For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

6, 6, 6, 6, 4!! ഒരോവറില്‍ 30, സിഎസ്‌കെ പേസറെ പഞ്ഞിക്കിട്ട് ഹാര്‍ദിക്, മുംബൈക്കു ഇനി എന്തു വേണം?

ഇന്‍ഡോര്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ ബ്രേക്കിനെ തുടര്‍ന്ന് സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കളിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മാജിക്കല്‍ ഫോം തുടരുന്നു. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ബിയിലെ ത്രില്ലറില്‍ തമിഴ്‌നാടിനെ ബറോഡ അവസാന ബോള്‍ ത്രില്ലറില്‍ വീഴ്ത്തിയപ്പോള്‍ ഹീറോയായത് നായകന്‍ കൂടിയായ ഹാര്‍ദിക്കായിരുന്നു. 200ന് മുകളില്‍ റണ്‍സാണ് ബറോഡ ടീം വിജയകരമായി ചേസ് ചെയ്തു ജയിച്ചത്. മൂന്നു വിക്കറ്റിനായിരുന്നു ബറോഡയുടെ ത്രസിപ്പിക്കുന്ന ജയം.

ആറാം നമ്പറില്‍ ക്രീസിലെത്തിയ ഹാര്‍ദിക്കാണ് ബറോഡയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. വെറും 39 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 69 റണ്‍സാണ്. ഹാര്‍ദിക്കിന്റെ മിന്നുന്ന ഫോം അടുത്ത ഐപിഎല്‍ സീസണിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെയും വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്.

ടൂര്‍ണമെന്റെ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണ് ഇതോടെ ബറോഡ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ കരുത്തരായ ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവരെയും ഹാര്‍ദിക്കും സംഘവും തകര്‍ത്തുവിട്ടിരുന്നു. എല്ലാ കളിയിലും റണ്‍ചേസിലാണ് ബറോഡ ജയിച്ചു കയറിയത്.

HARDIK PANDYA

ഹാര്‍ദിക്ക് ഷോ

222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഷാരൂഖ് ഖാന്‍ നയിച്ച തമിഴ്‌നാട് ടീം ബറോഡയ്ക്കു നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് ആറു വിക്കറ്റിനാണ് 221 റണ്‍സ് അടിച്ചെടുത്തത്. 57 റണ്‍സോടെ ഓപ്പണര്‍ എന്‍ ജഗദീശന്‍ ടീമിന്റെ അമരക്കാരനായപ്പോള്‍ വിജയ് ശങ്കറും (22 ബോളില്‍ 42*) മിന്നിച്ചു.

മറുപടി ബാറ്റിങില്‍ ബറോഡ 16 ഓവറില്‍ ആറിന് 152 റണ്‍സില്‍ നില്‍ക്കവെയാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ അദ്ദേഹം കളി മാറ്റുകയും ചെയ്തു. കഴിഞ്ഞ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയ പേസര്‍ ഗുര്‍ജപ്‌നീത് സിങിനെ ഹാര്‍ദിക് പഞ്ഞിക്കിടുകയായിരുന്നു. നേരത്തേ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യക്കു വേണ്ടി നെറ്റ്‌സില്‍ പന്തെറിയാനെത്തിയ ശേഷം വിരാട് കോലിയെ പുറത്താക്കി ശ്രദ്ധേയനായ താരം കൂടിയാണ് അദ്ദേഹം.

പക്ഷെ ഗുര്‍ജന്‍പ്രീതിനെതിരേ ഹാര്‍ദിക് ഒരു കരുണയും കാണിച്ചില്ല. അദ്ദേഹമെറിഞ്ഞ 17ാം ഓവറില്‍ ബറോഡ ക്യാപ്റ്റന്‍ വാരിക്കൂട്ടിയത് 30 റണ്‍സാണ്. നോ ബോളില്‍ നിന്നും ലഭിച്ച ഒരു റണ്‍സുള്‍പ്പെടെയാണിത്. തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പറത്തിയ ഹാര്‍ദിക് അടുത്ത പന്ത് ബൗണ്ടറിയിലുമെത്തിക്കുകയായിരുന്നു. ഈ ഓവര്‍ കഴിഞ്ഞതോടെ ബറോഡയുടെ ലക്ഷ്യം 18 ബോളില്‍ 36 റണ്‍സായി കുറയുകയും ചെയ്തു.

തുടര്‍ന്നുള്ള ഓവറുകളില്‍ മൂന്നു വീതം ഫോറും സിക്‌സറുകള്‍ കൂടി വീണ്ടും പായിച്ച ഹാര്‍ദിക് 20ാം ഓവറിലെ ആദ്യ ബോളിലാണ് പുറത്തായത്. അപ്പോള്‍ ബറോഡ 213 റണ്‍സിലെത്തിയിരുന്നു. അവസാന ബോളില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ അതീത് സേത് ബൗണ്ടറിയിലൂടെ ഇതു കുറിക്കുകയും ചെയ്തു. ബാറ്റിങില്‍ തിളങ്ങുന്നതിനൊപ്പം ഒരു വിക്കറ്റുമെടുത്ത ഹാര്‍ദിക്കാണ് കളിയിലെ താരമായത്.

മുന്‍ മല്‍സരങ്ങളിലെ പ്രകടനം

ബറോഡയ്ക്കായി തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യ കാഴ്ചവച്ചത്. ഗുജറാത്തുമായുള്ള ആദ്യ കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റി കുറിക്കാന്‍ അദ്ദഹത്തിനായിരുന്നു. 35 ബോളില്‍ പുറത്താവാതെ 74 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തത്. ആറു ഫോറും അഞ്ചു സിക്‌സറും ഇതിലുള്‍പ്പെടും.

അതിനു ശേഷം ഉത്തരാഖണ്ഡുമായുള്ള കളിയില്‍ 35 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 45 റണ്‍സുമായി വീണ്ടും ടീമിന്റെ ടോപ്‌സ്‌കോററായി ഹാര്‍ദിക് മാറുകയും ചെയ്തു.

Story first published: Thursday, November 28, 2024, 10:25 [IST]
Other articles published on Nov 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+