Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റോയല്‍സ് മുംബൈയെപ്പോലെ, പക്ഷെ കപ്പടിക്കാന്‍ പാടുപെടും!! കാരണം ഭോഗ്‌ലെ പറയും

ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട സാധ്യതകളെക്കുറിച്ച് വിശകലനം നടത്തിയിരിക്കുതയാണ് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററും അവതാരകനുമായ ഹര്‍ഷ ഭോഗ്‌ലെ. മെഗാ താരലേലത്തിനു ശേഷം റോയല്‍സ് ടീമിനെക്കുറിച്ച് ക്രിക്ക്ബസിന്റെ (Cricbuzz) ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ ഇന്ത്യന്‍സുമായി റോയല്‍സിനു ഒരു കാര്യത്തില്‍ സാമ്യതയുണ്ടെന്നും ഭോഗ്‌ലെ ചൂണ്ടിക്കാട്ടി.

അണ്‍ക്യാപ്ഡ് താരങ്ങളുള്‍പ്പെടെ 14 കളിക്കാരെയാണ് റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. ബാറ്റിങ് നിര നേരത്തേ തന്നെ സെറ്റായി കഴിഞ്ഞതിനാല്‍ ബൗളര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയുമാണ് അവര്‍ പ്രധാനമായും നോട്ടമിട്ടത്. ജോഫ്ര ആര്‍ച്ചര്‍, നിതീഷ് റാണ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരടക്കമുള്ള താരങ്ങളെയാണ് റോയല്‍സ് സ്വന്തമാക്കിയത്.

HARSHA BHOGLE

മുംബൈയുമായി സാമ്യം

അഞ്ചു തവണ ചാംപ്യന്മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡുമായി രാജസ്ഥാന് റോയല്‍സിനു ഒരു സാമ്യമുണ്ടെന്നാണ് ഹര്‍ഷ ഭോഗ്‌ലെയുടെ നിരീക്ഷണം. മാത്രമല്ല വളരെ സന്തുലിതമായ ഒരു ടീമിനെയാണ് റോയല്‍സ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ റോയല്‍സിന്റേത് വളരെ നല്ല ബാലന്‍സുള്ള സ്‌ക്വാഡായിട്ടാണ് കാണപ്പെടുന്നത്. മാത്രമല്ല ഒരു മുംബൈ ഇന്ത്യന്‍സ് ടച്ചും അവര്‍ക്കുണ്ടെന്നു എനിക്കു തോന്നുന്നു. വളരെ ടീം തന്നെയാണ് റോയല്‍സിന്റേത്. വെറും ആറു വിദേശ താരങ്ങളെ മാത്രമേ അവര്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യന്‍ താരങ്ങളെയാണ് റോയല്‍സ് പ്രധാനമായും ആശ്രയിക്കുന്നതെന്നു ഇതില്‍ നിന്നും വ്യക്തമാണ്. മുംബൈയുടെ ലൈനപ്പും ഇതിനു സമാനമാണെ്ന്നും ഭോഗ്‌ലെ വിലയിരുത്തി.

ഓപ്പണിങ് കിടു

നായകന്‍ സഞ്ജു സാംസണും യുവതാരം യശസ്വി ജയ്‌സ്വാളുമുള്‍പ്പെടുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് ജോടികളെ ഹര്‍ഷ ഭോഗ്‌ലെ പുകഴ്ത്തുകയും ചെയ്തു. സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ഒരുമിച്ചു ബാറ്റ് ചെയ്യുമ്പോള്‍ മറ്റെല്ലാം നിര്‍ത്തി വച്ച് നിങ്ങള്‍ അതു കാണുക തന്നെ ചെയ്യും. മൂന്നാം നമ്പറില്‍ റിയാന്‍ പരാഗിനെയും നമുക്കു കാണാനായേക്കും. നിതീഷ് റാണയെ പ്ലെയിങ് ഇലവനില്‍ കാണാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല.

SANJU SAMSON

ബൗളിങിലേക്കു വരികയാണെങ്കില്‍ ജോഫ്ര ആര്‍ച്ചര്‍- വനിന്ദു ഹസരംഗ ജോടിയും റോയല്‍സിന്റെ നിര്‍ണായക താരങ്ങളായിരിക്കും. പരിക്കുകള്‍ വേട്ടയാടുന്ന ചില കളിക്കാര്‍ റോയല്‍സിനൊപ്പമുണ്ട്. തുഷാര്‍ ജദേശ്പാണ്ടെ, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ എന്നിവരും നല്ല ബൗളര്‍മാരാണ്. മുംബൈ ഇന്ത്യന്‍സിനെപ്പോലെ വളരെ കരുത്തുറ്റ ടീം തന്നെയാണ് റോയല്‍സിനുള്ളതെന്നും ഭോഗ്‌ലെ അഭിപ്രായപ്പെട്ടു.

ഒരു ദൗര്‍ബല്യം തിരിച്ചടി

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു ദൗര്‍ബല്യമായി ഹര്‍ഷ ഭോഗ്‌ലെ എടുത്തു കാണിച്ചിരിക്കുന്നത് ബെഞ്ച് സ്‌ട്രെങ്ത്ത് കുറവാണെന്നതാണ്. അടുത്ത ഐപിഎല്‍ സീസണിന്റെ പ്രാഥമിക റൗണ്ടില്‍ 14 മല്‍സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സിനു കളിക്കേണ്ടതായി വരിക. എന്നാല്‍ ഇത്രയും മല്‍സരങ്ങളില്‍ കളിക്കുന്നോള്‍ അതിനുള്ള ബെഞ്ച് സ്‌ട്രെങ്ത്ത് അവര്‍ക്കുണ്ടോയെന്നു എനിക്കറിയില്ല.

ആരൊക്കെയാണ് ബാക്കപ്പ് താരങ്ങളായി റോയല്‍സിനുള്ളത്. ഒരു താരം ശുഭം ദുബെയായിരിക്കും. നിതീഷ് റാണയെയും ഇതില്‍ ഉള്‍പ്പെടുത്താം. ഈ രണ്ടു പേരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കപ്പുകളായി ബാറ്റിങില്‍ മറ്റു വേറെ മികച്ച താരങ്ങളിലെന്നു കാണാം.

അതുകൊണ്ടു തന്നെ മുഴുവന്‍ മല്‍സരങ്ങളിലും സ്ഥിരം ബാറ്റര്‍മാരെല്ലാം റോയല്‍സിനായി കളിക്കേണ്ടി വരികയും ചെയ്യും. യശസ്വി ജയ്‌സ്വാളിനു അസുഖമോ മറ്റോ പിടിപെട്ടാല്‍ റോയല്‍സ് ശരിക്കും കുഴപ്പത്തിലാവുമെന്നും ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, നിതീഷ് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ശുഭം ദുബെ, യുധ്വീര്‍ സിങ് ചരക്, ഫസല്‍ഹഖ് ഫറൂഖി, വൈഭവ് സൂര്യവന്‍ഷി, കുനാല്‍ റാത്തോഡ്, അശോക് ശര്‍മ, ക്വെന മഫാക്ക.

Story first published: Wednesday, November 27, 2024, 11:11 [IST]
Other articles published on Nov 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+