Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വൈഭവിന്റെ ബാറ്റിങ് ശരിയല്ല!! മിടുക്കരായ ബൗളര്‍മാര്‍ എളുപ്പം പുറത്താക്കും, ഈ കാരണം

ജയ്പൂര്‍: ഐപിഎല്ലില്‍ റെക്കോര്‍ഡ് സെഞ്ച്വറിക്കു ശേഷം തൊട്ടടുത്ത കളിയില്‍ ഡെക്കായി ക്രീസ് വിട്ട രാജസ്ഥാന്‍ റോയല്‍സ് കൗമാര താരം വൈഭവ് സൂര്യവംശിക്കെതിരേ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ 14 കാരനുണ്ടായുള്ളൂ.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ 35 ബോളില്‍ സെഞ്ച്വറിയുമായി പല റെക്കോഡുകളും കടപുഴക്കിയ താരമാണ് വൈഭവ്. ആകാശത്തോളം ആരെയും പുകഴ്ത്തരുതെന്നു തുറന്നടിച്ച ഗവാസ്‌കര്‍, വൈഭവിന്റെ പ്രധാനപ്പെട്ട ഒരു പോരായ്മ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ചില ഉപദേശങ്ങള്‍ ഇടംകൈയന്‍ ബാറ്റര്‍ക്കു നല്‍കാനും അദ്ദേഹം മടിച്ചില്ല. ജിയോഹോട്സ്റ്റാറിനോടു സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

SUNIL GAVASKAR

ദ്രാവിഡ് സഹായിക്കും

ഒരു ബാറ്ററെന്ന നിലയില്‍വൈഭവ് സൂര്യവംശി ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും കൂടുതല്‍ മികച്ച താരമായി മാറാന്‍ രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡ് സഹായിക്കുമെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. വൈഭവ് സൂര്യവംശി അവന്റെ ഗെയിം ഇനിയും കൂടുതല്‍ വികസിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

തന്റെ ഇന്നിങ്‌സ് എങ്ങനെ ശരിയാക്കി എടുക്കാമെന്നു രാഹുല്‍ ദ്രാവിഡില്‍ നിന്നും അവന്‍ പഠിച്ചെടുക്കും. വൈഭവ് ഇനി കൂടുതല്‍, കൂടുതല്‍ മെച്ചപ്പെടാന്‍ പോവുകയാണ്. നമ്മള്‍ ആകാശത്തോളം പുകഴ്ത്തണ്ട താരമല്ല വൈഭവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

വൈഭവിന്റെ വീക്ക്‌നെസ്

ബാറ്റിങിനായി ക്രീസിലെത്തിയ ശേഷം ആദ്യത്തെ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ ശ്രമിക്കുന്ന ശൈലി വൈഭവ് സൂര്യവംശിക്കു തിരിച്ചടിയാണെന്നും ഈ വീക്ക്‌നെസ് മാറ്റിയെടുക്കണമെന്നും സുനില്‍ ഗവാസ്‌കര്‍ ഉപദേശിക്കുന്നു. പരിചയസമ്പത്തുള്ള മിടുക്കരായ ബൗളര്‍മാര്‍ വൈഭവിന്റെ ഈ ദൗര്‍ബല്യം വളരെ അനായാസം മുതലെടുക്കമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആദ്യത്തെ ബോൡ തന്നെ സിക്‌സര്‍ പായിക്കാന്‍ വൈഭവ് സൂര്യവംശി ആഗ്രഹിക്കുന്നതായി പരിചയ സമ്പത്തുള്ള ബൗളര്‍മാര്‍ക്കു വളരെ പെട്ടെന്നു മനസ്സിലാവും. അതുകൊണ്ടു തന്നെ അവര്‍ അല്‍പ്പം ഷോര്‍ട്ടായി തന്നെ പന്തെറിയും. അതു വൈഭവിന്റെ പുറത്താവലിനും വഴിയൊരുക്കും. അങ്ങനെ സംഭവിക്കുമ്പോള്‍ അവന്‍ അസ്വസ്ഥനാവാന്‍ തുടങ്ങുകയും അമിതമായി ചിന്തിക്കാന്‍ ആരംഭിക്കുകയും ചെയ്യുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

VAIBHAV SURYAVANSHI

മുംബൈക്കെതിരായ പുറത്താവല്‍

മുംബൈ ഇന്ത്യന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ 218 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുരവെ യശസ്വി ജയ്‌സ്വാള്‍- വൈഭവ് സൂര്യവംശി സഖ്യത്തില്‍ നിന്നും ഒരു സ്‌ഫോടനാത്മക തുടക്കം രാജസ്ഥാന്‍ റോയല്‍സ് പ്രതീക്ഷിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മുമ്പത്തെ കളിയില്‍ 210 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം അനായാസം പിന്തുടരാന്‍ റോയല്‍സിനെ സഹായിച്ചത് ഈ ജോടിയാണ്.

അന്നു ആദ്യ വിക്കറ്റില്‍ ജയ്‌സ്വാള്‍- വൈഭവ് ജോടി നേടിയത് 166 റണ്‍സാണ്. വെറും 11.5 ഓവറുകളിലായിരുന്നു ഇത്. ഈ കാരണത്താല്‍ വെറും 15.5 ഓവറില്‍ റോയല്‍സ് ടീം വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. പക്ഷെ മുംബൈക്കെതിരേ സമാനമായൊരു തുടക്കം നല്‍കാന്‍ ജയ്‌സ്വാള്‍- വൈഭവ് ജോടിക്കായില്ല.

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വൈഭവ് വീഴുകയും ചെയ്തു. ഓവറിലെ നാലാമത്തെ ബോളിലാണ് കൗമാര താരം പുറത്തായത്. ഒരു ഫുള്‍ ലെങ്ത്ത് ബോളാണ് ചാഹര്‍ എറിഞ്ഞത്. ഏരിയല്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച വൈഭവിന്റെ ടൈമിങ് പാളുകയും ചെയ്തു. മിഡ് ഓണ്‍ ഏരിയയില്‍ സര്‍ക്കിളിനു തൊട്ടരികെ വില്‍ ജാക്‌സ് ക്യാച്ചെടുക്കുകയും ചെയ്തു.

Story first published: Friday, May 2, 2025, 10:42 [IST]
Other articles published on May 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+