Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 2 സൂപ്പര്‍ താരങ്ങളെ റാഞ്ചാന്‍ റോയല്‍സ്!! ഒരാള്‍ മുന്‍ മുംബൈ ഹീറോ; 2026ലേക്കുള്ള ടീം

ഐപിഎല്ലില്‍ ഇത്തവണ ആരാധകരെ നിരാശപ്പെടുത്തേണ്ടി വന്നെങ്കിലും അടുത്ത വര്‍ഷം ട്രോഫിയുമായി ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഒമ്പതാം സ്ഥാനത്താണ് ഇത്തവണ അവര്‍ക്കു ഫിനിഷ് ചെയ്യാനായത്. 2021നു ശേഷം ആദ്യമായാണ് റോയല്‍സിനു ആദ്യ അഞ്ചില്‍ പോലും എത്താന്‍ സാധിക്കാതെ പോയത്.

കഴിഞ്ഞ സീസണിനു ശേഷം നടത്തിയ അഴിച്ചുപണികളും മെഗാ ലേലത്തില്‍ മികച്ച പകരക്കാരെ എത്താന്‍ സാധിക്കാതെ പോയതുമെല്ലാം റോയല്‍സിനു ക്ഷീണമായി മാറി.എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ഈ കുറവുകളെല്ലാം തീര്‍ത്ത് ശക്തമായൊരു നിരയെ തന്നെ അണിനിരത്തുകയാണ് റോയല്‍സിന്റെ പ്ലാന്‍.

SANJU VAIBHAV

ഇത്തവണ എവിടെയൊക്കെയാണ് ടീമിനു പിഴച്ചതെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ കുറവുകള്‍ നികത്താനുള്ള ശ്രമങ്ങളും തീര്‍ച്ചയായും ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടാവും. മാച്ച് വിന്നര്‍മാരായ രണ്ടു പുതിയ കളിക്കാരെ റോയല്‍സ് നോട്ടമിട്ടു കഴിഞ്ഞതായും സൂചനകളുണ്ട്. അവരെ ടടീമിലേക്കു കൊണ്ടുവരാനായാല്‍ 2026ല്‍ എങ്ങനെയാവും റോയല്‍സിന്റെ ശക്തമായ ലൈനപ്പെന്നു നമുക്കു നോക്കാം.

ടോപ്പ് ഫോറില്‍ മാറ്റമില്ല

രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്പ് ഫോറില്‍ വലിയ മാറ്റങ്ങള്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കേണ്ടതില്ല. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലറുടെ പകരക്കാരനായി കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ റോയല്‍സ് കണ്ടെത്തിക്കഴിഞ്ഞു. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇനിയൊരു അഞ്ചു വര്‍ഷത്തേക്കെങ്കിലും വൈഭവ്- യശസ്വി ജയ്‌സ്വാള്‍ ജോടിയൈ റോയല്‍സിന്റെ ഓപ്പണിങ് ജോടികളായി നമുക്കു കാണാനായേക്കും.

പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുത്ത് ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ഓപ്പണിങ് സഖ്യമാണ് ഇരുവരും. പവര്‍പ്ലേ മുഴുവന്‍ ഈ ജോടി ബാറ്റ് ചെയ്താല്‍ റോയല്‍സിനു തീര്‍ച്ചയായും 60-70 റണ്‍സെങ്കിലും ഉറപ്പിക്കുകയും ചെയ്യാം.

മൂന്നാം നമ്പറില്‍ പതിവുപോലെ നായകന്‍ സഞ്ജു സാംസണ്‍ തന്നെ കളിക്കും. നല്ലൊരു തുടക്കം ഓപ്പണര്‍മാര്‍ നല്‍കിയാല്‍ അതു മുതലെടുത്ത് ടീമിനെ മുന്നോട്ടു കൊണ്ടുപോവാന്‍ അദ്ദേഹത്തിനു സാധിക്കും. സഞ്ജു േേറായല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും അദ്ദേഹം അത്തരമൊരു സര്‍പ്രൈസ് നീക്കം നടത്താനുള്ള സാധ്യത തീരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം.

