Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവിന്റെ വാക്ക് കേട്ടില്ല, ദ്രാവിഡ് എല്ലാം തീരുമാനിച്ചു! ഇപ്പോള്‍ ടീം തകര്‍ന്നടിയുന്നു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇത്തവണ പോരാട്ടം മുറുകവെ ആരൊക്കെ പ്ലേ ഓഫിലേക്ക് എത്തുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ്. ഇത്തവണ പല സൂപ്പര്‍ ടീമുകളും പിന്നോട്ട് പോവുന്നതായാണ് കാണാനാവുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ അവസാന സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ കെകെആര്‍ ഇത്തവണ നിരാശപ്പെടുത്തുകയാണ്.

റണ്ണറപ്പുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സില്‍ എല്ലാവരും വലിയ പ്രതീക്ഷവെച്ചതാണ്. പരിശീലകനായി രാഹുല്‍ ദ്രാവിഡ് കൂടി എത്തിയതോടെ രാജസ്ഥാന്‍ കപ്പിലേക്കെത്തുമെന്ന സജീവ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഏഴാം തോല്‍വിയോടെ രാജസ്ഥാന്‍ പിന്നോട്ട് പോയിരിക്കുകയാണ്.

ഇത്തവണത്തെ രാജസ്ഥാന്റെ പിന്നോട്ട് പോക്കിന്റെ പ്രധാന കാരണം ടീമിന്റെ മെഗാ ലേലത്തിലെ മണ്ടന്‍ പദ്ധതികളും ദ്രാവിഡും സഞ്ജുവും തമ്മിലുള്ള അഭിപ്രായ ഭിന്നതയുമാണ്. നിലവില്‍ സഞ്ജുവും ദ്രാവിഡും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സഞ്ജുവിനെ രാജസ്ഥാനിലേക്ക് കൊണ്ടുവന്നത് ദ്രാവിഡാണ്. എന്നിട്ടും ഇരുവരും തമ്മിലുള്ള ബന്ധം ഇപ്പോള്‍ മോശമാവാനുള്ള കാരണം എന്താണ്?. പരിശോധിക്കാം.

ബട്‌ലറെ നിലനിര്‍ത്തണമെന്ന ആവശ്യം തള്ളി

രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഏറ്റവും മിസ് ചെയ്യുന്ന താരങ്ങളിലൊരാളാണ് ജോസ് ബട്‌ലര്‍. അതിവേഗം റണ്‍സുയര്‍ത്തുന്ന സൂപ്പര്‍ താരങ്ങളൊരാളായ ജോസ് ബട്‌ലര്‍ സഞ്ജുവുമായി അടുത്ത ബന്ധമുള്ളവരിലൊരാളായിരുന്നു. സഞ്ജുവും ബട്‌ലറും തമ്മില്‍ നിരവധി മത്സരങ്ങളില്‍ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി. അതുകൊണ്ടുതന്നെ സഞ്ജുവിനെ ബട്‌ലറുമായി അടുത്ത സൗഹൃദവും സ്‌നേഹമുണ്ടായിരുന്നു. എന്നാല്‍ ബട്‌ലറെ നിലനിര്‍ത്തണമെന്ന സഞ്ജുവിന്റെ ആവശ്യം ദ്രാവിഡ് അംഗീകരിച്ചില്ല.

ഇതോടെ ബട്‌ലറെ ലേലത്തിന് മുമ്പ് തന്നെ ഒഴിവാക്കി. ഇത്തവണ രാജസ്ഥാന്റെ പ്രധാന പ്രശ്‌നം ബട്‌ലറെപ്പോലെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള താരത്തിന്റെ അഭാവമാണ്. ഓപ്പണര്‍മാര്‍ നല്‍കുന്ന മികച്ച തുടക്കം മുതലാക്കി മുന്നോട്ട് സ്‌കോറുയര്‍ത്താന്‍ ആളില്ല. ബട്‌ലര്‍ ഓപ്പണറായി ഇറങ്ങി നിരവധി തവണ വലിയ ഇന്നിങ്‌സ് കളിച്ചിട്ടുണ്ട്. ഇത്തരമൊരു താരം ഇപ്പോള്‍ ടീമിലില്ലാത്തത് രാജസ്ഥാനെ പിന്നോട്ടടിക്കുന്നുണ്ടെന്ന് നിസംശയം പറയാം.

