Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഫ്‌ളോപ്പോയാല്‍ തീര്‍ന്നു, ഗംഭീര്‍ 8 പേരുടെ ചീട്ട് കീറും!! അടുത്ത ടി20 പരമ്പര കളിക്കില്ല

ക്രിക്കറ്റ് ലോകം ഐപിഎല്‍ ഫീവറിലേക്കു നീങ്ങുകയാണ്. ടൂര്‍ണമെന്റിന്റെ 18ാം സീസണിനു അടുത്ത ശനിയാഴ്ചയാണ് തുടക്കമാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും കൊമ്പുകോര്‍ക്കും.

ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായിട്ടുള്ള ചില താരങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്. കാരണം വിവിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ അടുത്ത ടി20 പരമ്പരയിലും ഇവരെ ടീമില്‍ നിലനിര്‍ത്തുകയുള്ളൂ.

അതിനു സാധിച്ചില്ലെങ്കില്‍ ബംഗ്ലാദേശുമായി ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയില്‍ ഗംഭീര്‍ ഈ താരങ്ങളുടെ പേരും വെട്ടിയേക്കും. ടി20 സീറ്റ് നിലനിര്‍ത്താന്‍ ഐപിഎല്ലില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

GAUTAM GAMBHIR

ലിസ്റ്റില്‍ ആരെല്ലാം ?

ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായിട്ടുള്ള എട്ടു താരങ്ങളാണ് ഐപിഎല്ലില്‍ ഇത്തവണ ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. കാരണം മുഖ്യ സെലക്ടര്‍മാരും ഗൗതം ഗംഭീറുമെല്ലാം ഈ കളിക്കാരുടെ പ്രകടനം കൃത്യമായി തന്നെ വിലയിരുത്തും. അതിനു ശേഷം മാത്രമേ അടുത്ത ടി20 പരമ്പരയിലും തുടര്‍ന്നു വരാനിരിക്കുന്ന ഏഷ്യാ കപ്പിലുമെല്ലാം ഇവരെ പരിഗണിക്കുകയുള്ളൂ.

Take a Poll

മലയാളി വിക്കറ്റ് കീപ്പറും നിലിവില്‍ ടി20 ടീമിന്റെ ഓപ്പണറുമായ സഞ്ജു സാംസണ്‍, മറ്റൊരു ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മ, വമ്പടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെ, ഫിനിഷര്‍ റിങ്കു സിങ്, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് വിക്കര്‍ ധ്രുവ് ജുറേല്‍, വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി, യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരാണ് ഗംഭീര്‍ ചീട്ട് കീറിയേക്കാവുന്ന എട്ടു താരങ്ങള്‍.

ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ഉറപ്പില്ല

സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇപ്പോഴും ടി20യില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായിട്ടില്ല. സ്ഥിരം ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും അവസാന മൂന്നു പരമ്പകളില്‍ കളിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സഞ്ജു- അഭിഷേക് സഖ്യത്തെ പരീക്ഷിക്കുകയായിരുന്നു. ഈ കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തു.

പക്ഷെ ഇംഗ്ലണ്ടിനെതിരേയുള്ള അവസാന പരമ്പരയില്‍ സഞ്ജു ഫ്‌ളോപ്പായിരുന്നു. അതിനു ശേഷമാണ് അദ്ദേഹമിപ്പോള്‍ ഐപിഎല്ലിനെത്തുന്നത്. അതുകൊണ്ടു തന്നെ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള താരത്തിന്റെ പ്രകടനം ഗംഭീര്‍ തീര്‍ച്ചയായും ശ്രദ്ധിക്കും. ഇതില്‍ നിറം മങ്ങിയാല്‍ അടുത്ത പരമ്പരയില്‍ സഞ്ജുവിനെ ഗംഭീര്‍ കൈവിട്ടേക്കുകയും ചെയ്യും.

SANJU SAMSON

അഭിഷേകിന്റെ കാര്യവും സമാനമാണ്. ഇംഗ്ലണ്ടുമായുള്ള അവസാന പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി കസറിയെങ്കിലും തൊട്ടുമുമ്പത്തെ ടി20 പരമ്പരകളില്‍ താരം നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ ഗംഭീറിന്റെ വിശ്വാസം നേടിയെടുക്കാനും ടി20 ടീമിലെ സ്ഥാനം കാത്തുസൂക്ഷിക്കാനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അഭിഷേക് മിന്നിച്ചേ തീരൂ.

ധ്രുവ് ജുറേലിലേക്കു വന്നാല്‍ സമീപകാലത്തെ പരമ്പരകളില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് അദ്ദേഹം ടീമിന്റെ ഭാഗമായിട്ടുള്ളത്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം ഇപ്പോള്‍ ടി20 ടീമിനു പുറത്താണ്. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ തിളങ്ങിയെങ്കില്‍ മാത്രമേ അവരെയെല്ലാം പുറത്തു തന്നെ നിര്‍ത്തി ജുറേലിനു ടി20 ടീമില്‍ തുടരാന്‍ സാധിക്കുകയുള്ളൂ.

വാഷിങ്ടണ്‍ സുന്ദര്‍ ഏതു നിമിഷവും ടി20യില്‍ പുറത്താവലിന്റെ വക്കിലാണ്. അതിനാല്‍ ടീമില്‍ പിടിയുറപ്പിക്കാന്‍ അവസാന പിടിവള്ളിയാണ് അദ്ദേഹത്തിനു ഐപിഎല്‍. റിങ്കു സിങും സൂക്ഷിക്കണം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനായില്ലെങ്കില്‍ ടി20 ടീമിലെ സ്ഥാനം കാത്തുസൂക്ഷിക്കുക കടുപ്പം തന്നെയാവും. ബൗളിങില്‍ തന്റെ ടി20 കരിയര്‍ അവസാനിച്ചിട്ടില്ലെന്നു ഗംഭീറിനു കാണിച്ചു കൊടുക്കാന്‍ മുഹമ്മദ് ഷമിയുടെ നല്ല അവസരമായിരിക്കും ഈ സീസണ്‍.

Story first published: Sunday, March 16, 2025, 20:00 [IST]
Other articles published on Mar 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+