Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കരിയറിലെ ബെസ്റ്റ് പ്രതിഫലം, 18 കോടി ക്ലബ്ബില്‍ സഞ്ജു; ഇപ്പോള്‍ ആകെ ആസ്തി എത്ര?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഇതിനോടകം ടീമുകള്‍ പുറത്തുവിട്ടിട്ടുണ്ട്. മെഗാ ലേലം നവംബര്‍ 24, 25 തീയ്യതികളായി ജിദ്ദയിലും നടക്കാന്‍ പോവുകയാണ്. ഇത്തവണ ആരൊക്കെയാവും കോടികള്‍ വാങ്ങി ഞെട്ടിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും പല സൂപ്പര്‍ താരങ്ങളും മെഗാ ലേലത്തിലേക്കെത്തുന്നതിനാല്‍ വാശിയേറിയ ലേലം ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഐപിഎല്ലില്‍ നിലനിര്‍ത്തിയ താരങ്ങളില്‍ പലര്‍ക്കും മികച്ച പ്രതിഫലം തന്നെയാണ് ലഭിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിന് 18 കോടി നല്‍കിയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ഐപിഎല്ലില്‍ 18 കോടി ലഭിച്ചതോടെ സഞ്ജുവിന്റെ താരമൂല്യവും ഉയര്‍ന്നിരിക്കുകയാണ്. താരത്തിന്റെ നിലവിലെ ആസ്തി എത്രയാണെന്ന് അറിയാമോ?. പരിശോധിക്കാം.

100 കോടിക്കടുത്ത് ആസ്തി

സഞ്ജു സാംസണെ രാജസ്ഥാന്‍ 18 കോടിക്കാണ് നിലനിര്‍ത്തിയത്. വരുന്ന മൂന്ന് വര്‍ഷത്തേങ്കിലും സഞ്ജു ഇതേ പ്രതിഫലത്തില്‍ രാജസ്ഥാനില്‍ തുടര്‍ന്നേക്കും. നിലവിലെ സഞ്ജുവിന്റെ ആസ്തി 82 കോടിയാണ്. ഇത്തവണത്തെ 18 കോടയും കൂടി കൂട്ടുമ്പോള്‍ സഞ്ജു 100 കോടി ആസ്തി ക്ലബ്ബിലേക്കെത്തിയിരിക്കുകയാണെന്ന് പറയാം. കെകെആറിലെ വാട്ടര്‍ബോയിയായി തുടങ്ങിയ സഞ്ജു ഇപ്പോള്‍ സ്വപ്‌ന തുല്യമായ വളര്‍ച്ചയാണ് കരിയറില്‍ നേടിയെടുത്തിരിക്കുന്നത്. സാമ്പത്തികമായും വലിയ കുതിപ്പുണ്ടാക്കാന്‍ അദ്ദേഹത്തിനായി.

രാജസ്ഥാന്റെ നായകനെന്ന നിലയിലേക്കെത്തിയതോടെയാണ് സഞ്ജുവിന്റെ പ്രതിഫലത്തില്‍ വലിയ വര്‍ധനവുണ്ടായത്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിലും സഞ്ജു സജീവമാണ്. വലിയ ആരാധക പിന്തുണയും അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സഞ്ജു. കരിയറിലെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലൂടെ കടന്ന് പോകുന്ന സഞ്ജു 100 കോടി ആസ്തി ക്ലബ്ബിലേക്കെതിയത് മലയാളികള്‍ക്കും അഭിമാനിക്കാം. കേരളത്തില്‍ നിന്ന് ക്രിക്കറ്റിലൂടെ ഒരു താരം ഇത്രയും വലിയ വളര്‍ച്ച കൈവരിച്ചുവെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് പറയാം.

sanju samson

സഞ്ജുവിന്റെ വരുമായ സ്രോതസ് ഇതാണ്

സഞ്ജുവിന്റെ പ്രധാന വരുമാന സ്രോതസ് ഐപിഎല്ലാണ്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോള്‍ ലഭിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലമാണ് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ അടിത്തറ. ഇപ്പോള്‍ 18 കോടി ഒരു സീസണില്‍ അദ്ദേഹത്തിന് ലഭിക്കും. നേരത്തെയത് 14 കോടിയും എട്ട് കോടിയുമൊക്കെയായിരുന്നു. ഇതോടൊപ്പം ബിസിസി ഐ കരാറുള്ള താരമാണ് സഞ്ജു. സി ഗ്രേഡിലുള്ള സഞ്ജുവിന് ഇതിലൂടെയും പ്രതിഫലം ലഭിക്കുന്നു.

ഒരു ഏകദിനം കളിച്ചാല്‍ ആറ് ലക്ഷവും ടി20 കളിച്ചാല്‍ മൂന്ന് ലക്ഷവും സഞ്ജുവിന് ലഭിക്കുന്നു. സി ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന സഞ്ജുവിന് ഒരു കോടി രൂപ വാര്‍ഷിക വരുമാനമായി ലഭിക്കുന്നുണ്ട്. കൂടാതെ വലിയ ആരാധകരുള്ള താരമായ സഞ്ജുവിന് പരസ്യത്തിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ ചില ബിസിനസുകളും സഞ്ജുവിനുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ ആസ്തി ഉയര്‍ത്തുന്ന വരുമാന സ്രോതസുകളാണ്.

സഞ്ജുവുമായി കരാറുള്ളത് ആര്‍ക്കൊക്കെ?

വലിയ ആരാധകരുള്ളതിനാല്‍ നിരവധി കമ്പനികളുടെ ബ്രാന്റ് അംബാസഡറാണ് സഞ്ജു സാംസണ്‍. കൊക്കാബുറയുമായി സഞ്ജുവിന് കരാറുണ്ടായിരുന്നു. ഹീല്‍, എംആര്‍എഫ്, സരീന്‍ സ്‌പോര്‍ട്‌സ്, ഭാരത് പേ, പ്യൂമ, മൈഫാബ് 11, ബേസ് ലൈന്‍ വെങ്‌ച്വേഴ്‌സ്, ക്ലബ്ബ് മഹീന്ദ്ര എന്നിവയെല്ലാം സഞ്ജുവുമായി കരാറുള്ള ചില ബ്രാന്റുകളാണ്. സഞ്ജു സാംസണ്‍ കേരള പ്രീമിയര്‍ ലീഗില്‍ ടീമിനെ ഇറക്കിയിട്ടുണ്ട്. വിരമിക്കുമ്പോഴേക്കും 150 കോടിയിലധികം ആസ്തിയിലേക്ക് ഉയരാന്‍ സഞ്ജു സാംസണിന് സാധിക്കുമെന്ന് തന്നെ കരുതാം.

Story first published: Wednesday, November 6, 2024, 12:02 [IST]
Other articles published on Nov 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+