For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഹാര്‍ദിക്കിനെ ഒഴിവാക്കും! സൂര്യ പുതിയ ക്യാപ്റ്റന്‍? മുംബൈ ടീമില്‍ വമ്പന്‍ ട്വിസ്റ്റ്

അടുത്ത സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ വലിയ അഴിച്ചുപണി നടന്നേക്കുമെന്ന സൂചനകളാണ് വരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്യാപ്റ്റന്‍സിയില്‍ വരുന്ന മാറ്റമാണ്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തു നിന്നു പുറത്താക്കുന്നതിനൊപ്പം ടീമില്‍ നിന്നും ഒഴിവക്കിയേക്കും. പകരം വെടിക്കെട്ട് ബാറ്ററായ സൂര്യകുമാര്‍ യാദവിനെ പുതിയ ക്യാപ്റ്റനായി നിയമിക്കുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

സൂര്യ ക്യാപ്റ്റനായി വരികയാണെങ്കില്‍ ഇപ്പോള്‍ ടീമുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ നായകന്‍ രോഹിത് ശര്‍മയടക്കം പലരെയും തങ്ങളുടെ വഴിയിലേക്കു കൊണ്ടുവരാന്‍ മുംബൈയ്ക്കു സാധിച്ചേക്കും. ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി സൂര്യയെ അടുത്തിടെ നിയമിച്ചിരുന്നു. നായകസ്ഥാനത്തേക്കു ഫേവറിറ്റായിരുന്ന ഹാര്‍ദിക്കിനെ തഴഞ്ഞാണ് സൂര്യയെ ഈ റോളിലേക്കു ബിസിസിഐ പ്രൊമോട്ട് ചെയ്തത്. ഇതു തന്നെ ആവര്‍ത്തിക്കാനാണ് മുംബൈയും ഒരുങ്ങുന്നത്.

SURYAKUMAR YADAV

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സൂര്യക്കു കീഴില്‍ തൂത്തുവാരാന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നു. ക്യാപ്റ്റന്‍സി മികവ് ഈ പരമ്പരയിലൂടെ അദ്ദേഹം ഒരിക്കല്‍ക്കൂടി അടിവരയിടുകയും ചെയ്തിരിക്കുകയാണ്. നേരത്തേ താല്‍ക്കാലിക ക്യാപ്റ്റനായപ്പോള്‍ സൂര്യക്കു കീഴില്‍ കളിച്ച രണ്ടു ടി20 പരമ്പരകളിലും ഇന്ത്യ തോറ്റിട്ടില്ല. ഓസ്‌ട്രേലിയയെ 4-1നു മുക്കിയ ഇന്ത്യ പിന്നീട് സൗത്താഫ്രിക്കയെ 1-1നും പൂട്ടിയിരുന്നു.

കഴിഞ്ഞ സീസണിനു തൊട്ടുമുമ്പ് ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവന്നതാണ് മുംബൈ ടീം മാനേജ്‌മെന്റ് കാണിച്ച ഏറ്റവും വലിയ അബദ്ധം. വൈകാതെ രോഹിത്തിനെ പുറത്താക്കി ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സിയും ഏല്‍പ്പിച്ചതോടെ ടീമിന്റെ കഷ്ടകാലവും ആരംഭിച്ചു. ഈ തീരുമാനത്തില്‍ രോഹിത്തിനു കടുത്ത നിരാശയും രോഷവുമുണ്ടായിരുന്നു. മാത്രമല്ല ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതില്‍ ടീമംഗങ്ങളായ സൂര്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കും അതൃപ്തിയുണ്ടായിരുന്നു.

നേരത്തേ രോഹിത് ക്യാപ്റ്റനായിരിക്കവെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സൂര്യയായിരുന്നു. അതുകൊണ്ടു തന്നെ സ്വാഭാവികമായും രോഹിത്തിനു ശേഷം അടുത്ത നായകസ്ഥാനം സ്‌കൈ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ടീമിലെ മറ്റൊരു സീനിയര്‍ താരമായ ബുംറയും ക്യാപ്റ്റന്‍സി ആഗ്രഹിച്ചിരുന്നയാളാണ്. ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവരികയും നായകസ്ഥാനമേല്‍പ്പിക്കുകയും ചെയ്തത്.

ഇതു മുംബൈ ടീമിനകത്തെ ഐക്യം നഷ്ടമാക്കുകയും രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെടാനും വഴിയൊരുക്കി. രോഹിത്തിനെ പിന്തുണയ്ക്കുന്നവരെല്ലാം ഒരു ഗ്രൂപ്പായപ്പോള്‍ മറുഭാഗത്തു ഹാര്‍ദിക്കിനെ അനുകൂലിക്കുന്നവരുമായിരുന്നു. ടീമിനകത്തെ ഈ വിള്ളല്‍ മുംബൈയെ മോശമായി ബാധിക്കുകയും ചെയ്തിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.

HARDIK PANDYA

അടുത്ത സീസണിലിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. അതിനു മുമ്പ് ഹാര്‍ദിക്കിനെ ഒഴിവാക്കാനാണ് മുംബൈ ടീ മാനേജ്‌മെന്റിന്റെ നീക്കം. അദ്ദേഹത്തെ കൈവിട്ടാല്‍ അതു പിണങ്ങി നില്‍ക്കുന്ന രോഹിത്തിന്റെ ആരാധകരെ സന്തോഷിപ്പിക്കുമെന്നാണ് മുംബൈയുടെ കണക്കുകൂട്ടല്‍. നേരത്തേ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് വലിയ രീതിയിലുള്ള ആരാധക രോഷത്തിനു വഴിയൊരുക്കിയിരുന്നു.

ലക്ഷക്കണത്തിനു ഫോളേവേഴ്‌സിനെയാണ് ഈ സമയത്തു സോഷ്യല്‍ മീഡിയയില്‍ മുംബൈയ്ക്കു നഷ്ടമായത്. സൂര്യയെ നായകനാക്കിയാല്‍ ഇവരെയെല്ലാം തിരികെ കൊണ്ടുവരാന്‍ മുംബൈയ്ക്കു കഴിഞ്ഞേക്കും. ഹാര്‍ദിക്കിനെ അപേക്ഷിച്ച് ആരാധകര്‍ക്കു കൂടുതല്‍ പ്രിയങ്കരനാണ് സൂര്യ. അതിനാല്‍ തന്നെ അദ്ദേഹത്തെ പുതിയ ക്യാപ്റ്റനാക്കിയാല്‍ അതിനെ ആരാധകര്‍ ഇരുകൈയും നീട്ടി തന്നെ സ്വീകരിക്കാനാണ് സാധ്യത.

Story first published: Sunday, August 4, 2024, 7:53 [IST]
Other articles published on Aug 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+