For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഗില്‍- ജയ്‌സ്വാള്‍ ഓപ്പണിങ്, 3ല്‍ സായ്, സഞ്ജുവിനു പകരം രാഹുല്‍!! ഗംഭീറിന്റെ പുതിയ ടീം

ഐപിഎല്‍ 18ാം സീസണിലെ പോരാട്ടങ്ങള്‍ അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. പ്ലേഓഫിലെ നാലു ടീമുകളില്‍ മൂന്നു പേര്‍ ആരൊക്കെയാണെന്നു വ്യക്തമായിക്കഴിഞ്ഞു. ശേഷിച്ച ഏക പ്ലേഓഫ് ബെര്‍ത്തിനായി മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് പോരടിക്കുന്നത്. വിവിധ ടീമുകള്‍ക്കായി ഇന്ത്യന്‍ താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കവെ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം കൂടിയാണിത്. നിലവിലെ ചാംപ്യന്മാരെന്ന നിലയിലാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയിറങ്ങുക. ഇത്തവണത്തെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ബാറ്റിങിലും ബൗളിങിലും കസറിയവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇന്ത്യന്‍ ടി20 ടീമിനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഇടം പിടിക്കുമെന്നു നോക്കാം.

gill jaiswal

ഇന്ത്യയുടെ ടോപ്പ് ത്രീ

അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും സഞ്ജു സാംസണ്‍ - അഭിഷേക് ശര്‍മ ജോടിയാണ് ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇവര്‍ക്കു സാധിക്കുകകയും ചെയ്തു. എന്നാല്‍ ഐപിഎല്ലിലെ പ്രകടനമെടുത്താല്‍ രണ്ടു പേര്‍ക്കും ഇനി ടീമില്‍ സ്ഥാനമുണ്ടാവില്ല.

പകരം യുവ സൂപ്പര്‍ താരങ്ങളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും ഓപ്പണിങില്‍ ഇറങ്ങുക. ഐപിഎല്ലില്‍ വലിയ റണ്‍വേട്ടയാണ് ഇരുവരും നടത്തിക്കൊണ്ടിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ഗില്‍ 12 ഇന്നിങ്‌സുകളില്‍ നിന്നും വാരിക്കൂട്ടിയത് 601 റണ്‍സാണ്.

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കസറുകയാണ് ജയ്‌സ്വാള്‍. 13 ഇന്നിങ്‌സുകളില്‍ നിന്നും 523 റണ്‍സോടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം മൂന്നാമതുണ്ട്. ടി20യില്‍ ഇന്ത്യക്കുവേണ്ടി ഭാവിയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഓപ്പണിങ് ജോടികളാണ് ഇരുവരും.

ഗില്ലിനും ജയ്‌സ്വാളിനു ശേഷം മൂന്നാം നമ്പറില്‍ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനായിരിക്കും കളിക്കുക. ഇത്തവണ ഐപിഎില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് അദ്ദേഹം. ഗുജറാത്ത് ടൈറ്റന്‍സിനായി 12 ഇന്നിങ്‌സില്‍ സായ് വാരിക്കൂട്ടിയത് 617 റണ്‍സാണ്.

മധ്യനിര, ബൗളിങ്

ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവായിരിക്കും. ഈ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ലിന്റെ ടോപ്‌സ്‌കോററായി സൂര്യ മാറിക്കഴിഞ്ഞു. 12 ഇന്നിങ്‌സുകളില്‍ നിന്നും 170.56 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കൈയുടെ സമ്പാദ്യം 510 റണ്‍സാണ്. സൂര്യ കഴിഞ്ഞാല്‍ അഞ്ചാംസ്ഥാനത്തു ശ്രേയസ് അയ്യരാണ്.

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം അഗ്രസീവ് ബാറ്റിങിലൂടെ കൈയടി നേടുകയാണ്. ടീമിനായി 12 ഇന്നിങ്‌സില്‍ നിന്നും 174.69 സ്‌ട്രൈക്ക് റേറ്റില്‍ 435 റണ്‍സാണ് അദ്ദേഹത്തിന്റെപേരിലുള്ളത്. ശ്രേയസ് കഴിഞ്ഞാല്‍ ആറാമനായി കെഎല്‍ രാഹുല്‍ ക്രീസിലെതത്തും. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ.

SURYA HARDIK

ഈ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത വിക്കറ്റ് കീപ്പറായി രാഹുല്‍ മാറിക്കഴിഞ്ഞു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 11 കളിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് 493 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കമാണിത്.

രാഹുലിനു ശേഷം രണ്ടു ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും ടീമിലുണ്ടാവും. മുംബൈ ഇന്ത്യന്‍സിനായി 158 റണ്‍സും 13 വിക്കറ്റുകളും ഹാര്‍ദിക് നേടിയിട്ടുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി അക്ഷര്‍ 263 റണ്‍സ് നേടുന്നതിനൊപ്പം അഞ്ചു വിക്കറ്റുകളും പോക്കറ്റിലാക്കി.

സ്പിന്‍ ബൗളിങിന്റെ ചുമതല വരുണ്‍ ചക്രവര്‍ത്തിക്കായിരിക്കും. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനായി അദ്ദേഹം പിഴുതത് 17 വിക്കറ്റുകളാണ്. തുടര്‍ന്നു രണ്ടു പേസര്‍മാരായി ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയു കളിക്കും. 21 വിക്കറ്റുകളുമായി സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറായി ഗുജറാത്ത് ടൈറ്റന്‍സ് താരമായ പ്രസിദ്ധ് മാറിക്കഴിഞ്ഞു. മുംബൈയ്ക്കായി ബുംറ എട്ടു കളിയില്‍ 13 വിക്കറ്റുകളും പിഴുതു.

ഇന്ത്യയുടെ ബെസ്റ്റ് ടി20 ടീം

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, May 20, 2025, 10:04 [IST]
Other articles published on May 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+