For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കോലി- സായ് ഓപ്പണിങ്!! സഞ്ജുവില്ല!! നയിക്കാന്‍ ഹാര്‍ദിക്; ഇതാ ടീം ഓഫ് ദി ടൂര്‍ണമെന്റ്

ക്രിക്കറ്റ് ആരാധകരെ ഏറെ നിരാശരാക്കിയാണ് ഐപിഎല്ലിന്റെ 18ാം സീസണ്‍ ഇപ്പോള്‍ ഒരാഴ്ചത്തേക്കു നിര്‍ത്തി വച്ചിട്ടുളളത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി മാറിയ സാഹചര്യത്തിലാണ് ബിസിസിഐയുടെ അടിയന്തര നടപടി. 58 മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇതിനകം പൂര്‍ത്തിയായത്. ഫൈനലും പ്ലേഓഫുകളുമുള്‍പ്പെടെ ഇനിയും 16 മല്‍സരങ്ങള്‍ ബാക്കി നില്‍ക്കുകയാണ്.

വിവിധ ടീമുകള്‍ക്കായി ചില താരങ്ങളുടെ ഗംഭീര പ്രകടനങ്ങള്‍ ബാറ്റും ബോളും കൊണ്ട് നമ്മള്‍ കണ്ടു കഴിഞ്ഞു. ഇന്ത്യന്‍താരങ്ങളും വിദേശ താരങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞ മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ടീം ഓഫ് ടൂര്‍ണമെന്റിനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

ഈ സൂപ്പര്‍ ഏറ്റവുമധിം താരങ്ങളുള്ളത് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ്. അവരുടെ മൂന്നു കളിക്കാരാണ് ടീമിലേക്കു വന്നിട്ടുത്. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളുടെ രണ്ടു താരങ്ങള്‍ വീതവും ടീമിലുണ്ട്. മുംബൈ നായകനും ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ഈ ഇലവനെ നയിക്കുക.

VIRAT KOHLI

ടോപ്പ് ത്രീയില്‍ ഇവര്‍

ഐപിഎല്‍ ടീം ഓഫ് ദി ടൂര്‍ണമെന്റിന്റെ ഓപ്പണിങ് ജോടികള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവ ബാറ്റിങ് സെന്‍സേഷന്‍ സായ് സുദര്‍ശനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂലു റണ്‍മെഷീന്‍ വിരാട് കോലിയുമാണ്. ഈ ടൂര്‍ണമെന്റില്‍ വമ്പന്‍ റണ്‍വേട്ട നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പണര്‍മാരാണ് ഇരുവരും.

ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തുള്ള താരം കൂടിയാണ് സായ്. 11 മല്‍സരങ്ങളില്‍ നിന്നും 46.27 ശരാശരിയില്‍ 509 റണ്‍സാണ് ഇടംകൈയന്‍ ബാറ്ററായ സായ് അടിച്ചെടുത്തത്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

എന്നാല്‍ കോലിയാവട്ടെ ഇത്തവണയും ബാറ്റിങില്‍ മോശമാക്കിയില്ല. ഏഴു ഫിഫ്്റ്റി പ്ലസ് സ്‌കോറുകളടക്കം 63.13 ശരാശരരിയില്‍ 505 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ജിടി ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ ശുഭ്മന്‍ ഗില്ലും ഈ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണെങ്കിലും ഈ ഇലവനില്‍ ഇടം ലഭിച്ചില്ല. ഓപ്പണിങില്‍ ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ വന്നതോടെയാണ് അദ്ദേഹത്തിനു സ്ഥാന നഷ്ടമായത്.

സായ്- കോലി ഓപ്പണിങിനു ശേഷം ടീമിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍താരം ജോസ് ബട്‌ലറാണ്്. രാജസ്ഥാന്‍ റോയല്‍സ് വിട്ട് 15.75 കോടി രൂപയ്ക്കു ജിടിയിലേക്കു വന്ന ശേഷം ഗംഭീരമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. 11 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 500 റണ്‍സാണ് ഇപ്പോള്‍ ഗില്ലിന്റെ സമ്പാദ്യം.

മധ്യനിരയില്‍ ആരെല്ലാം

മധ്യനിരയിലേക്കു വന്നാല്‍ നാലു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ 360 ബാറ്ററായ സൂര്യകുമാര്‍ യാദവ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്.

നിലവില്‍ ടൂര്‍ണമെന്റിന്റെ ടോപ്‌സ്‌കോററുടെ ഓറഞ്ച് ക്യാപ്പ് സൂര്യക്കു സ്വന്തമാണ്. 12 കളിയില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 510 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. പുതിയ തട്ടകമായ ഡിസിയിലേക്കു എത്തിയ ശേഷം കസറുകയാണ് രാഹുല്‍. 10 ഇന്നിങ്‌സുകളില്‍ നിന്നും 381 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

HARDIK PANDYA

ഹാര്‍ദിക്കാവട്ടെ ബാറ്റിങില്‍ എട്ടിന്നിങ്‌സുകളില്‍ നിന്നും 158 റണ്‍സും ബൗളിങില്‍ 13 വിക്കറ്റുകളും സ്വന്തം പേരിലേക്കു ചേര്‍ത്തു കഴിഞ്ഞു. ജഡ്ഡു 12 ഇന്നിങ്‌സില്‍ രണ്ടു ഫിഫ്റ്റികളടക്കം 199 റണ്‍സ് നേടുന്നതിനൊപ്പം എട്ടു വിക്കറ്റുകളും വീഴ്ത്തി.

ബൗളിങ് നിര, ഇംപാക്ട് പ്ലെയര്‍

ടീം ഓഫ് ദി ടൂര്‍ണമെന്റിന്റെ ബൗളിങ് നിരയിലള്ളത് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ പ്രസിദ്ധ് കൃഷ്ണ, ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നറയ നൂര്‍ അഹമ്മദ്, ആര്‍സിബി പേസര്‍ ജോഷ് ഹേസല്‍വുഡ്, മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരാണ്.

11 കളിയില്‍ നിന്നും 20 വിക്കറ്റുകളുമായി നിലവില്‍ പര്‍പ്പിള്‍ ക്യാപ്പ് പ്രസിദ്ധിന്റെ പേരിലാണ്. 12 കളിയില്‍ നൂറും ഇത്രയും വിക്കറ്റുകളെടുത്തു കഴിഞ്ഞു. 18 വിക്കറ്റുകളോടെ ഹേസല്‍വുഡ് മുന്നാംസ്ഥാനത്തുണ്ട്. ബുംറയുടെ സമ്പാദ്യം എട്ടു കളിയില്‍ 13 വിക്കറ്റുകളുമാണ്. ഈ ടീമിന്റെ ഇംപാക്ട് പ്ലെയര്‍ ആര്‍സിബിയുടെ ടിം ഡേവിഡാണ്. എട്ടിന്നിങ്‌സില്‍ 186 റണ്‍സ് താരം നേടിയിട്ടുണ്ട്.

ഐപിഎല്ലിലെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

വിരാട് കോലി, സായ് സുദര്‍ശന്‍, ജോട് ബട്‌ലര്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, നൂര്‍ അഹമ്മദ്, ജോഷ് ഹേസല്‍വുഡ്, ജസ്പ്രീത് ബുംറ.

ഇംപാക്ട് പ്ലെയര്‍- ടിം ഡേവിഡ്.

Story first published: Saturday, May 10, 2025, 7:19 [IST]
Other articles published on May 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+