For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കയറിയടിച്ച് സഞ്ജു, പക്ഷെ തെറിച്ചത് സ്റ്റംപ്! രാജസ്ഥാന്‍ ഹീറോയെ പൂട്ടി രഹാനെയുടെ പ്ലാന്‍

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ ആറാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്യുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നേടി ആദ്യം പന്തെറിയാനാണ് കെകെആര്‍ തീരുമാനിച്ചത്. തട്ടകത്തില്‍ പ്രതീക്ഷിച്ച പോലൊരു വമ്പന്‍ തുടക്കം നേടിക്കൊടുക്കാന്‍ രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിനും സഞ്ജു സാംസണിനും സാധിച്ചില്ല. ഒന്നാം വിക്കറ്റില്‍ 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സഞ്ജു സാംസണ്‍ മടങ്ങി.

11 പന്തില്‍ രണ്ട് ഫോറടക്കം 13 റണ്‍സെടുത്ത സഞ്ജുവിനെ വൈഭവ് അറോറ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ഫിഫ്റ്റി നേടിയ സഞ്ജുവില്‍ നിന്ന് രണ്ടാം മത്സരത്തിലും ഗംഭീരമായൊരു പ്രകടനമാണ് എല്ലാവരും പ്രതീക്ഷിച്ചത്. പതിയെ തുടങ്ങിയ സഞ്ജു മൂന്ന് ഓവറില്‍ നിലയുറപ്പിച്ച് പിന്നീട് കത്തിക്കയറാനുള്ള പദ്ധതിയായിരുന്നു. എന്നാല്‍ യുവ പേസര്‍ വൈഭവ് അറോറയുടെ യോര്‍ക്കര്‍ സഞ്ജുവിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

സഞ്ജുവിന് പുറത്താക്കിയത് വൈഭവാണെങ്കിലും വിക്കറ്റിലേക്ക് നയിച്ചതിന് പിന്നില്‍ കെകെആര്‍ നായകന്‍ അജിന്‍ക്യ രഹാനെയുടെ മികച്ച പദ്ധതിയാണെന്ന് പറയാം. രഹാനെയുടെ അനുഭവസമ്പത്തില്‍ നിന്നുള്ള തീരുമാനം രാജസ്ഥാന്‍ ഹീറോയെ പൂട്ടുകയായിരുന്നു. ഇത് എന്താണെന്ന് അറിയാം.

Take a Poll

അറോറക്ക് രണ്ടാം ഓവര്‍ നല്‍കിയത് മാസ്റ്റര്‍ പ്ലാന്‍

സ്‌പെന്‍സര്‍ ജോണ്‍സനാണ് കെകെആറിനായി ബൗളിങ് ഓപ്പണ്‍ ചെയ്തത്. ഇടം കൈയന്‍ പേസറുടെ ലൈനും ലെങ്തും തുടക്കത്തിലേ രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ക്ക് സമ്മര്‍ദ്ദം നല്‍കി. രണ്ടാം ഓവറില്‍ വൈഭവ് അറോറയെ കൊണ്ടുവന്നപ്പോള്‍ സഞ്ജു സാംസണ്‍ അല്‍പ്പം പ്രയാസപ്പെട്ടു. മൂന്നാം ഓവറില്‍ വീണ്ടും ജോണ്‍സനെത്തിയപ്പോള്‍ നാലാം ഓവറില്‍ സ്പിന്നറെയോ ഹര്‍ഷിത് റാണയേയോ ആണ് പ്രതീക്ഷിച്ചത്. എന്നാല്‍ അറോറക്ക് രണ്ടാം ഓവര്‍ നല്‍കാന്‍ രഹാനെ തീരുമാനിക്കുകയായിരുന്നു.

പിച്ചില്‍ നല്ല സ്വിങ് കണ്ടെത്താന്‍ അറോറക്ക് സാധിക്കുന്നുണ്ടെന്നത് നായകനെന്ന നിലയില്‍ രഹാനെ തിരിച്ചറിഞ്ഞു. അറോക്ക് രണ്ടാം ഓവറും തുടര്‍ച്ചയായി നല്‍കാനുള്ള രഹാനെയുടെ തീരുമാനം തെറ്റിയില്ല. സഞ്ജു അതിവേഗം റണ്‍സുയര്‍ത്താന്‍ ഫുട് വര്‍ക്കുകള്‍ നടത്തിയാണ് ശ്രമം നടത്തിയത്. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് അറോറ എറിഞ്ഞ യോര്‍ക്കര്‍ സഞ്ജുവിന്റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. രഹാനെയുടെ മികച്ച ക്യാപ്റ്റന്‍സിയും അറോറയുടെ മികച്ച ബൗളിങ്ങും സഞ്ജുവിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

vaibhav arora

സ്പിന്നിനെ ഇട്ടുകൊടുക്കാത്തത് രഹാനെയുടെ ബുദ്ധി

ഗുവാഹത്തിയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം അവകാശപ്പെടാം. എന്നിട്ടും രഹാനെ പവര്‍പ്ലേയില്‍ സ്പിന്നറെ കൊണ്ടുവരാതിരുന്നത് മികച്ച തീരുമാനമായിരുന്നു. സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളുമാണ് ക്രീസില്‍ നില്‍ക്കുന്നത്. രണ്ട് പേരും പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്നവരും ഫോമിലേക്കെത്തിയാല്‍ പുറത്താക്കാന്‍ പ്രയാസമുള്ളവരുമാണ്. ഇരുവരും സ്പിന്നര്‍മാരെ ആക്രമിക്കുന്നവരും നന്നായി ഷോട്ട് കളിക്കുന്നവരുമാണ്.

ഈ സാഹചര്യത്തില്‍ സ്പിന്നിനെ ഇട്ടുകൊടുത്ത് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍മാര്‍ക്ക് ഫോം കണ്ടെത്താനുള്ള അവസരം രഹാനെ നിഷേധിച്ചു. പേസര്‍മാര്‍ക്ക് പവര്‍പ്ലേയില്‍ കൂടുതല്‍ അവസരം നല്‍കിയ രഹാനെ അറോറക്ക് മൂന്ന് ഓവര്‍ പവര്‍പ്ലേയില്‍ നല്‍കി. വരുണ്‍ ചക്രവര്‍ത്തിയെ മധ്യ ഓവറുകളിലേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചതും രഹാനെയുടെ മികച്ച തീരുമാനം. സുനില്‍ നരെയ്‌ന്റെ അഭാവം കെകെആര്‍ നിരയിലുണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ രഹാനെയുടെ മികച്ച ക്യാപ്റ്റന്‍സികൊണ്ട് സാധിച്ചു.

മോയിന്‍ അലിയെ കൃത്യമായി ഉപയോഗിച്ചു

സീനിയര്‍ താരമായ മോയിന്‍ അലിയുമായി രഹാനെ സിഎസ്‌കെയില്‍ ഒന്നിച്ച് കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മോയിന്റെ കഴിവും രഹാനെക്കറിയാം. ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടറെ കൃത്യമായി ഉപയോഗിച്ചപ്പോള്‍ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് നേടിയെടുക്കാനായി. 24 പന്തില്‍ 29 റണ്‍സാണ് ജയ്‌സ്വാളിന് നേടാനായത്. കൃത്യമായ ഫീല്‍ഡിങ് വിന്യാസവും ബൗളിങ് വ്യത്യസവും വരുത്തി രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കെകെആര്‍ നായകന് സാധിച്ചു.

Story first published: Wednesday, March 26, 2025, 20:30 [IST]
Other articles published on Mar 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+