For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രാജസ്ഥാന്റെ സാധ്യതാ ടീമില്‍ ആരൊക്കെ? പ്രവചിച്ച് എഐ; ഇത് സംഭവിക്കാതിരിക്കട്ടെ!

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 24, 25 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയിലാണ് ഇത്തവണത്തെ ലേലം നടക്കുന്നത്. അവസാന സീസണുകളിലെ പിഴവുകള്‍ നികത്തി ശക്തമായ തിരിച്ചുവരവ് നടത്താനാണ് ടീമുകള്‍ ആലോചിക്കുന്നത്. ഇതിനോടകം നിലനിര്‍ത്തലുകള്‍ നടത്തിയ ശേഷം പേഴ്‌സില്‍ ശേഷിക്കുന്ന തുകയുമായി മികച്ച ടീമിനെ വാര്‍ത്തെടുക്കാനാണ് എല്ലാ ടീമുകളും ശ്രമിക്കുന്നത്.

ഇത്തവണ രാജസ്ഥാന്‍ റോയല്‍സില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ആറ് താരങ്ങളെയാണ് നിലനിര്‍ത്തിയത്. ഇത്തവണ ഏറ്റവും കുറവ് പണം പേഴ്‌സില്‍ ബാക്കിയുള്ള ടീമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. അടിത്തറ ഇതിനോടകം നിലനിര്‍ത്തിയ രാജസ്ഥാന് ശേഷിക്കുന്ന 41 കോടികൊണ്ട് കുറഞ്ഞത് 12 താരങ്ങളെയെങ്കിലും ടീമിലേക്ക് എത്തിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ വമ്പന്‍ താരങ്ങളെ ഒപ്പം കൂട്ടുക രാജസ്ഥാന് പ്രയാസമായിരിക്കും.

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ വരുന്ന സീസണിലെ ടീം എങ്ങനെയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് എഐ. രാഹുല്‍ ദ്രാവിഡ് പരിശീലകനായുള്ള രാജസ്ഥാന് പരിഗണിക്കാവുന്ന മികച്ച ടീം എഐ തിരഞ്ഞെടുത്തത് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയാണെന്ന് പറയാം. ആരൊക്കെയാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

ജയ്‌സ്വാള്‍ നയിക്കുന്ന ടോപ് ഓഡര്‍ ഇങ്ങനെ

രാജസ്ഥാന്റെ ടോപ് ഓഡറിലെ പ്രധാന താരം യശ്വസി ജയ്‌സ്വാളാണ്. ഓപ്പണറായി ഇറങ്ങുന്ന ജയ്‌സ്വാളിന്റെ പ്രകടനം രാജസ്ഥാന്റെ കുതിപ്പില്‍ നിര്‍ണ്ണായകമാവും. ജോസ് ബട്‌ലറുടെ അഭാവം ഇത്തവണ രാജസ്ഥാനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ടോപ് ഓഡറില്‍ ഡാരില്‍ മിച്ചല്‍, ടിം സീഫെര്‍ട്ട്, അംകൃഷ് രഘുവന്‍ഷി, ഹര്‍പ്രീത് ഭാട്ടിയ എന്നിവരാവും രാജസ്ഥാനൊപ്പം ഉണ്ടാവുകയെന്നാണ് എഐ പ്രവചിക്കുന്നത്. ഈ ടോപ് ഓഡര്‍ നിരാശപ്പെടുത്തുന്നതാണ്.

ബട്‌ലറുടെ വിടവ് നികത്താന്‍ വെടിക്കെട്ട് താരത്തെ രാജസ്ഥാന് ആവശ്യമാണ്. ഡാരില്‍ മിച്ചല്‍ അവസാന സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ മിച്ചലിന് സാധിച്ചിട്ടില്ല. പവര്‍പ്ലേ മുതലാക്കാന്‍ ഫിന്‍ സാള്‍ട്ടിനെപ്പോലെ സൂപ്പര്‍ താരങ്ങളെ ടോപ് ഓഡറിലേക്ക് എത്തിക്കേണ്ടതായുണ്ട്.

