Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈയ്ക്കു ഫൈനല്‍ 2 ജയമകലെ!! എല്ലാം അംബാനിയുടെ കളി? പിന്നില്‍ 4 പേര്‍

ഐപിഎല്ലില്‍ ഇത്തവണ പോയിന്റ്പ പട്ടികയില്‍ തലപ്പത്തു തന്നെ ഫിനിഷ് ചെയ്ത് ക്വാളിഫയര്‍ വണ്ണില്‍ കളിക്കാനൊരുങ്ങുകയാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. കുറച്ചു ദിവസങ്ങള്‍ മുമ്പ് വരെ കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല. മൂന്ന്, നാല് സ്ഥാനങ്ങളിലൊന്നില്‍ മാത്രമ അവര്‍ക്കു ഫിനിഷ് ചെയ്യാന്‍ സാധിക്കൂയെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്.

ഇനി വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രം ജയിക്കാനായാല്‍ മുംബൈയ്ക്കു ഇനി വീണ്ടുമൊരു ഫൈനലില്‍ കളിക്കാം. പോയിന്റ പട്ടികയില്‍ ടോപ്പ് ത്രീയിലുള്ള ടീമുകള്‍ക്കു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ അപ്രതീക്ഷിത തിരിച്ചടികളാണ് മുംബൈയുടെ ടോപ്പ് 2 സാധ്യതകള്‍ സജീവമാക്കിയത്. നേരത്തേ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ച, പോയിന്റ് പട്ടികയില്‍ താഴെയുള്ള ടീമുകളുടെ സഹായം അവര്‍ക്കു ലഭിച്ചതായി കാണാം.

MI

തുണയായത് എന്തെല്ലാം?

മുന്‍ ചാംപ്യന്മാരും നിലവിലെ ഒന്നാംസ്ഥാനക്കാരുമായ ഗുജറാത്ത് ടൈറ്റന്‍സ്, രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള പഞ്ചാബ് കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കു നേരിട്ട അപ്രതീക്ഷിത തിരിച്ചടികളാണ് മുംബൈ ഇന്ത്യന്‍സിനു ഇപ്പോള്‍ സന്തോഷിക്കാന്‍ വക നല്‍കുന്നത്. മിന്നുന്ന ഫോമിലുള്ള ഈ മൂന്നു ടീമുകളും അവസാന റൗണ്ടുകളില്‍ ഈ തരത്തില്‍ കാലിടറി വീഴുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല.

ഗംഭീര ഫോമില്‍ മുന്നേറിയ ശുഭ്മന്‍ ഗില്ലിന്റെ ജിടിക്കു അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാനായിട്ടില്ല. ആദ്യം റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു 33 റണ്‍സിനാണ് ജിടി കീഴടങ്ങിയത്. അവസാന കളിയില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 83 റണ്‍സിനു തകര്‍ന്നടിയുകയും ചെയ്തു. ഇതോടെ ജിടിയുടെ ഒന്നാംസ്ഥാനവും ഇപ്പോള്‍ തുലാസിലാണ്.

പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സ് അവസാന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് കീഴടങ്ങിയത്. ആറു വിക്കറ്റിനു പഞ്ചാബിനെ ഡിസി ഞെട്ടിക്കുകയായിരുന്നു. ആര്‍സിബിയാവട്ടെ അവസാനമായി കളിച്ച മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് കീഴടങ്ങിയത്. 42 റണ്‍സിനായിരുന്നു എസ്ആര്‍എച്ചിന്റെ വിജയം.

മുംബൈ ഇനി തലപ്പത്ത് ഫിനിഷ് ചെയ്തു ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടിയാല്‍ അവര്‍ ഇതിനു ഏറ്റവുമധികം കടപ്പെട്ടിരിക്കുക ബദ്ധവൈരികളായ ചെന്നൈക്കൊപ്പം എല്‍എസ്ജി, എസ്ആര്‍എച്ച്, ഡിസി എന്നിവരോടാണ്. നേരത്തേ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ ഇവര്‍ സര്‍പ്രൈസ് പ്രകടനങ്ങളിലൂടെ ടോപ്പ് ത്രീ ടീമുകളെ സ്തബ്ധരാക്കുകയായിരുന്നു.

സഹായിച്ചത് നാലു പേര്‍?

മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ ക്വാളിഫയര്‍ വണ്ണിനു അരികിലെത്തി നില്‍ക്കുമ്പോള്‍ അതില്‍ അവരുടെ ചില മുന്‍ താരങ്ങള്‍ക്കും നില്‍ണായക പങ്കുണ്ടെന്നൊണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ മുംബൈയുടെ ഭാഗമായിട്ടുള്ള ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, നിക്കോളാസ് പൂരന്‍, അന്‍ഷുല്‍ കാംബോജ് തുടങ്ങിയവരുടെ സഹായവും മുംബൈയ്ക്കു ലഭിച്ചിട്ടുണ്ടെന്നു ആരാധകര്‍ പറയുന്നു.

ISHAN KISHAN

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സിഎസ്‌കെയുടെ അവസാന മല്‍സരത്തിലെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് ബ്രെവിസും കാംബോജും. ജിടിക്കെതിരേയുള്ള എല്‍എസ്ജിയുടെ ജയത്തില്‍ ഫിഫ്റ്റിയോടെ പൂരനും തിളങ്ങി. ആര്‍സിബിക്കെതിരേ എസ്ആര്‍എച്ച് ജയിച്ചപ്പോള്‍ പുറത്താവാതെ 94 റണ്‍സെടുത്ത ഇഷാനായിരുന്നു ഹീറോ.

എങ്ങനെ ഒന്നാമതെത്താം

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ നാലാംസ്ഥാനത്തു നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനു ഇപ്പോള്‍ 16 പോയിന്റാണുള്ളത്. അവസാന കളിയില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ പഞ്ചാബ് കിങ്‌സാണ് (17 പോയിന്റ്) അവരുടെ എതിരാളികള്‍. പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ 18 പോയിന്റുമായി ജിടിയെ (18 പോയിന്റ്) മറികടന്ന് മുംബൈക്കു ഒന്നാംസ്ഥാനക്കാരാവാം.

ഒപ്പം മറ്റൊരു മല്‍സരഫലം കൂടി അവരെ തുണയ്ക്കണം. അവസാന മല്‍സരത്തില്‍ മൂന്നാമതുള്ള ആര്‍സിബി (17) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു തോല്‍ക്കുകയും വേണം. എങ്കില്‍ ലീഗ് ഘട്ടത്തിലെ ഒന്നാംസ്ഥാനക്കാരായി മുംബൈ ആദ്യ ക്വാളിഫയര്‍ കളിക്കും. ജിടിയാവും അവരുടെ എതിരാളികള്‍.

Story first published: Monday, May 26, 2025, 11:22 [IST]
Other articles published on May 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+