For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വീണ്ടും തോറ്റ് ജിടി!! ഒന്നാംസ്ഥാനം സ്വാഹ? ധോണിപ്പടയ്ക്കു രാജകീയ മടക്കം

അഹമ്മദാബാദ്: ഐപിഎല്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനു തുടരെ രണ്ടാമത്തെ കളിയിലും ഷോക്ക്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ജിടിയുടെ കഥ കഴിച്ചത്. സ്വന്തം തട്ടകത്തില്‍ ജിടിയെ എംഎസ് ധോണിയും സംഘവും 83 റണ്‍സിനു വാരിക്കളയുകയായിരുന്നു. ഇതോടെ തലയുയര്‍ത്തി തന്നെ ചെന്നൈ സീസണ്‍ അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ജിടി ശരിക്കും കുഴപ്പത്തിലായിരിക്കുകയാണ്. ഇനി പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടില്‍ അവര്‍ക്കു ഫിനിഷ് ചെയ്യാന്‍ സാധിക്കുമോയെന്നതു സംശയമാണ്. മറ്റു ടീമുകളുടെ മല്‍സരഫലമായിരിക്കും ലീഗില്‍ ജിടിയുടെ സ്ഥാനം തീരുമാനിക്കുക. 231 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ചെന്നൈ നല്‍കിയത്. പക്ഷെ 18.3 ഓവറില്‍ വെറും 147 റണ്‍സിനു ജിടി കൂടാരം കയറുകയായിരുന്നു.

CSK

41 റണ്‍സെുത്ത സായ് സുദല്‍ശനൊഴികെ മറ്റാരും ജിടി ബാറ്റിങില്‍ പിടിച്ചുനിന്നില്ല. അവരുടെ ബാറ്റിങ് ലൈനപ്പില്‍ വേറെയാരും 21 റണ്‍സ് പോലും തികച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ കൈവിട്ട അവര്‍ ബാക്ക്ഫൂട്ടിലായിരുന്നു. മൂന്നാം ഓവറില്‍ ടീം സ്്‌കോര്‍ 24ല്‍ വച്ച് ഗില്ലാണ് (13) ആദ്യം മടങ്ങിയത്. അന്‍ഷുല്‍ കാംബോജിന്റെ ബൗളിങില്‍ ഉര്‍വില്‍ പട്ടേല്‍ ക്യാച്ചെടുക്കുകയായിരുന്നു.

ഇതൊരു കൂട്ടത്തകര്‍ച്ചയുടെ തുടക്കമാവുമെന്നു ജിടി കരുതിക്കാണില്ല. ഏഴു റണ്‍സിനിടെ മിന്നുന്ന ഫോമിലുള്ള ജോസ് ബട്‌ലര്‍ (5), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (0) എന്നിവരെ നഷ്ടമായതോടെ ജിടി മൂന്നു വിക്കറ്റിനു 30 റണ്‍സിലേക്കു കൂപ്പുകുത്തി. നാലാം വിക്കറ്റില്‍ സായ്- ഷാരൂഖ് ഖാന്‍ ജോടി 55 റണ്‍സിന്റെ കൂട്ടുകെട്ടുമായി ജിടിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

എന്നാല്‍ ടീ സ്‌കോര്‍ 85ല്‍ വച്ച് ഷാരൂഖ് വീണതോടെ ജിടിക്കു വീണ്ടും കൂട്ടത്തകര്‍ച്ച നേരിട്ടു. നാലിനു 85ല്‍ നിന്നും 14 ഓവറായപ്പോഴേക്കും ഏഴിനു 110ലേക്കു ജിടി തകര്‍ന്നതോടെ ചെന്നൈയുടെ വിജയവും ഉറപ്പാവുകയായിരുന്നു. ചെന്നൈക്കായി അന്‍ഷുല്‍ കാംബോജും നൂര്‍ അഹമ്മദും മൂന്നു വീതം വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകളും പിഴുതു.

തകര്‍ത്തടിച്ച് സിഎസ്‌കെ

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണിലെ ഏറ്റവും മികച്ച ടോട്ടല്‍ കൂടിയാണ് അടിച്ചെടുത്തത്. അഞ്ചു വിക്കറ്റിനാണ് 230 റണ്‍സെന്ന വലിയ ടോട്ടല്‍ അവര്‍ എത്തിയത്. ഡെവാള്‍ഡ് ബ്രെവിസിന്റെയും (57) ഡെവന്‍ കോണ്‍വേയുടെയും (52) ഫിഫ്റ്റികളാണ് ചെന്നൈയെ കരുത്തുറ്റ നിലയിലെത്തിച്ചത്.

23 ബോളില്‍ അഞ്ചു സിക്‌സറും നാലു ഫോറുമുള്‍പ്പെട്ടതാണ് ബ്രെവിസിന്റെ ഇന്നിങ്‌സ്. കോണ്‍വേ 35 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. ഉര്‍വില്‍ പട്ടേല്‍ (19 ബോളില്‍ 37), ആയുഷ് മാത്രെ (17 ബോളില്‍ 34) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളും ചെന്നൈയുടെ സ്‌കോറിങിനു വേഗതം കൂട്ടി.

BREVIS

ഓപ്പണിങ് വിക്കറ്റില്‍ മാത്ര- കോണ്‍വേ സഖ്യം 44 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ടാം വിക്കറ്റില്‍ കോണ്‍വേ- ഉര്‍വില്‍ ജോടി 63 റണ്‍സെടുത്തതോടെ പത്താം ഓവറില്‍ തന്നെ ചെന്നൈയുടെ ടോട്ടല്‍ 100 കടന്നു. ശിവം ദുബെയും (17) കോണ്‍വേയും അടുത്ത ഇടവേളകൡലാണ് ചെന്നൈക്കു നഷ്ടമായി (156-4). എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ബ്രെവിസ്- രവീന്ദ്ര ജഡേജ (21*) സഖ്യം ചേര്‍ന്നെടുത്ത 74 റണ്‍സാണ് ചെന്നൈയുടെ ടോട്ടല്‍ 230ലെത്തിച്ചത്.

ടോസിനു ശേഷം ചെന്നൈ നായകന്‍ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ ഇരുടീമുകളുടെയും അവസാന ലീഗ് മല്‍സരം കൂടിയാണിത്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങിയത്. ആര്‍ അശ്വിനു പകരം ദീപക് ഹൂഡ ടീമിലേക്കു വന്നു. മറുഭാഗത്ത് ജിടിയും ഒരു മാറ്റം വരുത്തി. കാഗിസോ റബാഡയ്ക്കു പകരം ജെറാള്‍ഡ് കോട്‌സിയെ അവര്‍ തിരികെ വിളിക്കുകയായിരുന്നു.

പ്ലെയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, ആര്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ആയുഷ് മാത്രെ, ഡെവണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്.

Story first published: Sunday, May 25, 2025, 12:57 [IST]
Other articles published on May 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+