ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. 12 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി ഒരോവര്‍ ബാക്കി നിര്‍ത്തി 193 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മുംബൈ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ആശ്വാസ ജയത്തിലേക്ക് ടീമിനെ എത്തിച്ചത്.
ഡല്‍ഹി തോറ്റെങ്കിലും ഡല്‍ഹി നിരയില്‍ മിന്നും പ്രകടനമാണ് കരുണ്‍ നായര്‍ കാഴ്ചവെച്ചത്. 40 പന്തില്‍ 89 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. 12 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് കരുണിന്റെ പ്രകടനം. സീനിയര്‍ താരമായ കരുണ്‍ മൂന്ന് വര്‍ഷത്തോളമുള്ള ഇടവേളക്ക് ശേഷമാണ് ഐപിഎല്ലിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്നും ഐപിഎല്ലില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കരുണ്‍ ഇപ്പോള്‍ മാസ് തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
ജസ്പ്രീത് ബുംറയുടെ ഒരോവറില്‍ 18 റണ്‍സുള്‍പ്പെടെ നേടി കരുണ്‍ കൈയടി നേടുകയായിരുന്നു. ഏറെ നാള്‍ ടീമില്‍ നിന്ന് തഴയപ്പെട്ട് നിന്നപ്പോള്‍ കരുണ്‍ നായര്‍ പങ്കുവെച്ച ട്വീറ്റ് ഇപ്പോള്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. അത് എന്താണെന്ന് നോക്കാം.
എനിക്ക് ഒരു അവസരം കൂടി തരൂ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം അടുത്ത സൂപ്പര്‍ താരമായി മാറുമെന്ന് കരുതിയ താരമാണ് കരുണ്‍ നായര്‍. വലിയ പ്രതീക്ഷ നല്‍കുന്ന രീതിയിലായിരുന്നു കരുണിന്റെ വരവ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് കരുണ്‍ നായര്‍. വീരേന്ദര്‍ സെവാഗിന് ശേഷം ഈ നേട്ടത്തിലെത്തിയ ഇന്ത്യക്കാരനാണ് കരുണ്‍. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. പതിയെ ടീമില്‍ നിന്ന് തഴയപ്പെട്ടു. തിരിച്ചുവരവ് അവസരം ലഭിച്ചില്ല.
സെലക്ടര്‍മാര്‍ കരുണിനെ പൂര്‍ണ്ണമായും അവഗണിച്ചു. എന്നാല്‍ തോറ്റ് കൊടുക്കാന്‍ തയ്യാറാവാത്ത താരം ആഭ്യന്തര ക്രിക്കറ്റില്‍ നിരന്തരം മികവ് കാട്ടി. സ്ഥിരതയോടെ കളിക്കാന്‍ കരുണിന് സാധിച്ചു. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ താരം നടത്തിയ സൂപ്പര്‍ പ്രകടനം വിലയിരുത്തിയാണ് ഡല്‍ഹി വെറും 50 ലക്ഷത്തിന് കരുണിനെ ടീമിലേക്ക് കൊണ്ടുവന്നത്. ആദ്യ മത്സരങ്ങളിലെല്ലാം പുറത്തിരിക്കേണ്ടി വന്ന കരുണിന് അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചത്. ഫഫ് ഡുപ്ലെസിസിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി പരിഗണിക്കുകയായിരുന്നു.

നിരന്തരം തഴയപ്പെടല്‍ നേടിയതോടെയാണ് 2022ല്‍ കരുണ്‍ നായര്‍ എനിക്ക് ഒരവസരം കൂടി തരൂ എന്ന് ആവശ്യപ്പെട്ട് പോസ്റ്റിട്ടത്. ഇടവേളക്ക് ശേഷം കരുണ്‍ സൂപ്പര്‍ പ്രകടനം നടത്തിയതോടെ താരത്തിന്റെ പഴയ പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. എന്തായാലും തനിക്ക് ഇപ്പോഴും തിരിച്ചുവരവിന് ബാല്യമുണ്ടെന്ന് തെളിയിക്കാന്‍ കരുണിന് സാധിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് അര്‍ഹിക്കുന്നു
ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് അര്‍ഹിക്കുന്ന താരമാണ് കരുണ്‍ നായരെന്ന് നിസംശയം പറയാം. ഐപിഎല്ലിന് ശേഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം വരികയാണ്. ഇതില്‍ കരുണ്‍ നായര്‍ക്ക് ഇടം നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ കരുണിന് സാധിക്കുന്നുണ്ട്. മുംബൈയുടെ ശക്തമായ ബൗളിങ് നിരക്കെതിരേ പവര്‍പ്ലേയ്ക്കുള്ളില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചിട്ടുണ്ട്.
ജസ്പ്രീത് ബുംറയെപ്പോലും നിഷ്പ്രഭമാക്കുന്ന ബാറ്റിങ് വെടിക്കെട്ടാണ് കരുണ്‍ പുറത്തെടുക്കുന്നത്. താരം തുടര്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഡല്‍ഹിക്കൊപ്പം വെടിക്കെട്ട് തുടരാന്‍ കരുണിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും തോല്‍ക്കാന്‍ മനസില്ലാത്ത പോരാളിയാണ് കരുണെന്ന് പറയാം. ഇന്ത്യന്‍ ടീമിലേക്ക് സ്വപ്‌ന തുല്യമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.