For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വെടിക്കെട്ട് വേണ്ട, സഞ്ജു ആംഗര്‍ റോളില്‍! ദ്രാവിഡിന്റെ പദ്ധതി കരിയര്‍ തകര്‍ക്കും

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും തോറ്റ രാജസ്ഥാന്‍ മൂന്നാം മത്സരത്തില്‍ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് ആറ് വിക്കറ്റിന് 176 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ബാറ്റിങ്ങിലും ബൗളിങ്ങിലും രാജസ്ഥാന്‍ റോയല്‍സിന്റെ ആധിപത്യമാണ് കണ്ടത്. ആദ്യ രണ്ട് മത്സരത്തില്‍ റിയാന്‍ പരാഗിന്റെ നായകനെന്ന നിലയിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ റിയാന്‍ പരാഗ് നായകനെന്ന നിലയില്‍ മിന്നിച്ചു. നായകനെന്ന നിലയില്‍ പരാഗെടുത്ത തീരുമാനങ്ങളെല്ലാം രാജസ്ഥാന് ഗുണകരമായി മാറി. രാജസ്ഥാന്‍ വിജയിച്ചെങ്കിലും സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 16 പന്തില്‍ 20 റണ്‍സാണ് നേടിയത്.

ഒരു സിക്‌സും ഫോറുമാണ് സഞ്ജു പറത്തിയത്. നൂര്‍ അഹമ്മദിനെ സിക്‌സര്‍ പറത്താനുള്ള സഞ്ജുവിന്റെ ശ്രമം ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു കൂടുതല്‍ പ്രതിരോധിച്ച് കളിക്കാനാണ് ശ്രമിച്ചത്. സഞ്ജുവിന്റെ ഫ്‌ളോപ്പ് ഷോക്ക് പിന്നില്‍ രാഹുല്‍ ദ്രാവിഡിന് പങ്കുണ്ടെന്ന് പറയാം.

സഞ്ജുവിന്റെ റോള്‍ മാറ്റാന്‍ ദ്രാവിഡ് നിര്‍ദേശിച്ചു

ഓപ്പണര്‍ റോളില്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയോടെ മിന്നിയെങ്കിലും രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും കാര്യമായ പ്രകടനം നടത്തിയിട്ടില്ല. ഇതിന് പിന്നില്‍ ദ്രാവിഡിന്റെ പദ്ധതിക്കും പങ്കുണ്ട്. സഞ്ജുവിനെ ആംഗര്‍ റോളിലേക്ക് മാറ്റാനാണ് ദ്രാവിഡ് പദ്ധതിയിടുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി സഞ്ജു നേരത്തെ പുറത്താവുന്നത് രാജസ്ഥാനെ കാര്യമായി ബാധിക്കുന്നു.

sanju samson nitish rana

ജോസ് ബട്‌ലര്‍ ടീം വിട്ടതോടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മറ്റൊരു ബാറ്റ്‌സ്മാന്‍ രാജസ്ഥാന്‍ നിരയിലില്ലാത്ത അവസ്ഥയാണ്. ഇപ്പോള്‍ ബാറ്റിങ് നിരയുടെ ഉത്തരവാദിത്തം സഞ്ജു സാംസണിലേക്ക് കൂടുതലായി എത്തിയിരിക്കുകയാണ്. സഞ്ജു സാംസണ്‍ തുടക്കത്തിലേ വെടിക്കെട്ട് നടത്തി വിക്കറ്റ് നഷ്ടപ്പെടുത്തുന്നതിനോട് രാഹുല്‍ ദ്രാവിഡിന് വിയോജിപ്പുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ആംഗര്‍ റോളിലേക്ക് കൊണ്ടുവരാനാണ് ഇപ്പോള്‍ ദ്രാവിഡ് ശ്രമിക്കുന്നത്.

ഇത് സഞ്ജുവിനെ ബാറ്റിങ് ശൈലിയില്‍ മാറ്റം കൊണ്ടുവരാന്‍ നിര്‍ബന്ധിതനാക്കുന്നു. സഞ്ജു രാജസ്ഥാനായി ആംഗര്‍ റോളിലേക്ക് മാറുമ്പോള്‍ താരത്തിന്റെ കരിയറിനെത്തന്നെയത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കുന്നു

രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ സഞ്ജു സാംസണിന് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരികയാണ്. യശ്വസി ജയ്‌സ്വാള്‍ മോശം ഫോമിലാണ് കളിക്കുന്നത്. ഇത് സഞ്ജുവിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. സഞ്ജുവിലേക്ക് രാജസ്ഥാന്റെ ബാറ്റിങ് നിരയുടെ ഭാരമെത്തുന്നത് താരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പറയാം. സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് ഇപ്പോള്‍ സാധിക്കുന്നില്ല. ഇത് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തേയും ബാധിക്കാന്‍ സാധ്യതകളേറെയാണ്.

നിതീഷ് മൂന്നാം നമ്പറില്‍ കളിക്കുന്നത് ബെസ്റ്റ്

ആദ്യ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് ഓഡറില്‍ ചില പിഴവുകളുണ്ടായിരുന്നു. അതില്‍ എടുത്തു പറയേണ്ടത് മൂന്നാം നമ്പറില്‍ റിയാന്‍ പരാഗ് കളിക്കുന്നതായിരുന്നു. എന്നാല്‍ മൂന്നാം നമ്പറിലേക്ക് നിതീഷ് റാണ എത്തിയതോടെ ടീമിന്റെ കളി മാറി. നിതീഷിനും കൂടുതല്‍ മികവ് കാട്ടാന്‍ മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ സാധിക്കുന്നുണ്ട്. സിഎസ്‌കെയ്‌ക്കെതിരേ 36 പന്തില്‍ 81 റണ്‍സാണ് നിതീഷ് റാണ നേടിയത്. 10 ഫോറും അഞ്ച് സിക്‌സും ഇതില്‍ ഉള്‍പ്പെടും.

സിഎസ്‌കെയ്‌ക്കെതിരേ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്കാണ് നിതീഷ് റാണ വഹിച്ചതെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഇത്തവണത്തെ രാജസ്ഥാന്റെ ടീം കരുത്ത് ശരാശരിയാണ്. അതുകൊണ്ടുതന്നെ ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പൊരുതാതെ രാജസ്ഥാന് വിജയത്തിലേക്കെത്തുക പ്രയാസമാണ്. സിഎസ്‌കെയ്‌ക്കെതിരേ രാജസ്ഥാന്‍ താരങ്ങള്‍ മികവ് കാട്ടിയിരുന്നു. ഇത് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.

Story first published: Monday, March 31, 2025, 9:53 [IST]
Other articles published on Mar 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+