Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഡിസി ഉടമയുടെ കാഞ്ഞ ബുദ്ധി!! 'ചുളുവില'യ്ക്ക് രാഹുലിനെ റാഞ്ചി, തന്ത്രം അറിയാം

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ 14 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപ്പിറ്റള്‍ല്‍സ് സ്വന്തമാക്കിയത്. അദ്ദേഹത്തിനു 20 കോടി രൂപയ്ക്കു മുകൡല്‍ ലേലത്തില്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ 15 കോടിയില്‍ താഴെ വിലയ്ക്കു ഡിസി രാഹുലിനെ റാഞ്ചുകയും ചെയ്തു. ഇതിനു അവരെ സഹായിച്ചതാവട്ടെ ടീമുടമ കൂടിയായ കിരണ്‍ ഗാന്ധിയാണ്.

ലേലത്തില്‍ കിരണ്‍ പരീക്ഷിച്ച തന്ത്രമാണ് തന്ത്രമാണ് 14 കോടി രൂപയ്ക്കു രാഹുലിനെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ ഡിസിയെ സഹായിച്ചത്. എങ്ങനെയാണ് മറ്റു ടീമുകളെ ലേലത്തില്‍ 'തമ്മിലടിപ്പിച്ച്' രാഹുലിനെ അദ്ദേഹം സ്വന്തം തട്ടകത്തിലെത്തിച്ചതെന്നു പരിശോധിക്കാം.

KL RAHUL

വിലയുയര്‍ത്തി

ലേലത്തില്‍ മാര്‍ക്വി താരങ്ങളുടെ ലിസ്റ്റിലുണ്ടായിരുന്ന കെഎല്‍ രാഹുലിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയായിരുന്നു. അദ്ദഹത്തേക്കാള്‍ മുമ്പാണ് ലേലത്തില്‍ ഇന്ത്യയുടെ മറ്റു മിന്നും താരങ്ങളായ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ പേര് വിളിക്കപ്പെട്ടത്.

രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രേയസിനെ 26.75 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് പഞ്ചാബ് കിങ്‌സ് വാങ്ങിയത്. ലേലത്തില്‍ അദ്ദേത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നയാളാണ് ഡിസി ഉടമ കിരണ്‍ ഗാന്ധി. ഇതു ശ്രേയസിന്റെ വില വര്‍ധിക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. ഒടുവില്‍ ഒരു ഘട്ടമെത്തിയപ്പോള്‍ അദ്ദേഹം പിന്‍മാറുകയും ചെയ്തു.

റിഷഭിന്റെ കാര്യത്തിലും ഇതേ തന്ത്രമാണ് കിരണ്‍ പയറ്റിയത്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റിഷഭിനെ എക്കാലത്തെയും വലിയ തുകയായ 27 കോടിക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയത്. തുക ഇത്രത്തോളമെത്തിക്കുവന്നതില്‍ ഡിസി ഉടമയ്ക്കു നിര്‍ണായക റോളുമുണ്ടായിരുന്നു. ശ്രേയസിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച അദ്ദേഹം പിന്നീട് പിന്‍മാറുകയും ചെയ്തു.

ശ്രേയസിനെ പഞ്ചാബും റിഷഭിനെ എല്‍എസ്ജിയും വാങ്ങിയതോടെ തുടര്‍ന്നു ലേലത്തില്‍ പേര് വന്ന രാഹുലിനു പ്രതീക്ഷിച്ചതു പോലെ ഡിമാന്റുമുണ്ടായില്ല. ഇതോടെ പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കു അദ്ദേഹത്തെ സ്വന്തമാക്കാന്‍ ഡിസിക്കു സാധിക്കുകയും ചെയ്യുകയായിരുന്നു.

Kiran Grandhi

രാഹുലിന്റെ കരിയര്‍

2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ കെഎല്‍ രാഹുല്‍ 132 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 45.47 ശരാശരിയില്‍ 4683 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. നാലു സെഞ്ച്വറികളും 37 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി 14 കളിയില്‍ നിന്നും 520 റണ്‍സ് രാഹുല്‍ അടിച്ചെടുത്തിട്ടുണ്ട്. പക്ഷെ എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്കയുമായുള്ള അഭിപ്രായവ്യത്യാസം കാരണം അദ്ദേഹം ടീം വിടുകയായിരുന്നു.

Story first published: Sunday, November 24, 2024, 20:46 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+