riyan parag

സഞ്ജു മധ്യനിരയില്‍ കളിക്കും

ഇന്ത്യക്കായി ഓപ്പണര്‍ റോളില്‍ മിന്നിക്കുകയാണെങ്കിലും സഞ്ജു സാംസണ്‍ രാജസ്ഥാനായി ഓപ്പണറായി ഇറങ്ങില്ല. ജയ്‌സ്വാളും സഞ്ജുവും ചേര്‍ന്ന് ഓപ്പണിങ് ഇറങ്ങുകയും രണ്ട് പേരേയും തുടക്കത്തിലേ നഷ്ടമാവുകയും ചെയ്താല്‍ രാജസ്ഥാനത് വലിയ തിരിച്ചടിയായി മാറും. അതുകൊണ്ടുതന്നെ സഞ്ജുവിന് മധ്യനിരയില്‍ അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. മധ്യനിരയില്‍ മികച്ച താരങ്ങളെ അണിനിരത്താന്‍ രാജസ്ഥാന് സാധിക്കും.

ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ബാബ അപരാജിത്, കാര്‍ത്തിക് കക്കഡെ, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരേയും പ്രതീക്ഷിക്കാമെന്നാണ് എഐ പ്രവചിക്കുന്നത്. സഞ്ജുവിനൊപ്പം ജുറേലിനേയും പരാഗിനേയും ഹെറ്റ്‌മെയറേയും രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നു. ഇത്തവണ ഭേദപ്പെട്ട മധ്യനിര അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് രാജസ്ഥാനെന്ന് പറയാം.

ഓള്‍റൗണ്ടര്‍മാരായി ആരൊക്കെ?

ഓള്‍റൗണ്ടര്‍മാരായി റിയാന്‍ പരാഗ്, തനുഷ് കോട്ടിയാന്‍, അക്കീല്‍ ഹൊസീന്‍ എന്നിവരെ പ്രതീക്ഷിക്കാമെന്ന് എഐ പറയുന്നത്. അവസാന സീസണില്‍ മികച്ച പ്രകടനം നടത്തിയ പരാഗിന് ഇത്തവണ രാജസ്ഥാന്‍ നിരയില്‍ നിര്‍ണ്ണായക റോളാണുള്ളത്. സ്പിന്നറെന്ന നിലയിലും പരാഗ് ഉപകാരിയാണ്. എന്നാല്‍ പേസ് ഓള്‍റൗണ്ടറായി ആരെന്നതാണ് വലിയ ചോദ്യം. കഴിഞ്ഞ സീസണുകളിലെല്ലാം രാജസ്ഥാനെ പിന്നോട്ടടിച്ച കാര്യങ്ങളിലൊന്ന് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. അതുകൊണ്ടുതന്നെ ഇത്തവണ രാജസ്ഥാന്‍ ജാഗ്രത കാട്ടേണ്ടതായുണ്ട്.

പേസ് നിരയും ശക്തമല്ല

സന്ദീപ് ശര്‍മയെ മാത്രമാണ് രാജസ്ഥാന്‍ ഇത്തവണ നിലനിര്‍ത്തിയത്. അണ്‍ക്യാപ്പ്ഡ് താരമായ സന്ദീപിനൊപ്പം മികച്ചൊരു ബൗളിങ് നിരയെ രാജസ്ഥാന്‍ കണ്ടെത്തേണ്ടതായുണ്ട്. ലൂങ്കി എന്‍ഗിഡി, ആദം സാംബ, ബ്ലെസിങ് മുസറാബാനി, കുല്‍ദീപ് സെന്‍, അന്‍ഷുല്‍ കാംബോജ്, മോഹിത് ജാംഗ്ര, സൗരഭ് കുമാര്‍ എന്നിവര്‍ രാജസ്ഥാന്റെ പേസ് നിരയിലുണ്ടാവുമെന്നാണ് എഐ തിരഞ്ഞെടുത്തിരിക്കുന്നത്.

Story first published: Friday, November 22, 2024, 7:09 [IST]
Other articles published on Nov 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+