Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റോയല്‍സ് ജയിക്കാന്‍ ഇവര്‍ വിചാരിക്കണം!! മൂന്ന് തുറുപ്പുചീട്ടുകള്‍, ആരൊക്കെ?

ഐപിഎല്ലില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരിക്കും രാജസ്ഥാന്‍ റോയല്‍സ് അടുത്ത സീസണിനായി കച്ചമുറുക്കുക. 2008ലെ പ്രഥമ സീസണില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു കീഴില്‍ കിരീടമുയര്‍ത്തിയതിനു ശേഷം പിന്നീടൊരിക്കലും കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്കായില്ല. 2022ല്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ വീണ്ടുമൊരു ട്രോഫിക്കു തൊട്ടരികെ വരെയെത്തിയെങ്കിലും ഫൈനലില്‍ വീഴുകയായിരുന്നു.

കഴിഞ്ഞ മെഗാലേലത്തില്‍ താരങ്ങള്‍ക്കായി പഴ്‌സില്‍ കുറഞ്ഞ തുകയുള്ള ടീമുകളിലൊന്നായിരുന്നു റോയല്‍സ്. 40.0 കോടി മാത്രമേ അവരുടെ പക്കലുണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറടക്കം ചില മികച്ച കളിക്കാരെ ലേലത്തില്‍ വാങ്ങാന്‍ റോയല്‍സിനു സാധിക്കുകയും ചെയ്തു. അടുത്ത സീസണില്‍ ആരെക്കാവെും റോയല്‍സിന്റെ തുറുപ്പുചീട്ടായി മാറുക? ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുന്ന താരങ്ങളെ അറിയാം.

WANINDU HASARANGA

വനിന്ദു ഹസരംഗ

ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് ഈ ലിസ്റ്റിലെ ഒരാള്‍. ടി20 ഫോര്‍മാറ്റിലെ മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം. നേരത്തേ ടി20യില്‍ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറാവാനും ഹസരംഗയ്ക്കായിട്ടുണ്ട്. ഏതു തരത്തിലുള്ള പിച്ചുകളിലും ബൗള്‍ ചെയ്യാന്‍ മിടുക്കനായ ഹസരംഗയ്ക്കു വിക്കറ്റുകളെടുക്കാനുമുള്ള കഴിവുണ്ട്.

അപകടകാരിയായ ബൗളര്‍ മാത്രമല്ല, ബാറ്റിങിലും ആശ്രയിക്കാവുന്ന താരമാണ് അദ്ദേഹം. ഹസരംഗയുടെ സാന്നിധ്യം റോയല്‍സ് ബാറ്റിങിന്റെ ആഴം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പവര്‍ ഹിറ്ററായതിനാല്‍ ലോവര്‍ ഓര്‍ഡറില്‍ അതിവേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാവും ഹസരംഗയ്ക്കാവും. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം റോയല്‍സിനു കൂടുതല്‍ ബാലന്‍സും നല്‍കുന്നു.

നിതീഷ് റാണ

പുതതായി രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നിട്ടുള്ള മറ്റൊരു ഓള്‍റൗണ്ടറും ഇന്ത്യന്‍ താരവുമായ നിതീഷ് റാണയാണ് ടീമിന്റെ തുറുപ്പുചീട്ടായേക്കാവുന്ന അടുത്തയാള്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങിലൊരാളായിട്ടും അദ്ദേഹത്തെ അവര്‍ കൈവിടുകയായിരുന്നു. ലേലത്തില്‍ തിരികെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചതുമില്ല. 4.2 കോടി രൂപയ്ക്കാണ് റാണയെ റോയല്‍സ് സ്വന്തമാക്കിയത്.

ഏറെ അനുഭവസമ്പത്തുള്ള റാണയ്ക്കു ടോപ് ഓര്‍ഡര്‍ മുതല്‍ മധ്യനിര വരെ എവിടെയും ബാറ്റ് ചെയ്യാനുള്ള ശേഷിയുണ്ട്. ആദ്യ ബോളില്‍ തന്നെ ബൗണ്ടറിയടിച്ച് വളരെ അഗ്രസീവായി തുടങ്ങാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ അദ്ദേഹം. സാഹചര്യത്തിന് അനുസരിച്ച് ബാറ്റിങില്‍ ഗിയര്‍ മാറ്റാനുള്ള മിടുക്ക് റാണയെ നിര്‍ണായക താരമാക്കി മാറ്റും. മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യാനും വിക്കറ്റുകളെടുക്കാനും താരത്തിനു സാധിക്കും.

NITISH RANA

ആകാശ് മധ്വാള്‍

ഇന്ത്യന്‍ അണ്‍ക്യാപ്ഡ് ഫാസ്റ്റ് ബൗളര്‍ ആകാശ് മധ്വാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടായേക്കാവുന്ന മൂന്നാമത്തെയാള്‍. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന അദ്ദേഹത്തെ ലേലത്തില്‍ 1.2 കോടി രൂപയ്ക്കാണ് റോയല്‍സ് സ്വന്തമാക്കിയത്. വലംകൈയന്‍ മീഡിയം പേസറായ മധ്വാള്‍ മുംബൈയ്ക്കായി ചില മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മെഗാലേലത്തില്‍ അദ്ദേഹത്തെ മുംബൈ തിരികെ വാങ്ങുമെന്നും പ്രതീക്ഷിക്കപ്പട്ടിരുന്നു. പക്ഷെ അതു സംഭവിച്ചില്ല.

2023ലെ ലേലത്തില്‍ മുംബൈയിലേക്കു വന്ന മധ്വാള്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് അരങ്ങേറിയത്. വളരെ പെട്ടെന്നു അദ്ദേഹത്തിന്റെ തുറുപ്പുചീട്ടായി താരം മാറുകയും ചെയ്തു. സീസണില്‍ എട്ടു മല്‍സരങ്ങളിലാണ് മധ്വാളിനു ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 14 വിക്കറ്റികള്‍ പിഴുത് താരം എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു പേരെ പുറത്താക്കിയതാണ് മധ്വാളിന്റെ ഏറ്റവും മികച്ച പ്രകടനം.

എന്നാല്‍ കഴിഞ്ഞ സീസണില്‍ രോഹിത്തിനു പകരം ഹാര്‍ദിക് പാണ്ഡ്യ നായകനായി വന്നതോടെ മധ്വാളിനു അവസരങ്ങള്‍ കുറയുകയായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ താരത്തിനു അഞ്ചു വിക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. റോയല്‍സിനൊപ്പം അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മധ്വാള്‍.

Story first published: Friday, November 29, 2024, 7:19 [IST]
Other articles published on Nov 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+