For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വൈഭവ് ഇതിഹാസമാകുമോ? എളുപ്പമല്ല! വെല്ലുവിളി ചൂണ്ടിക്കാട്ടി ഗ്രേഗ് ചാപ്പല്‍

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ഏറ്റവും അത്ഭുതപ്പെടുത്തുന്ന താരമാണ് വൈഭവ് സൂര്യവന്‍ഷി. 14കാരനായ വൈഭവ് അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി വരവറിയിച്ച താരമാണ്. പിന്നാലെ 35 പന്തില്‍ സെഞ്ച്വറി നേടി ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറാനും ഐപിഎല്ലിലെ വേഗ രണ്ടാം സെഞ്ച്വറി നേടാനും വൈഭവിന് സാധിച്ചു. ഇതോടെ അടുത്ത ഇതിഹാസമായി വൈഭവ് മാറുമെന്നാണ് എല്ലാവരും വിലയിരുത്തിയത്. വലിയ പ്രശംസയും പിന്തുണയുമാണ് വൈഭവിനെ തേടിയെത്തിയത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രണ്ട് പന്ത് നേരിട്ട് ഡക്കിനാണ് വൈഭവ് പുറത്തായത്. വാനോളം പുകഴ്ത്തല്‍ കേട്ട വൈഭവിന് തൊട്ടടുത്ത മത്സരത്തില്‍ത്തന്നെ ഡക്കിന് പുറത്താവേണ്ടി വന്നത് താരത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്. വലിയ നേട്ടങ്ങളിലെ സന്തോഷത്തോടൊപ്പം മോശം ഫോമിലെ തിരിച്ചടികളും അംഗീകരിക്കാന്‍ വൈഭവിന് സാധിക്കേണ്ടതായുണ്ട്. വൈഭവിന്റെ പ്രായം പരിഗണിക്കുമ്പോള്‍ മാനസികമായി തകരാനുള്ള സാധ്യത കൂടുതലാണ്.

രാഹുല്‍ ദ്രാവിഡിനെപ്പോലൊരു പരിശീലകന് കീഴില്‍ കളിക്കുന്നത് രാജസ്ഥാന് വളരെയധികം ഗുണം ചെയ്യും. എങ്കിലും വൈഭവിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ വൈഭവിന് അടുത്ത സൂപ്പര്‍ താരമായി മാറുക എളുപ്പമല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസ്‌ട്രേലിയക്കാരനുമായ ഗ്രേഗ് ചാപ്പല്‍.

വൈഭവിന് ഇനിയും സമയം ആവശ്യമാണ്

വൈഭവിന്റെ ഒരു പ്രകടനത്തോടെ താരത്തെ സൂപ്പര്‍ താരമായാണ് മിക്കവരും പരിഗണിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 16ാം വയസിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. ഇതിന് മുമ്പ് ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ കഴിവുള്ളവനാണ് വൈഭവെന്ന് പോലും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ വൈഭവിനെ സൂപ്പര്‍ താരമായി പരിഗണിക്കാന്‍ ഇനിയും മികച്ച പ്രകടനങ്ങള്‍ ആവശ്യമാണെന്നും താരത്തിന് സമയം അനുവദിക്കുകയാണ് വേണ്ടതെന്നുമാണ് ഗ്രേഗ് ചാപ്പല്‍ പറയുന്നത്. ഇതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

Vaibhav Suryavanshi ipl 2025

'വൈഭവ് മനസില്‍ തീപ്പൊരിയുള്ള താരമാണ്. എന്നാല്‍ അവനെ സംബന്ധിച്ച് ഇപ്പോള്‍ ആവശ്യം കൂടുതല്‍ സമയം ലഭിക്കുകയെന്നതാണ്. അവന്റെ നേട്ടങ്ങളെ തീര്‍ച്ചയായും ആഘോഷിക്കേണ്ടതാണ്. എന്നാല്‍ അവന്‍ നിരാശപ്പെടുത്തുമ്പോള്‍ സംരക്ഷിക്കാന്‍ തയ്യാറാവണം. അവനെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കരുത്. ആവശ്യമില്ലാത്ത താരതമ്യങ്ങള്‍ നടത്തി സമ്മര്‍ദ്ദം സൃഷ്ടിക്കരുത്. ഇപ്പോള്‍ തന്നെ പക്വതയോടെ കളിക്കാന്‍ സാധിക്കുന്നുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 16ാം വയസില്‍ ഇന്ത്യക്കായി തിളങ്ങിയത് പ്രതിഭകൊണ്ട് മാത്രമല്ല. ടീമിലെ സഹതാരങ്ങളുടേയും പരിശീലകരുടേയും വലിയ പിന്തുണകൊണ്ടുമാണ്. അതുകൊണ്ടുതന്നെ അവനെ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. വിനോദ് കാംബ്ലിയെപ്പോലെ ചെറുപ്പത്തിലേ സൂപ്പര്‍ താര പദവിയിലേക്ക് എത്തിയ ശേഷം സംഭവിച്ച പിഴവുകള്‍ വൈഭവിന് സംഭവിക്കാതെ നോക്കേണ്ടതായുണ്ട്' ചാപ്പല്‍ പറഞ്ഞു. 1.1 കോടിക്കാണ് രാജസ്ഥാന്‍ വൈഭവിനെ ടീമിലേക്ക് കൊണ്ടുവന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ കോടി പ്രതിഫലം ഐപിഎല്ലില്‍ ലഭിക്കുന്ന ആദ്യത്തെ താരമാണ് വൈഭവ്.

വൈഭവിന് സാങ്കേതിക പ്രശ്‌നങ്ങളേറെ

വൈഭവ് പ്രതിഭാശാലിയായ താരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ സ്ഥിരത കാട്ടാനും ഇന്ത്യന്‍ ടീമിലേക്കടക്കം വളരാനും വൈഭവിന് സാങ്കേതിക മികവ് ആവശ്യമാണ്. നിലവിലെ താരത്തിന്റെ പ്രകടനം നോക്കുമ്പോള്‍ പന്ത് നോക്കി കടന്നാക്രമിക്കുക മാത്രമാണ് ചെയ്തത്. പല ഷോട്ടുകളും എഡ്ജാവുന്നതും കാണാനാവും. എന്നാല്‍ ഇത്തരമൊരു ശൈലികൊണ്ട് വലിയ പ്രകടനം സ്ഥിരം നടത്തുകയെന്നതും വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നതും വൈഭവിനെ സംബന്ധിച്ച് പ്രയാസമാവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ സാങ്കേതികത മെച്ചപ്പെടുത്താനാണ് വൈഭവ് ശ്രമിക്കേണ്ടത്. രാഹുല്‍ ദ്രാവിഡിന്റെ പ്രത്യേക പരിശീലനം വൈഭവിന് ലഭിക്കുന്നുണ്ട്. ഇത് താരത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് തന്നെ കരുതാം.

Story first published: Saturday, May 3, 2025, 7:38 [IST]
Other articles published on May 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+