Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈയുടെ ക്യാപ്റ്റനാവാന്‍ സൂര്യ, ഹാര്‍ദിക്കിന് വിലക്ക്! കാരണം എന്താണെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം വരാന്‍ പോവുകയാണ്. 24, 25 തീയ്യതികളിലായാണ് മെഗാ ലേലം നടക്കുന്നത്. അവസാന സീസണുകളിലെ പിഴവുകള്‍ നികത്തി ശക്തമായ തിരിച്ചുവരവ് നടത്താനാണ് 10 ടീമുകളും പദ്ധതിയിടുന്നത്. ഇത്തവണത്തെ മെഗാ ലേലത്തില്‍ പല സൂപ്പര്‍ താരങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ലേലം വാശിയേറിയതാവുമെന്നുറപ്പാണ്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം ലേലത്തിലൂടെ കോടികള്‍ വാരാന്‍ ശേഷിയുള്ളവരാണ്.

ഇത്തവണ വമ്പന്‍ തിരിച്ചുവരവാണ് മുംബൈ ഇന്ത്യന്‍സ് പ്രതീക്ഷിക്കുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പ്രധാന അഞ്ച് താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, തിലക് വര്‍മ എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്.

നായകനായി ഹാര്‍ദിക് പാണ്ഡ്യയാവും അടുത്ത സീസണിലും ഉണ്ടാവുകയെന്ന് മുംബൈ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ആദ്യ മത്സരത്തില്‍ മുംബൈയെ സൂര്യകുമാര്‍ യാദവാകും നയിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ വിലക്കാണ്. അത് എന്താണെന്ന് അറിയാം.

ഹാര്‍ദിക്കിന് ആദ്യ മത്സരം കളിക്കാനാവില്ല

മുംബൈ ഇന്ത്യന്‍സിന്റെ 2025 സീസണിലെ ആദ്യ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കളിക്കാനാവില്ല. ഇതിന് കാരണം അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന വിലക്കാണ്. മുംബൈ ഇന്ത്യന്‍സിന്റെ അവസാന സീസണിലെ നായകനും ഹാര്‍ദിക്കായിരുന്നു. സീസണിലെ അവസാന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഹാര്‍ദിക്കിനെ ശിക്ഷിച്ചിരുന്നു. ഇതോടെയാണ് താരത്തിന് വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മൂന്ന് തവണയാണ് ഹാര്‍ദിക് കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത്.

എന്നാല്‍ അവസാന സീസണിലെ മുംബൈയുടെ അവസാന മത്സരത്തിലാണ് ഹാര്‍ദിക് മൂന്നാം തവണ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായുള്ള പിഴ അടച്ചെങ്കിലും വിലക്ക് തുടരും. അവസാന സീസണില്‍ വിലക്ക് നടപ്പിലാക്കാന്‍ സാധിക്കാത്തതിനാല്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഹാര്‍ദിക് ഈ ശിക്ഷ നേരിടേണ്ടതായി വരും. ഈ സാഹചര്യത്തില്‍ മുംബൈയ്‌ക്കൊപ്പം ആദ്യ മത്സരം കളിക്കാന്‍ ഹാര്‍ദിക് ഉണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്.

hardik pandya jasprit bumrah

സൂര്യകുമാര്‍ മുംബൈ നായകനാവും

ആദ്യ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിലക്ക് ലഭിച്ചാല്‍ ആദ്യ മത്സരത്തില്‍ മുംബൈയുടെ നായക സ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവ് എത്തുമെന്നുറപ്പാണ്. ഇന്ത്യന്‍ നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് കസറുകയാണ്. ദക്ഷിണാഫ്രിക്കയിലടക്കം ഇന്ത്യക്ക് ടി20 പരമ്പര നേടിക്കൊടുക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ മുംബൈയെ സൂര്യകുമാര്‍ നയിക്കാനാണ് സാധ്യത കൂടുതലെന്ന് തന്നെ പറയാം.

നേരത്തെ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തേണ്ട താരമായിരുന്നു സൂര്യകുമാര്‍. എന്നാല്‍ മുംബൈ ടീം മാനേജ്‌മെന്റ് സൂര്യകുമാര്‍ യാദവിനേയും ജസ്പ്രീത് ബുംറയേയും തഴഞ്ഞ് ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. ഹാര്‍ദിക്കിന് വിലക്ക് നേരിടുമ്പോള്‍ സൂര്യ നായകനാവാന്‍ വിസമ്മതിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ ജസ്പ്രീത് ബുംറ മുംബൈയെ നയിച്ചേക്കും. രോഹിത് ശര്‍മ നായകസ്ഥാനം ഏറ്റെടുക്കില്ലെന്നുറപ്പാണ്.

തോറ്റ് തുടങ്ങുന്ന മുംബൈ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തോറ്റ് തുടങ്ങുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. മിക്ക സീസണുകളിലും ആദ്യ മത്സരത്തില്‍ മുംബൈ തോല്‍ക്കും. ഇത് ടീമിന്റെ ഭാഗ്യമായാണ് കരുതപ്പെടുന്നത്. ഇത്തവണ പുതിയ നായകന് കീഴില്‍ ആദ്യ മത്സരം കളിച്ചാലും മുംബൈ ആദ്യ മത്സരം ജയിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. അടിത്തറ പാകിയാണ് മുംബൈ പുതിയ സീസണിനിറങ്ങുന്നത്. പുതിയ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇടവേളക്ക് ശേഷം കപ്പിലേക്കെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, November 21, 2024, 16:54 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+