For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ചെന്നൈ 'തീര്‍ന്നെന്നു' ഉറപ്പിക്കാന്‍ വരട്ടെ, ഇനിയും പ്ലേഓഫിലെത്താം!! ഇതാ ഇങ്ങനെ

ഐപിഎല്ലിന്റെ 17 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പരിതാപകകരമായ പ്രകടനമാണ് മുന്‍ ചാംപ്യന്‍മാരായ. ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിലെ പോരാട്ടങ്ങള്‍ ആറാം റൗണ്ടിലേക്കു കടക്കവെ ഇത്തവണ ഏറ്റവുമധികം പരാജയങ്ങള്‍ നേരിട്ട ടീമായി സിഎസ്‌കെ മാറിയിരിക്കുകയാണ്.

ആറു മല്‍സങ്ങളില്‍ അഞ്ചിലും തോറ്റ ചെന്നൈയ്ക്കു വിജയിക്കാനായത് ഒന്നില്‍ മാത്രം. ആദ്യ കളിയില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു കൊണ്ടു തുടങ്ങിയെങ്കിലും അതിനു ശേഷം തുടര്‍ച്ചയായി അഞ്ചു തോല്‍വികളിലേക്കു സിഎസ്‌കെ കൂപ്പുകുത്തുകയും ചെയ്തു.

ഇതോടെ അവരുടെ പ്ലേഓഫ് സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. എങ്കിലും പ്ലേഓഫ് സ്വപ്‌നം പൂര്‍ണമായി അവസാനിച്ചെന്നു കരുതാന്‍ വരട്ടെ. ഇനിയും പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ അവര്‍ക്കു സാധിക്കുമെന്നതാണ് യാഥാര്‍ഥ്യം. ഇതു എങ്ങനെയെന്നു നമുക്കു നോക്കാം.

CSK

എങ്ങനെ പ്ലേഓഫ് കളിക്കാം

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്കാണ് പ്ലേഓഫിലേക്കു അര്‍ഹത ലഭിക്കുക. ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലിനു തുല്യമായ ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവര്‍ക്കു നേരിട്ടു ഫൈനലിലേക്കു യോഗ്യത ലഭിക്കും. എന്നാല്‍ തോല്‍ക്കുന്ന ടീമിനു ഒരവസരം കൂടിയുണ്ട്.

പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേറ്ററിലാണ് കൊമ്പുകോര്‍ക്കുക. ഇതില്‍ ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറിലേക്കു യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവും. നേരത്തേ ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമും എലിമിനേറ്റര്‍ വിജയിയും തമ്മിലായിരിക്കും രണ്ടാം ക്വാളിഫയര്‍. ഇതില്‍ ജയിക്കുന്നര്‍ ഫൈനലില്‍ കടക്കുകയും ചെയ്യും.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യമെടത്താല്‍ അവര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ്. ആറു മല്‍സരങ്ങളില്‍ നിന്നും ഒരേയൊരു വിജയം മാത്രമുള്ള അവര്‍ക്കു ഇപ്പോള്‍ രണ്ടു പോയിന്റ് മാത്രമേയുള്ളൂ. -1.554 എന്ന വളരെ മോശം നെറ്റ് റണ്‍റേറ്റുമാണ് ഇപ്പോള്‍ ചെന്നൈയ്ക്കുള്ളത്.

ഈ സീസണില്‍ ചെന്നൈയ്ക്കു ഇനിയും എട്ടു മല്‍സങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇതില്‍ ഏഴെണ്ണം വിജയിക്കാനായാല്‍ അവര്‍ക്കു 16 പോയിന്റാവും. സാധാരണയായി 16 പോയിന്റ് ലഭിക്കാറുള്ള ടീമുകള്‍ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടാറുണ്ട്. അതുകൊണ്ടു തന്നെ ചെന്നൈയ്ക്കു ഇപ്പോഴും പ്ലേഓഫ് സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. ബാക്കിയുള്ള എട്ടു മല്‍സങ്ങളിലും ജയിക്കാനായാല്‍ അവര്‍ക്കു ഉറപ്പായും പ്ലേഓഫില്‍ കടക്കാന്‍ സാധിക്കും.

്എന്നാല്‍ എട്ടു മല്‍സരങ്ങളില്‍ ആറെണ്ണത്തിലാണ് ചെന്നൈക്കു ജയിക്കാന്‍ സാധിക്കുകയെങ്കില്‍ 14 പോയിന്റാണ് അവരുടെ അക്കൗണ്ടിലുണ്ടാവുക. ഭാഗ്യം കൂടി തുണച്ചാല്‍ ഇത്ര പോയിന്റ് ലഭിച്ചാലും അവര്‍ പ്ലേഓഫില്‍ കടന്നേക്കും. നേരത്തേ ചില സീസണികളില്‍ 14 പോയിന്റ് നേടിയ ടീമുകളും പ്ലേഓഫിലെത്തിയിട്ടുണ്ടെന്നത് ചെന്നൈയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

പക്ഷെ ഇതിനായി അവര്‍ക്കു നെറ്റ് റണ്‍റേറ്റ് മെപ്പെടുത്തേണ്ടതുണ്ട്. നിലവിലെ നെറ്റ് റണ്‍റേറ്റ് വളരെ മോശമായതിനാല്‍ ബാക്കിയുള്ള മല്‍സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അതു മെച്ചപ്പെടുക്കാന്‍ സാധിക്കുകയുളളൂ.

MS DHONI

തകര്‍ന്നടിഞ്ഞ് ചെന്നൈ

ഈ ഐപിഎല്‍ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള അവസാന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവച്ചത്. പരിക്കേറ്റ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പിന്‍മാറിയ ശേഷം നായകസ്ഥാനത്തേക്കു മുന്‍ ഇതിഹാസം എംഎസ് ധോണി മടങ്ങിയെത്തിയിട്ടും അതു ചെന്നൈയ്ക്കു ഗുണം ചെയ്തില്ല.

ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ ഉജ്ജ്വല ബൗളിങിലൂടെ കെകെആര്‍ ഒമ്പകു വിക്കറ്റിനു 103 റണ്‍സിനു വരിഞ്ഞുകെട്ടി. ശിവം ദുബെയുടെ (31*) പ്രകടനമാണ് ടീമിനെ 100 കടത്തിയത്. വിജയ് ശങ്കറാണ് (29) 20ന് മുകളില്‍ നേടിയ മറ്റൊരു താരം.

മൂന്നു വിക്കറ്റുകളെടുത്ത സുനില്‍ നരെയ്‌നും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ട ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ചേര്‍ന്നാണ് ചെന്നൈയെ നാണംകെടുത്തിയത്. മറുപടിയില്‍ 10.1 ഓവറില്‍ രണ്ടു വിക്കറ്റിനു കെകെആര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Story first published: Saturday, April 12, 2025, 7:23 [IST]
Other articles published on Apr 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+