Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മല്ലിക സാഗറിന് വീണ്ടും പിഴച്ചു!! ചികാര ആര്‍സിബിയില്‍, ഇതു 'കള്ളക്കളിയെന്നു' ഡിസി

ജിദ്ദ: ഐപിഎല്ലിന്റെ മെഗാ താരലേലത്തിന്റെ ആദ്യ ദിനത്തിനു പിന്നാലെ രണ്ടാംദിനവും ഓക്ഷ്‌നറായ മല്ലിക സാഗറിനു പിഴവ് സംഭവിച്ചിരിക്കുകയാണ്. ഇതു കാരണം ഒരു പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങേണ്ടിയിരുന്ന താരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കുകയും ചെയ്തു. നേരത്തേ ആദ്യ ദിനം ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറുടെ കാര്യത്തിലും മല്ലികയ്ക്കു അബദ്ധം സംഭവിച്ചിരുന്നു. ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പോരടിക്കവെ താരത്തിനു മല്ലിക 25 ലക്ഷം രൂപ തെറ്റായി അധികം പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാംദിനം അതിനേക്കാള്‍ വലിയ പിഴവാണ് മല്ലികയുടെ ഭാഗത്തു നിന്നുണ്ടായത്. ലേലത്തിന്റെ അവസാന ഘട്ടത്തില്‍ ആക്‌സിലറേറ്റഡ് ഘട്ടത്തിലായിരുന്നു അവരുടെ ഭാഗത്തു നിന്നും അബദ്ധമുണ്ടായത്. ഇതു കാരണം അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരമായ ഉത്തര്‍ പ്രദേശിന്റെ സ്വാസ്തിക് ചികാര റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിലെത്തകുകയും ചെയ്തു.

MALLIKA SAGAR

മല്ലികയുടെ പിഴവെന്ത്?

മെഗാ ലേലത്തിന്റെ അവസാന ഘട്ടത്തില്‍ സ്വാസ്തിക് ചികാരയുടെ പേര് വിളിക്കപ്പെട്ടപ്പോള്‍ താല്‍പ്പര്യം കാണിച്ച ഏക ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവായിരുന്നു. 30 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ആര്‍സിബി പാഡ്ല്‍ ഉയര്‍ത്തിയതോടെ മല്ലിക സാഗര്‍ വളരെ പെട്ടെന്നു തന്നെ താരത്തെ ആര്‍സിബി വാങ്ങിയെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ മല്ലികയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇതിനെതിരേ പ്രതിഷേധിക്കുകയായിരന്നു. തങ്ങളും ചികാരയ്ക്കു വേണ്ടി താല്‍പര്യം കാണിച്ചുവെന്നാണ് ഡിസി അവകാശപ്പെട്ടത്. ടീമുടമകളിലൊരാളായ കിരണ്‍ ഗാന്ധിയാണ് ലേലത്തില്‍ ഡിസിക്കായി പാഡ്ല്‍ ഉയര്‍ത്തിരുന്നത്. പക്ഷെ ചികാരയ്ക്കായി അദ്ദേഹം പാഡ്ല്‍ ഉയര്‍ത്തിത് മല്ലികയുടെ ശ്രദ്ധയില്‍ പെടാതെ പോയി.

ചികാരയ്ക്കായി തങ്ങളും പാഡ്ല്‍ ഉയര്‍ത്തിയിരുന്നതായി ഡിസി അധികൃതര്‍ പറഞ്ഞതോടെ ലേലം അല്‍പ്പസമയത്തേക്കു തടസ്സപ്പെട്ടു. എന്നാല്‍ താരത്തിനു വേണ്ടി ഡിസിയൂടെ ഭാഗത്തു നിന്നുണ്ടായ നീക്കം താന്‍ കണ്ടില്ലെന്നായിരുന്നു മല്ലികയുടെ പ്രതികരണം. ഒടുവില്‍ അതു സാരമില്ലെന്നും ചികാരയെ ആര്‍സിബി എടുത്തോട്ടെയെന്നും ഡിസി അധികൃതര്‍ പറഞ്ഞതോടെ രംഗം ശാന്തമാവുകയും ലേലം പുനരാരംഭിക്കുകയുമായിരുന്നു.

അതേസമയം, ചികാര ആഭ്യന്തര ക്രിക്കറ്റില്‍ അധികം മല്‍സരങ്ങളിലൊന്നും കളിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ടും ലിസ്റ്റ് എയില്‍ ആറും ടി20യില്‍ രണ്ടും മല്‍സരങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. ലിസ്റ്റ് എയില്‍ ഒരു സെഞ്ച്വറിയടക്കം 200 റണ്‍സ് ചികാര നേടുകയും ചെയ്തു.

Story first published: Monday, November 25, 2024, 23:21 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+