അങ്ങനെ ആയിരുന്നെങ്കില്‍ നേരത്തേ തന്നെ അദ്ദേഹം റോയല്‍സ് വിടുമായിരുന്നു. പക്ഷെ മുമ്പ് തനിക്കു ലഭിച്ച ഓഫറുകള്‍ തള്ളിയാണ് റോയല്‍സില്‍ തന്നെ തുടരാന്‍ സഞ്ജു തീരുമാനിച്ചത്.

നാലാമനായി റോയല്‍സിനായി ബാറ്റ് ചെയ്യുക യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും. ഈ സീസണില്‍ പ്രതീക്ഷിച്ചതു പോലെ തിളങ്ങാന്‍ സാധിക്കാതെ പോയ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് 2026ല്‍ നമുക്കു കാണാന്‍ സാധിച്ചേക്കും.

ഗ്രീനും ബിഷ്‌നോയിയും

അഞ്ചാം നമ്പറിലേക്കു ഓസ്ട്രലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ കൊണ്ടു വരാനുള്ള പ്ലാനിലാണ് രാജസ്ഥാന്‍ റോയല്‍സ്. പരിക്കു കാരണം ഈ സീസണില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന അദ്ദേഹം അടുത്ത ലേലത്തില്‍ ഉറപ്പായുമുണ്ടാവും.

CAMERON GREEN

അങ്ങനെയെങ്കില്‍ ഗ്രീനിനെ എന്തു വില കൊടുത്തും റാഞ്ചാന്‍ ശ്രമിക്കുകയും ചെയ്യും. മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ സെഞ്ച്വറിയടക്കം നേടിയ അദ്ദേഹം കഴിഞ്ഞ വര്‍ഷം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിനൊപ്പമായിരുന്നു.

ആറാമനായി ഫിനിഷിങില്‍ മറ്റൊരു ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യരെയാണ് റോയല്‍സ് നോട്ടമിടുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കാന്‍ തയ്യാറെടുക്കുന്ന അദ്ദേഹത്തെ ലേലത്തിന്റെ പൂളില്‍ കാണാം. ഈ രണ്ടു പേരുടെ വരവോടെ റോയല്‍സില്‍ ധ്രുവ് ജുറേലിന്റെയും ഷിംറോണ്‍ ഹെറ്റ്‌മെയറുടെയും ചീട്ട് കീറുകയും ചെയ്യും.

ഏഴാം നമ്പറില്‍ സൗത്താഫ്രിക്കയുടെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ജോര്‍ഡ് ലിന്‍ഡെയാവും റോയല്‍സിനായി കളിച്ചേക്കുക. തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുവതാരം രവി ബിഷ്‌നോയിയെയാണ് റോയല്‍സ് നോട്ടമിടുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഈ വര്‍ഷം വന്‍ പരാജയമായതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കിയേക്കും. അങ്ങനെയെങ്കില്‍ ബിഷ്്‌നോയിക്കു വേണ്ടി റോയല്‍സ് രംഗത്തിറങ്ങുക തന്നെ ചെയ്യും.

ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ തന്നെ അടുത്ത വര്‍ഷവും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും. അദ്ദേഹത്തിനു കൂട്ടായുണ്ടാവുക ആകാശ് മധ്വാളും സൗത്താഫ്രിക്കയുടെ നാന്ദ്രെ ബര്‍ഗറുമായിരിക്കും. ഈ സീസണ്‍ അവസാനിക്കാനിരിക്കെ പകരക്കാരനായി ടീമിലേക്കു മടങ്ങിയെത്തിയ ബര്‍ഗറെ അടുത്ത വര്‍ഷം നിലനിര്‍ത്താനുള്ള സാധ്യത കൂടുതലാണ്.

2026ലെ റോയല്‍സ് 11

വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, കാമറൂണ്‍ ഗ്രീന്‍, വെങ്കടേഷ് അയ്യര്‍, ജോര്‍ജ് ലിന്‍ഡെ, രവി ബിഷ്‌നോയ്, ജോഫ്ര ആര്‍ച്ചര്‍, ആകാശ് മധ്വാള്‍, നാന്ദ്രെ ബര്‍ഗര്‍.

Story first published: Saturday, June 7, 2025, 7:11 [IST]
Other articles published on Jun 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+