For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആര്‍സിബിക്ക് പ്ലേഓഫ് ഉറപ്പ്!! ബാക്കി 9 ടീമിന്റെയും സാധ്യത എങ്ങനെ? ഇതാ ഉത്തരം

ഐപിഎല്ലില്‍ പോരാട്ടങ്ങള്‍ രണ്ടാംപാദത്തിലേക്കു കടന്നപ്പോള്‍ പ്ലേഓഫ് ബെര്‍ത്തിനായുള്ള പിടിവലി മുറുകുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള അവസാന മല്‍സരത്തോടെ ടൂര്‍ണമെന്റില്‍ 48 കളികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 10 ടീമുകളില്‍ ആരും തന്നെ ഇതിനകം പ്ലേഓഫിലേക്കു ഔദ്യോഗികമായി ടിക്കറ്റെടുത്തിട്ടില്ല. അതുപോലെ തന്നെ ഒരു ടീമും പുറത്താവുകയും ചെയ്തിട്ടില്ല. ടൂര്‍ണമെന്റിലെ ഓരോ ടീമുകളുടെയും പ്ലേഓഫ് സാധ്യതകള്‍ എങ്ങനെയാണെന്നു പരിശോധിക്കാം.

RCB

ആര്‍സിബി

ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത്. നിലവില്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചെന്നു പറയാവുന്ന ഏക ടീമും അവര്‍ തന്നെയാണ്. 10 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റാണ് ഇപ്പോള്‍ രജത് പാട്ടിധാറിനും സംഘത്തിനുമുള്ളത്.

ഇനി നാലു കളികള്‍ അവര്‍ക്കു ശേഷിക്കുന്നുണ്ട്. ഇവയില്‍ ഒന്നെങ്കിലും ജയിക്കാനായാല്‍ 16 പോയിന്റോടെ ആര്‍സിബി പ്ലേഓഫ് കളിക്കും. ശേഷിച്ച എല്ലാ മല്‍സരുവും ജയിച്ചാല്‍ പരമാവധി 22 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളും അവര്‍ക്കു ഉറപ്പിക്കാം.

ഗുജറാത്ത് ടൈറ്റന്‍സ്

2022ലെ ഐപിഎല്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഈ സീണില്‍ തകര്‍പ്പന്‍ ഫോമിലാണ്. ശുഭ്മന്‍ ഗില്ലിനു കീഴില്‍ മുന്നേറുന്ന ജിടി ഇപ്പോള്‍ പ്ലേഓഫിന് അരികെയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായി അവര്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണ്. ബാക്കിയുള്ള അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ 16 പോയിന്റോടെ ജിടി പ്ലേഓഫില്‍ കടക്കും.

മുംബൈ ഇന്ത്യന്‍സ്

അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ തുടക്കം പാളിയ ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 10 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റോടെ ഹാര്‍ദിക് പാണ്ഡ്യയുടെ ടീം ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്. ഇനി ശേഷിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ജയിക്കാനായല്‍ മുംബൈയ്ക്കു വീണ്ടുമൊരു പ്ലേഓഫിലേക്കു ടിക്കറ്റു വാങ്ങാം.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

കന്നി ഐപിഎല്‍ ട്രോഫി സ്വപ്‌നം കാണുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ്. പുതിയ നായകന്‍ അക്ഷര്‍ പട്ടേലിനി കീഴില്‍ മുന്നേറുന്ന അവര്‍ ഇപ്പോള്‍ നാലാംസ്ഥാനക്കാരാണ്. 10 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റാണ് ഇപ്പോള്‍ ഡിസിയുടെ സമ്പാദ്യം. അടുത്ത നാലു കളിയില്‍ രണ്ടെണ്ണം ജയിച്ചാല്‍ ഡിസിയെ ഉറപ്പായും പ്ലേഓഫില്‍ കാണാം.

പഞ്ചാബ് കിങ്‌സ്

പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ പഞ്ചാബ് കിങ്‌സ് ഈ സീസണില്‍ ഗംഭീര ഫോമിലാണ്. ശക്തായ ബാറ്റിങ് നിരയ്‌ക്കൊപ്പം മൂര്‍ച്ചയേറിയ ബൗിങ് ലൈനപ്പും പഞ്ചാബിനുണ്ട്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അഞ്ചാംസ്ഥാനത്താണ് അവര്‍.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റാണ് പഞ്ചാബിനുള്ളത്. അഞ്ചു കളികള്‍ സീസണില്‍ അവര്‍ക്കു ഇനി ശേഷിക്കുന്നുണ്ട്. ഇതില്‍ മൂന്നെണ്ണത്തില്‍ പഞ്ചാബിനു പ്ലേഓഫ് ഉറപ്പിക്കാം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

റിഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇപ്പോള്‍ ലീഗില്‍ ആറാം സ്ഥാനക്കാരാണ്. 10 മല്‍സരങ്ങളില്‍ നിന്നും ഇപ്പോള്‍ 10 പോയിന്റാണ് ലഖ്‌നൗ ടീമിനുള്ളത്. ഇനി നാലു കളികളാണ് അവര്‍ക്കു ശേഷിച്ചത്. ഇവയില്‍ മൂന്നെണ്ണത്തില്‍ ജയിച്ചാല്‍ 16 പോയിന്റ് നേടി എല്‍എസ്ജി പ്ലേഓഫിലേക്കു മുന്നേറുകയും ചെയ്യും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. 10 മല്‍സരങ്ങളില്‍ പൂര്‍ത്തിയാക്കിയ അവര്‍ക്കു ഇപ്പോള്‍ ഒമ്പതു പോയിന്റുണ്ട്. ഇനി ശേഷിച്ച നാലു മല്‍സരങ്ങളിലും ജയിച്ചാല്‍ കെകെആറിനു പ്ലേഓഫില്‍ കളിക്കാം.

RAJASTHAN ROYALS

രാജസ്ഥാന്‍ റോയല്‍സ്

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാന മല്‍സരം ജയിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് നേരിയ പ്ലേഓഫ് സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ ആറു പോയിന്റുമായി ഒമ്പതാമതുള്ള റോയല്‍സിനു ഇനി ശേഷിച്ച നാലു കളികളും ജയിക്കണം. അതോടൊപ്പം മറ്റു മല്‍സരഫലങ്ങളും അനുകൂലമായാല്‍ മാത്രം പ്ലേഓഫില്‍ കടക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഒമ്പതാംസ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ഒമ്പതു കളിയില്‍ ഇപ്പോള്‍ ആറു പോയിന്റാണുള്ളത്. ഇനി ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ചാല്‍ 16 പോയിന്റുമായി എസ്ആര്‍എച്ചിനു പ്ലേഓഫില്‍ കടക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒമ്പതു മല്‍സരങ്ങളില്‍ വെറും നാലു പോയിന്റേ അവര്‍ക്കുള്ളൂ. ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും മികച്ച മാര്‍ജിനില്‍ ചെന്നൈ ജയിക്കണം. ഒപ്പം മറ്റു മല്‍സരഫലങ്ങള്‍ക്കായി കാത്തിരിക്കുകയും വേണം.

Story first published: Wednesday, April 30, 2025, 15:55 [IST]
Other articles published on Apr 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+