അഹമ്മദാബാദ്: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനു അപ്രതീക്ഷിത ഷോക്ക് നല്‍കിയിരിക്കുകയാണ് ഏഴാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റസ്. റണ്‍മഴ കണ്ട ആവേശകരമായ പോരാട്ടത്തില്‍ ജിടിയെ 33 റണ്‍സിനു റിഷഭ് പന്തും സംഘവും മറികടക്കുകയായിരുന്നു.
236 റണ്‍സെന്ന ഏറെക്കുറെ അപ്രാപ്യമായ കൂറ്റന്‍ വിജയലക്ഷ്യമാണ് ജിടിക്കു എല്‍എസ്ജി നല്‍കിയത്. ഈ ടോട്ടലിലേക്കു ജിടി വീറോടെ തന്നെ പൊരുതിയെങ്കിലും എത്തിപ്പിടിക്കാനായില്ല. ഒമ്പതു വിക്കറ്റിനു 202 റണ്‍സുമായി ജിടി പോരാട്ടമവസാനിക്കുകയായിരുന്നു. ഷാരൂഖ് ഖാന്‍ (57) തകര്‍പ്പന്‍ ഫിഫ്റ്റിയോടെ മിന്നിച്ചെങ്കിലും മറ്റാരും വലിയ സ്‌കോര്‍ നേടിയില്ല. 29 ബോളുകള്‍ നേരിട്ട ഷാരൂഖ് അഞ്ചു ഫോറുിം മൂന്നു സിക്‌സറുമടിച്ചു.
ജിടിയുടെ റണ്‍മെഷീനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ടോപ്പ് ത്രീയിലെ ക്യാപ്റ്റന്‍ സായ് സുദര്‍ശന്‍ (35), സായ് സുദര്‍ശന്‍ (21), ജോസ് ബട്‌ലര്‍ (33) എന്നിവരെ ക്രീസില്‍ അധികം നില്‍ക്കാന്‍ അനുവദിക്കാതിരുന്നതാണ് എല്‍എസ്ജിയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് 38ഉം റണ്‍സ് നേടി മടങ്ങി.

നാലാം വിക്കറ്റില്‍ ഷാരൂഖ്- റൂതര്‍ഫോര്‍ഡ് സഖ്യം ചേര്‍ന്നെടുത്ത 86 റണ്‍സ് ജിടിക്കു വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ടീം ടോട്ടല്‍ 182ല്‍ നില്‍ക്കെ റൂതര്‍ഫോര്‍ഡ് വീണതോടെ എല്‍എസ്ജി പിടിമുറുക്കി. പിന്നീട് ജിടിക്കു തുടരെ വിക്കറ്റുകളും നഷ്ടമായി കൊണ്ടിരുന്നു. എല്‍എസ്ജിക്കായി വില്ല്യം ഒറൂക്ക് മൂന്നും ആവേശ് ഖാനും ആയുഷ് ബഡോണിയും രണ്ടു വീതം വിക്കറ്റുകളെടുത്തു.
മാര്‍ഷിന്റെ അഴിഞ്ഞാട്ടം
ലഖ്‌നൗ സൂപ്പര്‍ ജ ജയന്റ്‌സിന്റെ കുപ്പായത്തില്‍ ഓസ്‌ട്രേലിയന്‍ താരം മിച്ചെല്‍ മാര്‍ഷിന്റെ അഴിഞ്ഞാട്ടം തന്നെയാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട എല്‍എസ്ജി വെറും രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 235 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിയത്. ഈ സീസണില്‍ അവരുടെ ഏറ്റലുമുയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്.
മാര്‍ഷിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് എല്‍എസ്ജി ഇന്നിങ്‌സിനു ശക്തമായ അടിത്തറയടിട്ടത്. 117 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം 19ാമത്തെ ഓവറിലാണ് പുറ്ത്തായത്. വെറും 64 ബോളുകള്‍ നേരട്ട മാര്‍ഷിന്റെ ഇന്നിങ്‌സില്‍ 10 ഫോറും എട്ടു കൂറ്റന്‍ സിക്‌സറുമുള്‍പ്പെട്ടിരുന്നു.
നിക്കോളാസ് പൂരന്റെ (56*) അപരാജിത സെഞ്ച്വറിയും ലഖ്‌നൗ ഇന്നിങ്‌സിനു കരുത്തേകി. 27 ബോളുകള്‍ നേരിട്ട താരം നാലു ഫോറും അഞ്ചു സിക്‌സറുമടിച്ചു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമാണ് (36) മറ്റൊരു പ്രധാന സ്‌കോറര്‍. ആദ്യം ബാറ്റിങിനു അയക്കപ്പെട്ട എല്‍എസ്ജിക്കു ആഗ്രഹിച്ചതു പോലെയൊരു തുടക്കം തന്നെയാണ് മാര്‍ഷ്- മാര്‍ക്രം സഖ്യം നല്‍കിയത്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ടീമുകളിലൊന്നായ ജിടിയെ വളരെ അഗ്രസിവായി തന്നെ എല്‍എസ്ജി ഓപ്പണര്‍മാര്‍ നേരിട്ടു. ആദ്യ വിക്കറ്റില്‍ 91 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഈ ജോടി കളി തങ്ങളില്‍ നിന്നും തട്ടിയെടുക്കുമെന്നിരിക്കെയാണ് ജിടി നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 10ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ മാര്‍ക്രമിനെ മടക്കി സായ് കിഷോര്‍ ജിടിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയ മാര്‍ഷ്- പൂരന്‍ ജോടി കളി ജിടിയില്‍ നിന്നും തട്ടിയകറ്റി. 121 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ ഒരോവറില്‍ മാത്രം 25 റണ്‍ഷാണ് മാര്‍ഷ് വാരിക്കൂട്ടിയത്.
രണ്ടു സിക്‌സറും മൂന്നു ഫോറുമടക്കമാണിത്. 19ാം ഓവറില്‍ മാര്‍ഷ് വീഴുമ്പോഴേക്കും ജിടിയുടെ ടോട്ടല്‍ 200 കടന്നിരുന്നു. പൂരനും ക്യാപ്റ്റന്‍ റിഷഭ് പന്തും ചേര്‍ന്ന് (6 ബോളില്‍ 16*) ടീം സ്‌കോര്‍ 235ലെത്തിക്കുകയും ചെയ്തു.
ടോസിനു ശേഷം ജിടി നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ ജിടി നിലനിര്‍ത്തി. എന്നാല്‍ എല്‍എസ്ജി ടീമില്‍ മാറ്റം വരുത്തി. സസ്‌പെന്‍ഷന്‍ കാരണം പുറത്തായ സ്പിന്നര്‍ ദിഗ്വേഷ് റാട്ടിക്കു പകരം ഹിമ്മത്ത് സിങ് ടീമിലേക്കു വന്നു.
ഈ സീസണില്‍ ജിടിയും എല്‍എസ്ജിയും മുഖാമുഖം വന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ലഖ്‌നൗവില്‍ നടന്ന ആദ്യപാദത്തില്‍ എല്‍എസ്ജി ആറു വിക്കറ്റിന്റെ ആധികാരി വിജയം സ്വന്തമാക്കിയിരുന്നു. അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കാന്‍ ജിടിക്കു ലഭിച്ച സുവര്‍ണാവസരം കൂടിയാണ് ഇന്നത്തെ പോരാട്ടം.
പ്ലെയിങ് 11
ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, കാഗിസോ റബാഡ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഹിമ്മത്ത് സിങ്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാന്‍, വില്യം ഒറൂക്ക്.