹായിച്ചു.

Story first published: Sunday, April 13, 2025, 18:10 [IST]
Other articles published on Apr 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+