For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കെസിഎല്ലില്‍ തിളങ്ങി, സഞ്ജു ഇവരെ ഐപിഎല്ലിലേക്ക് പിന്തുണക്കൂ; ഞെട്ടിക്കുമെന്ന് ഉറപ്പ്

കൊച്ചി: കേരള ക്രിക്കറ്റിനെ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൊണ്ടുവന്ന ടൂര്‍ണമെന്റാണ് കേരള ക്രിക്കറ്റ് ലീഗ്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന കെസിഎല്ലിന്റെ ആദ്യ സീസണ്‍ വിജയകരമായി അവസാനിക്കുകയും ചെയ്തു. കേരളത്തിലെ യുവ പ്രതിഭകളെയടക്കം ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് വലിയൊരു വിജയമാക്കി തീര്‍ക്കാന്‍ കെസിഎയ്ക്ക് സാധിച്ചു. കെസിഎല്ലില്‍ തിളങ്ങിയ താരങ്ങളുടെ നോട്ടം ഇനി ഐപിഎല്ലിലേക്കാണ്.

ഈ സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനുള്ളതിനാല്‍ യുവതാരങ്ങളെല്ലാം പ്രതീക്ഷയിലാണ്. എന്നാല്‍ കേരളത്തില്‍ നിന്ന് ആര്‍ക്കെങ്കിലും അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. ഇതിന് സാധ്യത കുറവാണെന്ന് തന്നെയാണ് വസ്തുത. എന്നാല്‍ സഞ്ജു സാംസണ്‍ പിന്തുണച്ചാല്‍ ചിലര്‍ക്കെങ്കിലും ഐപിഎല്ലില്‍ മികവ് കാട്ടാനുള്ള അവസരം ലഭിച്ചേക്കും. കെസിഎല്ലിലെ പ്രകടനം വിലയിരുത്തി സഞ്ജു ആരെയൊക്കെ പിന്തുണക്കണമെന്ന് പരിശോധിക്കാം.

സച്ചിന്‍ ബേബി

ഇതിനോടകം ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍ ബേബി. ആര്‍സിബിക്കായി കളിച്ചെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. കേരള ടീം മുന്‍ നായകനും സീനിയര്‍ താരവുമായ സച്ചിന്‍ ബേബിയില്‍ ഇപ്പോഴും വെടിക്കെട്ടിനുള്ള ബാല്യം ശേഷിക്കുന്നു. പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായത് സച്ചിനായിരുന്നു. 528 റണ്‍സാണ് അദ്ദേഹം നേടിയത്. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് സച്ചിന്‍ ബേബി.

വിഷ്ണു വിനോദ്

ഇത്തവണ ലേലത്തില്‍ വലിയ പ്രതീക്ഷയുള്ള കേരള താരങ്ങളിലൊരാളാണ് വിഷ്ണു വിനോദ്. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്ന വിഷ്ണുവിന് കളിക്കാനും അവസരം ലഭിച്ചിരുന്നു. മനോഹര ഷോട്ടുകളിലൂടെ താരം ശ്രദ്ധ നേടിയെങ്കിലും പരിക്ക് വേട്ടയാടിയതോടെ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയി.

അതിവേഗം റണ്‍സുയര്‍ത്തുന്ന താരങ്ങളിലൊരാളാണ് വിഷ്ണു. കെസിഎല്ലില്‍ 45 പന്തില്‍ 139 റണ്‍സ് നേടി വിഷ്ണു എല്ലാവരേയും ഞെട്ടിച്ചിരുന്നു. സഞ്ജു ഇത്തവണ കൂടുതല്‍ പിന്തുണക്കേണ്ടത് വിഷ്ണുവിനെയാണെന്ന് പറയാം.

sachin baby

മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരള ക്രിക്കറ്റ് ലീഗില്‍ നാല് അര്‍ധ സെഞ്ച്വറികളോടെ മിന്നിക്കാന്‍ മുഹമ്മദ് അസ്ഹറുദ്ദീന് സാധിച്ചിരുന്നു. അതിവേഗം റണ്‍സുയര്‍ത്തുന്ന ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് അസ്ഹറുദ്ദീന്‍. നേരത്തെ ആര്‍സിബിയുടെ ഭാഗമാവാന്‍ അസ്ഹറുദ്ദീന് സാധിച്ചെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാതെ തഴയപ്പെട്ടു. ഇത്തവണയും ലേലത്തില്‍ പ്രതീക്ഷ നല്‍കുന്ന താരമാണ് അസ്ഹറുദ്ദീന്‍.

വിക്കറ്റിന് പിന്നില്‍ മികവ് കാട്ടുന്ന താരമാണ് അസ്ഹറുദ്ദീനെന്ന് പറയാം. പല ടീമുകള്‍ക്കും വരുന്ന സീസണില്‍ മികച്ച വിക്കറ്റ് കീപ്പര്‍മാരെ വേണം. അതുകൊണ്ടുതന്നെ അസ്ഹറുദ്ദീന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. സഞ്ജു സാംസണ്‍ അസ്ഹറുദ്ദീനെ പിന്തുണച്ചാല്‍ രാജസ്ഥാനിലേക്ക് എത്തിക്കാനാവുമെന്ന് തന്നെ പറയാം.

അഖില്‍ സ്‌കറിയ

പല ടീമുകള്‍ക്കും മികച്ച ബൗളര്‍മാരെ അടുത്ത സീസണില്‍ അത്യാവശ്യമാണ്. ഇത്തവണ കെസിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് കൈയടി നേടിയ ബൗളര്‍മാരിലൊരാളാണ് അഖില്‍ സ്‌ക്കറിയ. 25 വിക്കറ്റുകളാണ് അഖില്‍ വീഴ്ത്തിയത്. 25കാരനായ മീഡിയം പേസര്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കനാണ്.

മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന അഖില്‍ സ്‌കറിയയെ ഇത്തവണ ഐപിഎല്ലിലേക്ക് പിന്തുണക്കാവുന്നതാണ്. യുവതാരമെന്ന നിലയില്‍ സഞ്ജുവിന്റെ പിന്തുണ ലഭിച്ചാല്‍ അഖില്‍ സ്‌ക്കറിയക്ക് ഐപിഎല്ലില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

ഷറഫുദ്ദീന്‍ എന്‍എം

കെസിഎല്ലില്‍ 12 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുമായി ഷറഫുദ്ദീന്‍ എന്‍എം തിളങ്ങിയിരുന്നു. അടുത്ത ഐപിഎല്‍ മെഗാ ലേലത്തില്‍ അവസരം അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ് ഷറഫുദ്ദീന്‍. എന്നാല്‍ താരത്തെ പിന്തുണക്കാന്‍ പ്രമുഖരൊന്നുമില്ല. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന്റെ പിന്തുണ ലഭിച്ചാല്‍ ഏതെങ്കിലും ടീമില്‍ അവസരം നേടിയെടുക്കാന്‍ ചിലപ്പോള്‍ ഷറഫുദ്ദീന് സാധിച്ചേക്കും. നെറ്റ് ബൗളറായെങ്കിലും ടീമിന്റെ ഭാഗമാവാന്‍ സാധിച്ചാല്‍ പിന്നീട് പ്രതിഭ കാട്ടി വളരാന്‍ സാധിക്കും.

Story first published: Thursday, October 3, 2024, 7:38 [IST]
Other articles published on Oct 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+