Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഹാര്‍ദിക് മുംബൈ വിടും, ആര്‍സിബിയുടെ ക്യാപ്റ്റനായേക്കും? പിന്തുണച്ച് കോലി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായിത്തന്നെ ടീമുകള്‍ പല മാറ്റങ്ങളും നടത്തുന്നുണ്ട്. ഇതിനോടകം പല ടീമുകളും പരിശീലകരെ മാറ്റുകയും പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പല താര കൈമാറ്റങ്ങളുടേയും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഏറ്റവും ഒടുവിലായി ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടാണ് ചര്‍ച്ചയാവുന്നത്.

ഹാര്‍ദിക് പാണ്ഡ്യ അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വലിയ പ്രതിഷേധം താരം നേരിടുകയും മുംബൈയിലെ കാണികള്‍ പോലും കൂവുന്ന സാഹചര്യവുമുണ്ടായി. ടീമിനുള്ളില്‍ പോലും ഹാര്‍ദിക്കിന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. ഹാര്‍ദിക് നായകനായതോടെ സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും മുംബൈ വിടാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന്റേയും രോഹിത് ശര്‍മയുടേയും ടീം വിടുമെന്നുള്ള ഭീഷണി ഫലംകണ്ടിരിക്കുകയാണെന്ന് പറയാം. ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കാന്‍ മുംബൈ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യ സൂപ്പര്‍ താരമാണെങ്കിലും ആരാധക സ്വീകാര്യത കുറവാണ്. അതുകൊണ്ടുതന്നെ മുംബൈ ഹാര്‍ദിക്കിനെ ഒഴിവാക്കി ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവിനേയും സൂപ്പര്‍ താരം രോഹിത് ശര്‍മയേയും ടീമില്‍ നിലനിര്‍ത്തുകയും ചെയ്യുമെന്നാണ് വിവരം.

ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിട്ടാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായേക്കുമെന്നാണ് വിവരം. വിരാട് കോലിയുടെ ഇടപെടലില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഹാര്‍ദിക് പാണ്ഡ്യ നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരവും ഓള്‍റൗണ്ടറെന്ന നിലയില്‍ കിടു റെക്കോഡുള്ള താരവുമാണ്. എന്നാല്‍ മുംബൈയില്‍ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയത് ആരാധകര്‍ക്ക് അംഗീകരിക്കാനാവില്ല.

rohit sharma ipl

ഇതാണ് അവസാന സീസണില്‍ കണ്ടത്. എന്നാല്‍ ആര്‍സിബിയില്‍ ഇത്തരമൊരു പ്രശ്‌നം ഹാര്‍ദിക്കിനുണ്ടാവില്ല. വലിയ സ്വീകാര്യത ഹാര്‍ദിക്കിന് ലഭിക്കുമെന്ന് തന്നെ പറയാം. വിരാട് കോലിയുടെ പിന്തുണ ഹാര്‍ദിക്കിന് ലഭിക്കുന്നതിനാല്‍ ടീമിനുള്ളിലും ഹാര്‍ദിക്കിന് പിന്തുണ ലഭിക്കും. നിലവിലെ മികച്ച നായകന്മാരിലൊരാളായ ഹാര്‍ദിക്കിനെ കൊണ്ടുവരുന്നത് ആര്‍സിബിക്കും ഗുണകരമാവുന്ന കാര്യമാണ്. കെ എല്‍ രാഹുലിനേയും ആര്‍സിബി ടീമിലെത്തിച്ചേക്കും.

നേരത്തെ രാഹുലിനെ ആര്‍സിബി ക്യാപ്റ്റനാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ രാഹുല്‍ ടീമിലേക്കെത്തുമെങ്കിലും നായകസ്ഥാനം ലഭിക്കില്ല. രാഹുല്‍, ഹാര്‍ദിക്, കോലി എന്നിങ്ങനെയായിരിക്കും ആര്‍സിബിയുടെ പുതിയ മുഖം. ദിനേഷ് കാര്‍ത്തിക് വിരമിച്ചതിനാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കുകയും ചെയ്യാം. ഇതിനായുള്ള ചര്‍ച്ചകള്‍ ഏറെക്കുറെ ഫലം കണ്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഹിത് ശര്‍മ മുംബൈ വിട്ടാല്‍ ടീമിന്റെ ആരാധക പിന്തുണയെ അത് കാര്യമായി ബാധിക്കും. നായകസ്ഥാനത്ത് നിന്ന് രോഹിത് മാറിയപ്പോള്‍ത്തന്നെ നിരവധി ആരാധകര്‍ ടീമിനെ അണ്‍ഫോളോ ചെയ്തിരുന്നു. ഹാര്‍ദിക് ഇന്ത്യയുടെ ടി20 നായകനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു മുംബൈ ഇത്തരത്തില്‍ ഹാര്‍ദിക്കിനെ നായകനാക്കിയത്. എന്നാല്‍ ഗംഭീര്‍ പരിശീലകനായതോടെ ഹാര്‍ദിക്കിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി.

ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവ് ടീമിലുള്ളപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്നത് ടീമിനെ പ്രതികൂലമായേ ബാധിക്കൂ. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ സൂര്യകുമാര്‍ യാദവിനെ മുംബൈ ക്യാപ്റ്റനാക്കി ഹാര്‍ദിക്കിനെ ഒഴിവാക്കുമെന്നാണ് വിവരം. കെ എല്‍ രാഹുല്‍ ലഖ്‌നൗ വിടുമ്പോള്‍ നായകസ്ഥാനത്തേക്ക് ഡേവിഡ് വാര്‍ണര്‍ എത്തുമെന്നാണ് സൂചന. റിക്കി പോണ്ടിങ് ഡല്‍ഹിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകസ്ഥാനവും ഒഴിഞ്ഞേക്കും.

Story first published: Saturday, August 10, 2024, 14:36 [IST]
Other articles published on Aug 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+