For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇത് കേരളത്തിന് കൊടുത്ത വാക്ക്! കരുണിന്റെ ഡക്ക് ആഘോഷമാക്കി സഞ്ജു- കാരണമുണ്ട്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. രണ്ട് ഓവറില്‍ 33 റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്കെത്തിക്കാന്‍ ഡല്‍ഹി ഓപ്പണര്‍മാരായ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിനും (9) അഭിഷേക് പുറേലിനുമായി. എന്നാല്‍ ചെറിയ ഇടവേളയില്‍ മഗ്യൂര്‍ക്കിനേയും കരുണ്‍ നായരേയും പുറത്താക്കി തിരിച്ചുവരാന്‍ രാജസ്ഥാനായി.

ആറ് പന്തില്‍ രണ്ട് ഫോറടക്കം 9 റണ്‍സെടുത്ത മഗ്യൂര്‍ക്കിനെ ജോഫ്രാ ആര്‍ച്ചറാണ് പുറത്താക്കിയത്. കരുണ്‍ നായര്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ താരമാണ്. അതുകൊണ്ടുതന്നെ കരുണിന്റെ മറ്റൊരു തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാനെതിരേ ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ മൂന്ന് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് കരുണിന്റെ മടക്കം. വനിന്‍ഡു ഹസരങ്കയുടെ ത്രോയില്‍ സന്ദീപ് ശര്‍മ നോണ്‍സ്‌ട്രൈക്കില്‍ ഹസരങ്കയെ റണ്ണൗട്ടാക്കുകയായിരുന്നു.

കരുണ്‍ നായരുടെ വിക്കറ്റ് നേട്ടം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണടക്കം മതിമറന്ന് ആഘോഷിക്കുന്നതാണ് കാണാനായത്. ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കുന്ന വിക്കറ്റ് എന്നതിലുപരിയായി കരുണിന്റെ വിക്കറ്റ് നേട്ടം സഞ്ജു ആഘോഷിക്കാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം.

കേരളത്തെ തോല്‍പ്പിച്ചതിനുള്ള പ്രതികാരം

ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ കേരളത്തെ തോല്‍പ്പിച്ച് വിദര്‍ഭയാണ് കിരീടം നേടിയത്. പാതി മലയാളിയായ കരുണ്‍ നായര്‍ വിദര്‍ഭക്കൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തി കേരളത്തിന്റെ തോല്‍വിക്ക് പ്രധാന കാരണക്കാരനായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായ 135 റണ്‍സുമാണ് കരുണ്‍ നേടിയത്. കേരളത്തിന്റെ അന്തകനായി മാറിയ കരുണിനോട് സഞ്ജു പ്രതികാരം ചെയ്യണമെന്ന് ആരാധകര്‍ ആഗ്രഹിച്ചിരുന്നു.

ഇത് കൃത്യമായി പാലിച്ച് ആരാധകരെ സന്തോഷിപ്പിക്കാന്‍ സഞ്ജുവിനായിരിക്കുകയാണ്. ദൗര്‍ഭാഗ്യകരമായ റണ്ണൗട്ടായിരുന്നെങ്കിലും കരുണിനെ ഡക്കിന് പുറത്താക്കാന്‍ സാധിച്ചത് രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണിന് സന്തോഷം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെയാണ് തേര്‍ഡ് അംപയര്‍ പരിശോധനക്ക് ശേഷം ഔട്ട് വിളിച്ചപ്പോള്‍ സഞ്ജു മതിമറന്ന് ആഘോഷിച്ചത്. പതിവില്‍ കൂടുതല്‍ സന്തോഷത്തോടെ സഞ്ജു കരുണിന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ചത് ഇതുകൊണ്ടാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ക്യാപ്റ്റന്‍സിയില്‍ മിന്നിച്ച് സഞ്ജു

ആദ്യത്തെ രണ്ട് ഓവറില്‍ 33 റണ്‍സ് നേടിയ ഡല്‍ഹി രാജസ്ഥാനെ ഞെട്ടിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് ശക്തമായി ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ സഞ്ജു സാംസണിന് സാധിച്ചു. ആദ്യ രണ്ട് ഓവറില്‍ 33 റണ്‍സെടുത്ത ഡല്‍ഹിക്ക് ആറ് ഓവര്‍ കഴിഞ്ഞപ്പോള്‍ 46 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് പോകേണ്ടി വന്നു. ഇതിന് കാരണം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് വിന്യാസവുമാണെന്ന് പറയാം.

rr vs dc

തുഷാര്‍ ദെശപാണ്ഡെ രണ്ടാം ഓവറില്‍ 23 റണ്‍സ് വഴങ്ങിയതോടെ സന്ദീപ് ശര്‍മക്ക് രണ്ടോവര്‍ നല്‍കാന്‍ സഞ്ജു തയ്യാറായി. പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ സന്ദീപ് വെറും ഏഴ് റണ്‍സാണ് വിട്ടുകൊടുത്തത്. സ്റ്റംപിന് യോര്‍ക്കറുകളിലൂടെ ആക്രമിച്ചും മികച്ച ലൈനും ലെങ്തും ഉപയോഗിച്ചും ഡല്‍ഹിയുടെ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സന്ദീപിന് സാധിച്ചു. ബൗളര്‍മാരെ കൃത്യമായി ഉപയോഗിച്ച സഞ്ജുവാണ് ഡല്‍ഹിയുടെ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്തിയത്.

സഞ്ജുവിന്റെ നായക മികവ് മിന്നിക്കുമ്പോഴും രാജസ്ഥാന് വിജയത്തിലേക്കെത്താന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ആറ് മത്സരത്തില്‍ നാലിലും രാജസ്ഥാന്‍ തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഡല്‍ഹിക്കെതിരേ വമ്പന്‍ ജയം രാജസ്ഥാന് അത്യാവശ്യമാണെന്ന് തന്നെ പറയാം.

Story first published: Wednesday, April 16, 2025, 20:37 [IST]
Other articles published on Apr 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+