മുംബൈ: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയുടെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റര്‍ ഹാര്‍ദിക് പാണ്ഡ്യ. വിജയത്തിനു കൈയെതതുംദൂരത്തു വരെയെത്തിയ ശേഷമാണ് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ജിടി മൂന്നു വിക്കറ്റിന്റെ ആവേശോജ്വല വിജയയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ജിടിക്കു മുന്നില്‍ വച്ചത്.
എന്നാല്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ മഴ നിയമപ്രകാരം ജിടിയുടെ ലക്ഷ്യം 19 ഓവറില്‍ 147 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. ദീപക് ചാഹര്‍ എറിഞ്ഞ 19ാം ഓവറില്‍ 15 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. അവസാന ബോളില്‍ സിംഗിളുമായി ജിടി ഇതു നേടിയെടുക്കുകയും ചെയ്തു. ഈ കളിയിലേറ്റ പരാജയത്തിനു രണ്ടു പേരെയാണ് ഹാര്‍ദിക് കറ്റപ്പെടുത്തിയത്. പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു പേര്‍ കുറ്റക്കാര്‍
വാംഖഡെയിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്തതിനു ശേഷം വേണ്ടത്ര റണ്‍സ് നേടാന്‍ സാധിക്കാതെ പോയതില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയെ ഹാര്‍ദിക് പാണ്ഡ്യ വിമര്‍ശിച്ചു. കൂടാതെ തന്റെയും ദീപക് ചാഹറുടെയും മോശം ബൗളിങിലും തോല്‍വിക്കു കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളിയില്‍ ഒരോവര്‍ മാത്രം ബൗള്‍ ചെയ്ത ഹാര്‍ദിക് രണ്ടു ബോളും മൂന്നു വൈഡുകളുമടക്കം 18 റണ്‍സ് വിട്ടുകൊടുത്തിരുന്നു. 11 ബോളുകളാണ് ഈ ഓവറില്‍ അദ്ദേഹമെറിഞ്ഞത്.
ഇതു തീര്‍ച്ചയായും ഒരു 150 റണ്‍സ് വിക്കറ്റല്ല. ഞങ്ങള്‍ ഉറപ്പായും 20-25 റണ്‍സോ, 30 റണ്‍സോ കുറച്ചാണ് സ്‌കോര്‍ ചെയ്തത്. നന്നായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ക്കു അതിനു സാധിക്കുമായിരുന്നു. ഞങ്ങളുടെ ബൗളര്‍മാരാണ് ക്രെഡിറ്റ് അര്‍ഹിക്കുന്നത്. ശരിയായ ഏരിയകളില്‍ ബൗള്‍ ചെയ്യുകയും പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തതായി ഹാര്‍ദിക് വ്യക്തമാക്കി.
ക്യാച്ചുകള്‍ കൈവിട്ടു കഴിഞ്ഞതാണ് കളി തോല്‍ക്കാനുള്ള കാരണമെന്നു ഞാന്‍ പറയില്ല. ഫീല്‍ഡിങില്‍ ഞങ്ങള്‍ വളരെ നന്നായി തന്നെ പെര്‍ഫോം ചെയ്തു. പക്ഷെ നോ ബോളുകളെയാണ് ഞാന്‍ വലിയ തെറ്റായി കാണുന്നത്. എന്റെ നോ ബോളുകളും അവസാനത്തെ നോ ബോളുമെല്ലാം (ദീപക് ചാഹറുടെ ഓവറിലെ നോ ബോള്‍) ഇതില്‍പ്പെടും.

ടി20യില്‍ നോ ബോളുകളെറിയുന്നത് വലിയൊരു ക്രൈമായിട്ടു തന്നെയാണ് ഞാന്‍ കാണുന്നത്. ടി2 ക്രിക്കറ്റില്‍ ഭൂരിഭാഗം സമയത്തും അതു നിങ്ങളെ വേട്ടയാടും. ഞങ്ങളേടും അതു തീര്‍ച്ചയായും അുതന്നൊണ് ചെയ്തിട്ടുള്ളത്. ടീമിലെ എല്ലാവരും 120 ശതമാനം നല്‍കുകയും വളരെ നന്നായി പോരാടുകയും ചെയ്തതില്‍ സന്തോഷവാനാണെന്നും ഹാര്‍ദിക് വ്യക്തമാക്കി.
മഴ കാരണം മല്‍സരത്തില്‍ പല തവണ ബ്രേക്കുകള്‍ സംഭവിച്ചതിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. രണ്ടാമിന്നിങ്‌സിലെ ആദ്യ പകുതിയിലെ ബ്രേക്കിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഗ്രൗണ്ടില്‍ അത്രയും ഈര്‍പ്പമുണ്ടായിരുന്നില്ല.
ബോള്‍ കൂടുതല്‍ ഈര്‍പ്പമുള്ളതായി മാറിക്കൊണ്ടിരുന്നു. അതു വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. മഴയും വന്നു കൊണ്ടിരുന്നു. ഒരു കളി ഇത്രയമധികം തവണ നിര്‍ത്തി വയ്‌ക്കേണ്ടി വരികയും അതിനു ശേഷം വീണ്ടും തുടങ്ങുകയും ചെയ്യേണ്ടി വരുന്നത് നല്ലൊരു കാര്യമല്ല. പക്ഷെ അവസാനം ഞങ്ങള്‍ക്കു ഗെയിം കളിക്കേണ്ടതായി വന്നു. അതു തന്നെ ചെയ്തുവെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.