Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിവ്യൂ വേണ്ടെന്ന് പുറേല്‍, രക്ഷപെട്ട് വിജയ്! സ്റ്റാര്‍ക്കിന് നഷ്ടമായത് വമ്പന്‍ നേട്ടം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 17ാം മത്സരത്തില്‍ സിഎസ്‌കെയും ഡല്‍ഹിയും ഏറ്റുമുട്ടുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറ് വിക്കറ്റിന് 183 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയുടെ തുടക്കം പിഴച്ചിരിക്കുകയാണ്. പവര്‍പ്ലേയ്ക്കുള്ളില്‍ രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ സിഎസ്‌കെയ്ക്ക് നഷ്ടമായി. ആറ് പന്തില്‍ മൂന്ന് റണ്‍സെടുത്ത രചിന്‍ രവീന്ദ്രയെ മുകേഷ് കുമാര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അഞ്ച് വിക്കറ്റ് നേടിയ മികവുമായെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിനെ പുറത്താക്കി. നാല് പന്തില്‍ അഞ്ച് റണ്‍സെടുത്ത റുതുരാജിനെ ഷോര്‍ട്ട് ബോളിലാണ് സ്റ്റാര്‍ക്ക് മടക്കിയത്. ഫ്രാസര്‍ മഗ്യൂര്‍ക്കിന്റെ മികച്ച ക്യാച്ചിലാണ് റുതുരാജ് മടങ്ങിയത്. നാലാമനായി ക്രീസിലെത്തിയത് വിജയ് ശങ്കറാണ്. താരത്തെ ഇതേ ഓവറില്‍ പുറത്താക്കാനുള്ള അവസരം സ്റ്റാര്‍ക്കിന് ലഭിച്ചതാണ്.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ റോളിലുണ്ടായിരുന്ന അഭിഷേക് പുറേലിന്റെ മണ്ടത്തരമാണ് സ്റ്റാര്‍ക്കിനും ഡല്‍ഹിക്കും തിരിച്ചടി നല്‍കിയിരിക്കുന്നത്. റിവ്യൂവെടുക്കാനുള്ള സ്റ്റാര്‍ക്കിന്റെ താല്‍പര്യം പുറേലിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്.

കൃത്യം എല്‍ബിയായിട്ടും വിജയ് ശങ്കര്‍ രക്ഷപെട്ടു

രണ്ട് വിക്കറ്റ് പോയ സമ്മര്‍ദ്ദ സാഹചര്യത്തിലാണ് വിജയ് ശങ്കര്‍ ക്രീസിലെത്തുന്നത്. തുടക്കത്തിലേ തന്നെ ഫുള്‍ ലെങ്ത് പന്തുകളുമായി സ്റ്റാര്‍ക്ക് വിജയ് ശങ്കറിനെ വിറപ്പിച്ചു. സ്റ്റാര്‍ക്കിന്റെ യോര്‍ക്കര്‍ വിജയ് ശങ്കറിന്റെ ഷൂവില്‍ തട്ടി പിന്നിലേക്ക് പോയി. എല്‍ബിക്കായി സ്റ്റാര്‍ക്ക് അപ്പീല്‍ ചെയ്‌തെങ്കിലും ഓണ്‍ഫീല്‍ഡ് അംപയര്‍ വിക്കറ്റ് നല്‍കിയില്ല. ഇതോടെ വിക്കറ്റാണെന്ന തരത്തില്‍ സ്റ്റാര്‍ക്ക് റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ വിക്കറ്റ് കീപ്പറായ പുറേല്‍ ഇത് ഔട്ടല്ലെന്നും പന്ത് സ്റ്റംപിന് പുറത്താണെന്നുമാണ് അഭിപ്രായപ്പെട്ടത്. റിവ്യൂ ചെയ്യാന്‍ വിക്കറ്റ് കീപ്പറുടെ തീരുമാനം ചോദിക്കുന്നത് സ്വഭാവികമാണ്. നായകന്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നതും കീപ്പറിലാവും. അതുകൊണ്ടുതന്നെ പുറേലിന്റെ അഭിപ്രായം മാനിച്ച് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ ഇത് റിവ്യൂ ചെയ്യാന്‍ തയ്യാറായില്ല. സ്റ്റാര്‍ക്ക് സംശയം പ്രകടിപ്പിച്ചെങ്കിലും നായകന്‍ വിക്കറ്റ് കീപ്പര്‍ക്കൊപ്പം നിന്നു.

എന്നാല്‍ പിന്നീട് റിപ്ലേയില്‍ പന്ത് കൃത്യം വിജയ് ശങ്കറിന്റെ കാലില്‍ തട്ടുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. ബാറ്റില്‍ കൊള്ളാതെ നേരിട്ട് വിജയ് ശങ്കറിന്റെ കാലിലാണ് പന്ത് കൊണ്ടത്. മിഡില്‍ സ്റ്റംപിലേക്കാണ് കൃത്യമായി പന്ത് പോകുന്നത്. എന്നാല്‍ പുറേലിന്റെ വാക്ക് കേട്ട് റിവ്യൂ എടുക്കാത്തതിനാല്‍ ഒരു ഓവറില്‍ രണ്ട് വിക്കറ്റ് നേടിയെടുക്കാനുള്ള അവസരം സ്റ്റാര്‍ക്കിന് നഷ്ടമായി.

MITCHELL STARC

പര്‍പ്ലിള്‍ ക്യാപ്പ് പോരാട്ടത്തില്‍ നിര്‍ണ്ണായകം

ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മുന്‍നിരയില്‍ത്തന്നെയുണ്ട്. മൂന്ന് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് റുതുരാജിനെ പുറത്താക്കിയതോടെ സ്റ്റാര്‍ക്കിന്റെ അക്കൗണ്ടിലുള്ളത്. വിജയ് ശങ്കറെ പുറത്താക്കിയിരുന്നെങ്കില്‍ 10 വിക്കറ്റുമായി നൂര്‍ അഹമ്മദിനൊപ്പമെത്താനുള്ള അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ഇതിനുള്ള അവസരം പുറേല്‍ കാരണം സ്റ്റാര്‍ക്കിന് നഷ്ടമാവുകയായിരുന്നു.

എന്തായാലും സിഎസ്‌കെ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളിങ് പ്രകടനമാണ് പവര്‍പ്ലേയില്‍ ഡല്‍ഹി ബൗളര്‍മാര്‍ കാഴ്ചവെച്ചത്. മൂന്ന് വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ സിഎസ്‌കെയ്ക്ക് നഷ്ടമായി. ഡെവോണ്‍ കോണ്‍വേയെ വിപ് രാജ് നിഗമാണ് പുറത്താക്കിയത്. വിജയ് ശങ്കറിനെക്കൂടി പുറത്താക്കാനുള്ള അവസരം ഉപയോഗിച്ചിരുന്നെങ്കില്‍ നാല് വിക്കറ്റുകള്‍ പവര്‍പ്ലേയ്ക്കുള്ളില്‍ വീഴ്ത്തി സിഎസ്‌കെയുടെ കഥകഴിക്കാന്‍ ഡല്‍ഹിക്ക് സാധിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി. എന്തായാലും സിഎസ്‌കെയുടെ ബാറ്റിങ് നിരയെ വിറപ്പിക്കുന്ന ബൗളിങ്ങാണ് ഡല്‍ഹി കാഴ്ചവെച്ചതെന്ന് നിസംശയം പറയാം.

Story first published: Saturday, April 5, 2025, 18:21 [IST]
Other articles published on Apr 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+