Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അന്നു ക്രെഡിറ്റ് അവന്‍ തട്ടിയെടുത്തു!! ലക്ഷ്യമിട്ടത് ഗംഭീറിനെ, ശ്രേയസിനു കൈയടി

ഐപിഎല്ലിന്റെ 18ാം സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ പ്ലേഓഫ് പ്രവേശനത്തിനു പിന്നാലെ ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പഞ്ചാബിന് പ്ലേഓഫിലേ്ക്കു യോഗ്യത ലഭിച്ചിരിക്കുന്നത്. ഇതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും നായകന്‍ ശ്രേയസിനു അവകാശപ്പെട്ടതാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

അതോടൊപ്പം നിലവിലെ ഇന്ത്യന്‍ കോച്ചും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ മുന്‍ ഉപദേശകനുമായ ഗൗതം ഗംഭീറിനെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കഴിഞ്ഞ സീസണില്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കെകെആര്‍ ടീം ചാംപ്യന്മാരായിട്ടും കൈയടി മുഴുവന്‍ ഗംഭീറിനായിരുന്നു. ഇതിനെയാണ് ഗവാസ്‌കര്‍ പരോക്ഷമായി വിമര്‍ശിച്ചത്.

SHREYAS IYER

ക്രെഡിറ്റ് ലഭിച്ചില്ല

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെയാണ് പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യരെ സുനില്‍ ഗവാസ്‌കര്‍ പ്രശംസിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്‍ കിരീട വിജയത്തില്‍ ശ്രേയസ് അയ്യര്‍ക്കു ക്രെഡിറ്റ് ലഭിച്ചില്ല. പ്രശംസ ലഭിച്ചതു മുഴുവന്‍ മറ്റൊരാള്‍ക്കായിരുന്നു.

മൈതാന മധ്യത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലെല്ലാം പ്രധാന റോള്‍ വഹിക്കുന്നത് ക്യാപ്റ്റന്‍ തന്നെയാണ്. അല്ലാതെ ഡഗൗട്ടില്‍ ഇരിക്കുന്ന ഒരാളല്ല. നോക്കൂ, ഈ വര്‍ഷം ശ്രേയസിനു അര്‍ഹിച്ച ക്രെഡിറ്റ് ലഭിക്കുന്നുണ്ട്. മുഴുവന്‍ ക്രെഡിറ്റും റിക്കി പോണ്ടിങിന് (പഞ്ചാബ് കിങ്‌സ് കോച്ച്) ആരും നല്‍കുന്നില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ഞായറാഴ്ച വൈകീട്ട് നടന്ന ആദ്യ പോരാട്ടത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ പഞ്ചാബ് വീഴ്ത്തിയിരുന്നു. ഇതോടെയാണ് 17 പോയിന്റുമായി അവര്‍ പ്ലേഓഫിനു തൊട്ടരികെയെത്തിയത്. രാത്രി നടന്ന രണ്ടാമത്തെ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സ് പത്തു വിക്കറ്റിനു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സഹായിച്ചത് പഞ്ചാബിനു നേട്ടമാവുകയും ചെയ്തു. ഇതോടെ ജിടിക്കൊപ്പം, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് എന്നീ മൂന്നു ടീമുകളും പ്ലേഓഫിലേക്കു യോഗ്യത നേടുകയായിരുന്നു.

ചരിത്രം കുറിച്ച് ശ്രേയസ്

പഞ്ചാബ് കിങ്‌സിനെ ഇത്തവണത്തെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിച്ചതോടെ വമ്പന്‍ റെക്കോര്‍ഡും നായകന്‍ ശ്രേയസ് അയ്യരെ തേടിയെത്തിയിരുന്നു. ടൂര്‍ണമെന്റി്‌ന്റെ ചരിത്രത്തില്‍ മൂന്നു വ്യത്യസ്ത ടീമുകളെ പ്ലേഓഫിലെത്തിച്ച ആദ്യത്തെ ക്യാപ്റ്റനായാണ് അദ്ദേഹം മാറിയത്.

SHREYAS PONTING

ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് എന്നിവയ്ക്കു പിന്നാലെയാണ് പഞ്ചാബിനെയും ഗംഭീര്‍ ഇത്തവണ അവസാന നാലിലേക്കു നയിച്ചത്. 2020ലായിരുന്നു ശ്രേയസിനു കീഴില്‍ പഞ്ചാബിന്റെ കുതിപ്പ്. അന്നു ചരിത്രത്തിലാദ്യമായി ഡിസി ഫൈനലില്‍ കളിക്കുകയും ചെയ്തു. പക്ഷെ കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനോടു അവര്‍ അഞ്ചു വിക്കറ്റിനു തോല്‍ക്കുകായിരുന്നു.

ഡിസി വിട്ടാണ് 2022ലെ മെഗാ ലേലത്തില്‍ ശ്രേയസ് കെകെആറിലെത്തിയത്. 2023ലെ സീസണില്‍ അദ്ദേഹത്തെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. പക്ഷെ പരിക്ക് വില്ലനായതോടെ ശ്രേയസിനു സീസണ്‍ നഷ്ടമായി. 2024ല്‍ ടീമിലേക്കു മടങ്ങിയെത്തിയ അദ്ദേഹം ടീമിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. പക്ഷെ സീസണിനു തൊട്ടുമുമ്പ് ടീമിന്റെ മുഖ്യ ഉപദേശകനായെത്തിയ മുന്‍ ക്യാപറ്റന്‍ കൂടിയായ ഗൗതം ഗംഭീറിനാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ലഭിച്ചത്.

ഗംഭീറിന്റെ തന്ത്രങ്ങളാണ് കെകെആറിനെ ചാംപ്യന്‍മാരാക്കിയതെന്നും ശ്രേയസിനു കാര്യമായ റോളിലെല്ലും പലരും വിലയിരുത്തി. സീസണിനു ശേഷം ഗംഭീര്‍ ടീം വിട്ടപ്പോള്‍ ശ്രേയസിനെ കെകെആര്‍ കൈവിടുകയും ചെയ്തു. തുര്‍ന്നാണ് മെഗാ ലേലത്തില്‍ അദ്ദേഹത്തെ 26.75 എന്ന വലിയ തുകയ്ക്കു പഞ്ചാബ് വാങ്ങിയത്. ഈ തീരുമാനം ശരിവച്ചു കൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ ടീമിനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു പ്ലേഓഫില്‍ എത്തിച്ചിരിക്കുന്നത്.

Story first published: Monday, May 19, 2025, 11:11 [IST]
Other articles published on May 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+