Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രോഹിത്തിനെ ഇംപാക്ട് പ്ലെയറാക്കി 'ഒതുക്കിയതാര്' ? വില്ലനെ കിട്ടി!! അതു ഹാര്‍ദിക്കല്ല

ഐപിഎല്ലിന്റെ 18ാം സീസണില്‍ മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് ഇംപാക്ട് പ്ലെയറാക്കിയത് ആരാധകരില്‍ ഒരു വിഭാഗത്തെ ശരിക്കും ചൊടിപ്പിച്ചിരുന്നു. ബാറ്റിങില്‍ മാത്രമേ ഹിറ്റ്മാനെ മുംബൈ പരീക്ഷിച്ചിരുന്നുള്ളൂ. ഈ കാരണത്താല്‍ കളിക്കളത്തില്‍ പലപ്പോഴും നിര്‍ണാക ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ സഹായം മുംബൈയ്ക്കു ലഭിക്കാതെ പോവുകയും ചെയ്തു.

രോഹിത്തിന് വെറും ഇംപാക്ട് പ്ലെയര്‍ മാത്രമായി ബെഞ്ചിലിരിക്കേണ്ടി വന്നതില്‍ ഏറ്റവുമധികം പഴി കേട്ടത് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു. മുന്‍ നായകനെ അദ്ദേഹം മനപ്പൂര്‍വ്വം ഒതുക്കിയതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോഴിതാ ഇതിനു പിന്നിലെ സത്യം പുറത്തു വന്നിരിക്കുകയാണ്. രോഹിത്തിനെ ആരാണ് ഇംപാക്ട് പ്ലെയറാക്കിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന മുന്‍ സ്പിന്നര്‍ കരണ്‍ ശര്‍മ.

ROHIT SHARMA

രോഹിത്തിന് റോള്‍ നല്‍കിയതാര്?

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രോഹിത് ശര്‍മയെ ബാറ്റിങില്‍ മാത്രം ഇംപാക്ട് പ്ലെയറായി കളിപ്പിക്കാമെന്ന തീരുമാനമെടുത്തത് മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റാണെന്നു കരണ്‍ ശര്‍മ തുറന്നു പറഞ്ഞിരിക്കുകയാണ്. എങ്കിലും രോഹിതേ കുറച്ചു ഓവറുകള്‍ ഫീല്‍ഡ് ചെയ്തിരുന്നതായും തന്ത്രപരമായ പല പ്ലാനിങ്ങുകളിലും പങ്കാളിയായിരുന്നതായും കരണ്‍ വെളിപ്പെടുത്തി.

ആദ്യമേ തന്നെ പറയട്ടെ, രോഹിത് ശര്‍മയെ ഇംപാക്ട് പ്ലെയറാക്കാമെന്നതു ടീം മാനേജ്‌മെന്റ് ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു. അതായത്, അതു തന്നെയായിരുന്നു എല്ലാവരുടെയും തീരുമാനം. പക്ഷെ ആരെയായിരുന്നു ഇതു ബാധിക്കുക? കാരണം ഞങ്ങളുടെ ടീമിലെ പകുതിയോളം പേരും ഓള്‍റൗണ്ടര്‍മാരാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ ഒരു ഓള്‍റൗണ്ടറെ പുറത്താക്കാനും കഴിയി്‌ല്ലെന്നും കരണ്‍ പറഞ്ഞു.

അതു മാനേജ്‌മെന്റിന്റെ കോളായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. കളിച്ചപ്പോഴെല്ലാം രോഹിത് ശര്‍മ ആറ്- ഏഴ് ഓവറുകളെങ്കിലും ഫീല്‍ഡ് ചെയ്തിട്ടുണ്ട്. ചിലപ്പോല്‍ 8-10 ഓവറുകൡലും അദ്ദേഹം ഫീല്‍ഡിലുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ എന്തു ഇംപാക്ട് വന്നാലും അത് സാധാരണയായി ആദ്യത്തെ പവര്‍പ്ലേയ്ക്കു ശേഷമോ, 10 ഓറുകള്‍ക്കു ശേഷമോ ആയിരുന്നു. രോഹിത് ഫീല്‍ഡ് വിട്ടാലും അദ്ദേഹം നല്‍കിയ ഇന്‍പുട്ടുകള്‍ എല്ലാവര്‍ക്കും ഗുണം ചെയ്തിട്ടുള്ളതായും കരണ്‍ വിശദമാക്കി.

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ മുംബൈയ്‌ക്കൊപ്പം ചേര്‍ന്ന താരമാണ് കരണ്‍. ആറു മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു കളിക്കാനായത്. 8.38 ഇക്കോണമി റേറ്റില്‍, 26.69 ശരാശരിയില്‍ ഏഴു വിക്കറ്റുകള്‍ നേടുകയിം ചെയ്തു. 23 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് കരുണിന്റെ ഏറ്റവും മികച്ച പ്രകടനം.

ROHIT SHARMA

രോഹിത്തിന്റെ ഫോമും റോളും

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി 15 മല്‍സരങ്ങളിലാണ് രോഹിത് ശര്‍മ കളിച്ചത്. 30നടുത്ത് ശരാശരിയില്‍ 149.28 സ്‌ട്രൈക്ക് റേറ്റില്‍ 418 റണ്‍സും സ്‌കോര്‍ ചെയ്തു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 81 റണ്‍സുമാണ്.

സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും രോഹിത്തിനെ ഇംപാക്ട് പ്ലെയറായിട്ടാണ് കാണാനായത്. 9-10 ഓവറുകള്‍ ഫീല്‍ഡില്‍ തുടര്‍ന്ന അദ്ദേഹം ഗ്രൗണ്ടില്‍ ടീമിന്റൈ പല തീരുമാനങ്ങളിലും പങ്കാളിയാവുകയും ചെയ്തു.

ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലിറങ്ങിയ മുംബൈയുടെ പ്രയാണം അവസാനിച്ചത് പ്ലേഓഫിലാണ്. രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനോടു തോറ്റതോടെ അവരുടെ ആറാം കിരീട മോഹവും പൊലിയുകയായിരുന്നു.

Story first published: Tuesday, July 22, 2025, 16:58 [IST]
Other articles published on Jul 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+