Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 4 ഓവറില്‍ 62, അടുത്ത 10 ഓവറില്‍ 50!! അമ്പമ്പോ അക്ഷര്‍, എന്തൊരു ക്യാപ്റ്റന്‍സി?

ബെംഗളൂരു: ഐപിഎല്ലില്‍ ചില വമ്പന്‍ ക്യാപ്റ്റര്‍മാര്‍ പതറുമ്പോള്‍ നായകനായുള്ള ആദ്യ സീസണില്‍ തന്നെ കൈയടി നേടുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേല്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിലും തന്റെ ക്യാപ്റ്റന്‍സി മിടുക്ക് അദ്ദേഹം വീണ്ടും തെളിയിച്ചു. സ്‌ഫോാടനാത്മകമായ രീതില്‍ തുടങ്ങിയ ആര്‍സിബിയെ പിന്നീട് അക്ഷര്‍ അടിമുടി വരിഞ്ഞുകെട്ടുകയായിരുന്നു.

ഈ സീസണില്‍ തോല്‍വിയറിയാത്ത ഏക ടീം കൂടിയായ ഡിസി തുടര്‍ച്ചയായ നാലാം വിജയം തേടിയാണ് ആര്‍സിബിയുടെ തടകത്തിലെത്തിയത്. ഉജ്ജ്വല ബൗൡങിലൂടെ ഈ മല്‍സരത്തിസും ഡിസി ഏറെക്കുറെ വിജയം ഉറപ്പാക്കിക്കഴിഞ്ഞു. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ആര്‍സിബിക്കു ഇനി ഈ കളിയില്‍ ജയിക്കാനാവുകയുള്ളൂ.

KULDEEP AXAR

ആര്‍സിബിക്കു ബ്രേക്കിട്ട അക്ഷര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു തീപ്പൊരി തുടക്കമാണ് ഓപ്പണിങ് ജോടികളായ വിരാട് കോലിയും ഫില്‍ സാള്‍ട്ടും നല്‍കിയത്. ആദ്യത്തെ നാലോവറില്‍ 62 റണ്‍സാണ് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആര്‍സിബി വാരക്കൂട്ടിയത്. ഇതില്‍ 37 റണ്‍സും സാള്‍ട്ടിന്റെ ബാറ്റില്‍ നിന്നായിരുന്നു. മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ മൂന്നാം ഓവറില്‍ മാത്രം സാള്‍ട്ട് 30 റണ്‍സ് അടിച്ചെടുത്തു. മൂന്നു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടെയാണിത്.

ഇതോടെ ആര്‍സിബിയുടെ ടോട്ടല്‍ ഉറപ്പായും 200 കടക്കുമെന്നു ആരാധകരും ഉറപ്പിച്ചു. എന്നാല്‍ അക്ഷര്‍ പട്ടേലിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയെ ആര്‍സിബിയെ അടിമുടി പൂട്ടി. ബൗളിങ് ചേഞ്ചുകളിലൂടെയും ഫീല്‍ഡ് ക്രമീകരണത്തിലൂടെയും അദ്ദേഹം അവര്‍ക്കു റണ്ണെടുക്കാനുള്ള ഒരു പഴുതും നല്‍കിയില്ല. ആദ്യത്തെ നാലോറില്‍ 62 റണ്‍സ് വാരിക്കൂട്ടിയ ആര്‍സിബിക്കു തുടര്‍ന്നുള്ള 10 ഓവറില്‍ ലഭിച്ചത് വെറും 50 റണ്‍സ് മാത്രമാണ്. ഇതിനിടെ നാലു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമാവുകയും ചെയ്തു.

നാലാം ഓവറില്‍ സാള്‍ട്ടിന്റെ റണ്ണൗട്ടാണ് കളി മാറ്റിയതെന്നു പറയാം. ഡിസി ബൗളിങിനെ വെല്ലുവിളിച്ച് മുന്നേറിയ താരം അഞ്ചാമത്തെ ബോളിലാണ് വീണത്. സ്്‌ട്രൈക്ക് നേരിട്ട ശേഷം സിംഗിളിനായി ഓടിയ സാള്‍ട്ടിനെ പകുതിയോളമെത്തിയ ശേഷം കോലി തിരികെ അയക്കുകയായിരുന്നു. ഇതിനിടെ താരം താഴെ വീഴുകയും ചെയ്തു. എഴുന്നേറ്റ് ക്രീസില്‍ തിരിച്ചെത്തുമ്പോഴേക്കും വിപ്രാജ് നിഗമിന്റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ രാഹുല്‍ സ്റ്റംപിങ് നടത്തിക്കഴിഞ്ഞിരുന്നു.

dc

സാള്‍ട്ട് മടങ്ങിയതോടെ അഞ്ചാം ഓവറില്‍ വിപ്രാജിനെ ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ ബൗളിങില്‍ കൊണ്ടുവന്നു. ഈ ഓവറില്‍ വന്നത് വെറും രണ്ടു റണ്‍സ് മാത്രം. പിന്നാലെ പേസര്‍ മുകേഷ് കുമാറിനെയും ബൗളിങില്‍ കൊണ്ടുവന്നു. ഈ നീക്കവും ഫലം കാണുകയും ചെയ്തു. നാലാമത്തെ ബോളില്‍ ദേവ്ദത്ത് പടിക്കല്‍ (1) പുറത്തായെന്നു മാത്രമല്ല ഓവര്‍ മെയ്ഡനാവുകയും ചെയ്തു.

വിപ്രാജിന്റെ അടുത്ത ഓവറില്‍ കോലിയും വീണു. 14 ബോളില്‍ 22 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. ഈ ഓവറില്‍ ആര്‍സിബിക്കു ലഭിച്ചതാവട്ടെ 10 റണ്‍സുമാണ്. എട്ടാം ഓവറില്‍ തന്റെ രണ്ടാം സ്‌പെല്‍ എറിയാന്‍ തിരിച്ചെത്തിയ അക്ഷര്‍ വെറും 10 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ.

വിപ്രജിനെ പിന്‍വലിച്ച അദ്ദേഹം ഒമ്പതാം ഓവറില്‍ വീണ്ടുമൊരു ബൗളിങ് ചേഞ്ച് വരുത്തി. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവിനെയാണ് പരീക്ഷിച്ചത്. ഈ ഓവറില്‍ ആര്‍സിബിക്കു അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. തുടര്‍ന്നുള്ള ഓവറുകളില്‍ മോഹിത് ശര്‍മ രണ്ടും മിച്ചെല്‍ സ്റ്റാര്‍ക്ക് മൂന്നും റണ്‍സാണ് വഴങ്ങിയത്.

13ാം ഓവറില്‍ അപകടകാരിയായ ജിതേഷ് ശര്‍മയെ (3) പുറത്താക്കിയ കുല്‍ദീപ് വിട്ടുകൊടുത്തത് മൂന്നു റണ്‍സ് മാത്രം. 14ാം ഓവറില്‍ മുകേഷ് ഏഴു റണ്‍സുമേ കൊടുത്തുള്ളൂ. ഇതോടെ 14 ഓവര്‍ കഴിഞ്ഞപ്പോള്‍ ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 112 റണ്‍സ് മാത്രം.

Story first published: Thursday, April 10, 2025, 21:47 [IST]
Other articles published on Apr 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+