For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇത് എന്ത് ക്യാപ്റ്റന്‍സി? മുംബൈയെ തോല്‍പ്പിച്ചത് ഹാര്‍ദിക് തന്നെ! ഈ മണ്ടത്തരങ്ങള്‍ കാട്ടി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് ആര്‍സിബി. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറിനൊടുവിലാണ് മുംബൈയെ ആര്‍സിബി തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ച് വിക്കറ്റിന് 221 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റിന് 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മുംബൈയുടെ സീസണിലെ നാലാം തോല്‍വിയാണിത്.

ആര്‍സിബിക്കെതിരായ മുംബൈയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനം കേള്‍ക്കുന്നത് സൂര്യകുമാര്‍ യാദവാണ്. മുംബൈയുടെ വെടിക്കെട്ട് താരവും ഇന്ത്യയുടെ ടി20 നായകനുമായ സൂര്യ 26 പന്തില്‍ 28 റണ്‍സാണ് നേടിയത്. റണ്‍മല പിന്തുടരുമ്പോള്‍ സൂര്യകുമാര്‍ യാദവ് നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ടീമിന്റെ തോല്‍വിക്ക് കാരണമായി മാറിയതെന്ന ആക്ഷേപം ശക്തമാണ്. സൂര്യ പാഴാക്കിയ പന്തുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് തന്നെ പറയാം.

എന്നാല്‍ മുംബൈയുടെ തോല്‍വിക്ക് സൂര്യയെ മാത്രം പഴിക്കുന്നതില്‍ കാര്യമില്ല. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കാട്ടിയ മണ്ടത്തരങ്ങള്‍ ടീമിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് നിസംശയം പറയാം. രണ്ട് വിക്കറ്റും 15 പന്തില്‍ 42 റണ്‍സും ഹാര്‍ദിക് നേടിയിരുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കെടുത്ത പല തീരുമാനങ്ങളും നിരാശപ്പെടുത്തി.

ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിക്കാനായില്ല

നിലവിലെ ഏറ്റവും മികച്ച പേസ് ബൗളിങ് കൂട്ടുകെട്ട് മുംബൈയിലാണെന്ന് പറയാം. ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്, ദീപക് ചഹാര്‍ എന്നിവര്‍ ടീമിലുണ്ടായിട്ടും ആര്‍സിബി 221 റണ്‍സടിച്ചത് ഹാര്‍ദിക്കിന്റെ മണ്ടത്തരംകൊണ്ടാണ്. താരങ്ങളെ വേണ്ടവിധം ഉപയോഗിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കാതെ പോയി. ട്രന്റ് ബോള്‍ട്ടിനെ ഉപയോഗിക്കാന്‍ ഹാര്‍ദിക്കിന് അറിയില്ല. രാജസ്ഥാന്‍ റോയല്‍സില്‍ പവര്‍പ്ലേയില്‍ പുലിയായിരുന്നു ബോള്‍ട്ട്. രോഹിത്തിന് കീഴില്‍ മുംബൈയില്‍ കളിച്ചപ്പോഴും പവര്‍പ്ലേയില്‍ മികവ് കാട്ടി.

എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക്കിന് കീഴില്‍ തല്ലുകൊള്ളിയായി മാറുകയാണ്. ആര്‍സിബിക്കെതിരേ നാല് ഓവറില്‍ 57 റണ്‍സാണ് വിട്ടുകൊടുത്തത്. ഹാര്‍ദിക് നാല് ഓവര്‍ പന്തെറിഞ്ഞ് 45 റണ്‍സും വഴങ്ങി. ദീപക് ചഹാര്‍ പവര്‍പ്ലേയില്‍ തല്ലുകൊണ്ടു. ഹാര്‍ദിക് രണ്ടോവര്‍ മാത്രമാണ് ദീപക്കിന് നല്‍കിയില്ല. ജസ്പ്രീത് ബുംറയെ പവര്‍പ്ലേയില്‍ വേണ്ടപോലെ ഉപയോഗിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കാതെ പോയി. പവര്‍പ്ലേയില്‍ നേടിയ മികച്ച തുടക്കമാണ് ആര്‍സിബി പിന്നീട് മുതലാക്കിയത്.

പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ പിഴച്ചു

മുംബൈയിലെ പിച്ചില്‍ പേസര്‍മാര്‍ക്കാണ് മുന്‍തൂക്കമെന്ന് ഉറപ്പാണ്. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് യാതൊരു പിന്തുണയും ലഭിക്കില്ലെന്ന് പറയാനാവില്ല. ക്രുണാല്‍ പാണ്ഡ്യ നാല് വിക്കറ്റുമായി മാച്ച് വിന്നറാവുന്നത് എല്ലാവരും കണ്ടതാണ്. മുംബൈ നിരയില്‍ വിഘ്‌നേഷ് പുത്തൂരിനെപ്പോലൊരു താരമുണ്ടായിട്ടും വേണ്ടവിധം ഉപയോഗിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിക്കാതെ പോയി. ആദ്യ ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വിഘ്‌നേഷ് വീഴ്ത്തിയത്.

vignesh puthur ipl 2025 mi vs rcb

എന്നാല്‍ പിന്നീട് ഒരോവര്‍ പോലും വിഘ്‌നേഷിന് ലഭിച്ചില്ല. 15ാം ഓവറില്‍ വിഘ്‌നേഷിനെ പുറത്താക്കി രോഹിത് ശര്‍മയെ പകരം കളത്തിലേക്കെത്തിച്ചു. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് തെറ്റ് പറ്റിയെന്ന് തന്നെ പറയാം. വിഘ്‌നേഷിനെ ഒതുക്കി സ്വയം പന്തെടുത്ത ഹാര്‍ദിക് നന്നായി തല്ലുവാങ്ങി. വിഘ്‌നേഷിനെ പുറത്താക്കാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനം മണ്ടത്തരമായിപ്പോയെന്ന് തന്നെ പറയാം.

ബാറ്റിങ് ഓഡറിലെ അനാവശ്യ പരീക്ഷണം

മുംബൈയുടെ ടോപ് ഓഡറിന്റെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമിനെ പിന്നോട്ടടിക്കുന്നതെന്ന് പറയാം. രോഹിത് ശര്‍മ, റിയാന്‍ റിക്കില്‍ട്ടന്‍ ഓപ്പണിങ് കൂട്ടുകെട്ട് മികവ് കാട്ടുന്നില്ല. മൂന്നാം നമ്പറില്‍ വില്‍ ജാക്‌സനെയാണ് മുംബൈ കളിപ്പിച്ചത്. 18 പന്തില്‍ 22 റണ്‍സാണ് താരം ആര്‍സിബിക്കെതിരേ നേടിയത്. മുംബൈ മൂന്നാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കാത്തത് മണ്ടത്തരമാണ്. ഇന്ത്യക്കായടക്കം മൂന്നാം നമ്പറില്‍ മുന്നിച്ച തിലകിനെ അഞ്ചാം നമ്പറിലാണ് ഹാര്‍ദിക് കളിപ്പിക്കുന്നത്. ബാറ്റിങ് ഓഡറിലെ പിഴവ് മുംബൈയെ പിന്നോട്ടടിക്കുന്നു.

Story first published: Tuesday, April 8, 2025, 6:28 [IST]
Other articles published on Apr 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+