ബട്‌ലറെ നിലനിര്‍ത്തണമെന്ന സഞ്ജുവിന്റെ ആവശ്യം ദ്രാവിഡ് അംഗീകരിച്ച് കൊടുക്കാത്തതിന്റെ നിരാശ രാജസ്ഥാന്‍ നായകനുണ്ടായിരുന്നു. ബട്‌ലറെ ഒഴിവാക്കിയതിന്റെ നിരാശ പല തവണ സഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ബട്‌ലറെ ഒഴിവാക്കിയതിന്റെ നിരാശ എന്താണെന്ന് രാജസ്ഥാനും ദ്രാവിഡും തിരിച്ചറിയുന്നുണ്ടെന്ന് തന്നെ പറയാം.

sanju samson ipl 2025

ട്രന്റ് ബോള്‍ട്ടിനെ തഴഞ്ഞതിലും അതൃപ്തി

ട്രന്റ് ബോള്‍ട്ട് രാജസ്ഥാനായി ന്യൂബോളില്‍ കിടിലന്‍ പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ്. സഞ്ജുവിന്റെ മനസറിഞ്ഞ് പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ നേടാനും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും ബോള്‍ട്ടിനായിരുന്നു. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ആത്മവിശ്വാസമായിരുന്നു ബോള്‍ട്ട്. എന്നാല്‍ ബോള്‍ട്ടിനെ രാജസ്ഥാന്‍ ഇത്തവണ വിട്ടുകളഞ്ഞു. ദ്രുവ് ജുറേലിനെ നിലനിര്‍ത്തുന്നതിന് പകരം ബോള്‍ട്ടിനായി കൂടുതല്‍ തുക മുടക്കണമെന്ന് സഞ്ജു നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇത് വകവെക്കാതെ 14 കോടിക്ക് ജുറേലിനേയും 11 കോടിക്ക് ഷിംറോന്‍ ഹെറ്റ്‌മെയറിനേയും നിലനിര്‍ത്തി. രണ്ട് പേരും ഇപ്പോള്‍ രാജസ്ഥാന്റെ അന്തകന്മാരായി മാറുകയും ചെയ്തിരിക്കുകയാണ്. ബോള്‍ട്ടിനെ കൈവിട്ട് പകരം ജോഫ്രാ ആര്‍ച്ചറെ കൊണ്ടുവന്നതിലും സഞ്ജുവിന് അതൃപ്തിയുണ്ട്. സമീപകാലത്തായി മോശം പ്രകടനമാണ് ആര്‍ച്ചര്‍ നടത്തിയിരുന്നത്. എന്നിട്ടും ആര്‍ച്ചറെ ടീമിലെത്തിക്കുകയായിരുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സഞ്ജുവിന്റെ വാക്കുകളെ ആകെ തള്ളിക്കളയുകയാണ് ദ്രാവിഡ് ചെയ്തത്.

പേസ് ഓള്‍റൗണ്ടറെ കൊണ്ടുവരാത്തതില്‍ നിരാശ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജസ്ഥാനെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നം മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. നിലവിലെ രാജസ്ഥാന്‍ ടീമില്‍ ആറാം നമ്പര്‍ കഴിഞ്ഞാല്‍ ബാറ്റുകൊണ്ട് പ്രതീക്ഷവെക്കാവുന്ന താരങ്ങളില്ലെന്ന് തന്നെ പറയാം. സ്പിന്‍ ഓള്‍റൗണ്ടറായി വനിന്‍ഡു ഹസരങ്കയെയാണ് കൊണ്ടുവന്നത്. ഇചത് കാര്യമായി ഗുണം ചെയ്തില്ല. മഹേഷ് തീക്ഷണയും കാര്യമായൊന്നും ചെയ്യുന്നില്ല. സഞ്ജു പേസ് ഓള്‍റൗണ്ടറെ ആവശ്യപ്പെട്ടിട്ടും രാജസ്ഥാന്‍ പരിഗണിക്കാത്തതില്‍ ക്യാപ്റ്റന് അതൃപ്തിയുണ്ടായിരുന്നു. ഇത് അഭിപ്രായ ഭിന്നതക്ക് കാരണമായി.

Story first published: Friday, April 25, 2025, 14:56 [IST]
Other articles published on Apr 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+