For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയെ 'ചതിച്ച്' ഹാര്‍ദിക്, ഗുജറാത്തിനെ ജയിപ്പിക്കാന്‍ കൂട്ടുനിന്നു! ഒത്തുകളിയോ?

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. 36 റണ്‍സിനാണ് മുംബൈയുടെ തോല്‍വി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുംബൈ തോറ്റതോടെ വലിയ നിരാശയിലായിരിക്കുകയാണ് ആരാധകര്‍. ടോസ് നേടി ആദ്യം പന്തെറിഞ്ഞ മുംബൈക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും പിഴക്കുകയായിരുന്നു. മുംബൈയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേയാണ് വിമര്‍ശനം ഉയരുന്നത്.

ഹാര്‍ദിക് പാണ്ഡ്യ മുന്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ്. അതുകൊണ്ടുതന്നെ മുംബൈ നായകനായിരുന്ന് ഗുജറാത്തിനെ ജയിപ്പിക്കുന്ന നീക്കമാണ് ഹാര്‍ദിക് നടത്തിയതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. രണ്ട് വിക്കറ്റുമായി ബൗളിങ്ങില്‍ തിളങ്ങാന്‍ ഹാര്‍ദിക്കിന് സാധിച്ചു. എന്നാല്‍ ബാറ്റിങ്ങിനിറങ്ങി 17 പന്തില്‍ 11 റണ്‍സാണ് താരത്തിന് നേടാനായത്. മുംബൈയുടെ യുവതാരങ്ങളടക്കം വിജയത്തിനായി പൊരുതിയപ്പോള്‍ ഹാര്‍ദിക് തീര്‍ത്തും നിരാശപ്പെടുത്തി.

ഹാര്‍ദിക്കിന്റെ ബാറ്റിങ് സംശയമുണ്ടാക്കുന്നു

അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ട സാഹചര്യത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തുന്നത്. തകര്‍ത്തടിച്ച് വിജയത്തിലേക്ക് മുംബൈയെ അടിപ്പിക്കുമെന്ന് കരുതിയ ഹാര്‍ദിക് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. മിക്ക പന്തുകളും പ്രതിരോധിച്ച് കളിക്കാനാണ് ഹാര്‍ദിക് ശ്രമിച്ചത്. നേരിട്ട ആദ്യത്തെ 14 പന്തില്‍ 10 റണ്‍സാണ് ഹാര്‍ദിക് നേടിയത്. വലിയ ഷോട്ടുകള്‍ക്ക് ഹാര്‍ദിക് ശ്രമിച്ചേയില്ലെന്നതാണ് വസ്തുത. ഹാര്‍ദിക്കിന്റെ മെല്ലപ്പോക്കാണ് മറുവശത്ത് മികച്ച നിലയില്‍ കളിച്ച സൂര്യകുമാര്‍ യാദവിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഏറെ നേരം സ്‌ട്രൈക്ക് കൈമാറാതെയാണ് ഹാര്‍ദിക് കളിച്ചത്. ഇതോടെ സൂര്യകുമാര്‍ യാദവ് വലിയ ഷോട്ടിന് ശ്രമിക്കുകയും വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 28 പന്തില്‍ ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 48 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള മുംബൈയുടെ അവസരം നഷ്ടപ്പെടുത്തിയത് ഹാര്‍ദിക്കിന്റെ അലസമായ ബാറ്റിങ്ങാണ്. ഒടുവില്‍ ടീമിനെ പടുകുഴിയിലാക്കി ഹാര്‍ദിക് പുറത്താവുകയും ചെയ്തു. 17 പന്തില്‍ 11 റണ്‍സെടുത്ത ഹാര്‍ദിക്കിനെ കഗിസോ റബാഡയാണ് പുറത്താക്കിയത്. മുഹമ്മദ് സിറാജിന്റെ കൈയിലേക്ക് തട്ടിയിട്ടതുപോലെയാണ് ഹാര്‍ദിക്കിന്റെ പുറത്താകല്‍.

മുംബൈയെ ജയിപ്പിക്കാന്‍ യാതൊരു താല്‍പ്പര്യവും കാട്ടാതെയുള്ള ബാറ്റിങ്ങാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. മുംബൈയുടെ തോല്‍പ്പിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ അലസതയാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

hardik pandya

ഹാര്‍ദിക് മുന്‍ ടീമിനോട് കൂറുകാട്ടി ?

ഗുജറാത്ത് ടൈറ്റന്‍സ് വിട്ടാണ് ഹാര്‍ദിക് മുംബൈയിലേക്കെത്തിയത്. ഗുജറാത്തിന്റെ നായകനായിരിക്കെ ടീമിനെ കിരീടത്തിലേക്കെത്തിക്കാനും റണ്ണറപ്പാക്കാനും ഹാര്‍ദിക്കിന് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് താരം മുംബൈയിലേക്ക് കൂടുമാറിയത്. അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ച് നന്നായി അറിയാവുന്ന താരമാണ് ഹാര്‍ദിക്. ബൗളിങ്ങില്‍ താരമത് നന്നായി മുതലാക്കുകയും രണ്ട് വിക്കറ്റുകള്‍ നേടുകയും ചെയ്തു. എന്നാല്‍ ബാറ്റിങ്ങില്‍ ജയിക്കാന്‍ താല്‍പര്യമില്ലാത്ത പ്രകടനമാണ് നടത്തിയത്.

ഹാര്‍ദിക്കിന്റെ പ്രകടനം സംശയമുണ്ടാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. താന്‍ വലിയ ആളാണെന്ന അഹങ്കാരമാണ് ഹാര്‍ദിക്കിനെന്നും ഈ മനോഭാവമാണ് ടീമിനെ തോല്‍പ്പിച്ചതെന്നും ആരാധകര്‍ ആരോപിക്കുന്നു. നായകനെന്ന നിലയില്‍ ഹാര്‍ദിക് വരുത്തിയ ബൗളിങ് ചെയ്ഞ്ചുകളെല്ലാം പാളിയിരുന്നു. വിഘ്‌നേഷ് പുത്തൂരിനെ ഒഴിവാക്കിയ ഹാര്‍ദിക് സത്യനാരായണ രാജുവിനെ വേണ്ടതുപോലെ ഉപയോഗിച്ചുമില്ല. ഇതെല്ലാം ഇപ്പോള്‍ ഹാര്‍ദിക്കിനെതിരേ വിമര്‍ശനമായി ഉയരുകയാണ്.

Story first published: Saturday, March 29, 2025, 23:53 [IST]
Other articles published on Mar 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+