Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 100ല്‍ 61 മാത്രം, റോയല്‍സ് ടീം ഒട്ടും പോരാ!! ഞെട്ടിക്കുന്ന പ്രവചനം

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനു കാര്യങ്ങള്‍ വളരെ കടുപ്പമായിരിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ടീമിന്റെ മുന്‍ അനാലിസ്റ്റായ പ്രസന്ന അഗോരം. റോയല്‍സിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നറും ഇന്ത്യന്‍ വെറ്ററന്‍ താരവുമായ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണിലെ റോയല്‍സ് ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് പോരായ്മകള്‍ പുതിയ സംഘത്തിനുണ്ടെന്നും അഗോരം നിരീക്ഷിച്ചു.

പ്രഥമ ഐപിഎല്ലിലെ ചാംപ്യന്‍മാരായ റോയല്‍സ് കഴിഞ്ഞ എഡിഷനില്‍ പ്ലേഓഫ് വരെയെത്തിയിരുന്നു. പക്ഷെ രണ്ടാമത്തെ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റ് പുറത്താവുകയായിരുന്നു. മെഗാ ലേലത്തിനു മുന്നോടിയായി ചില സൂപ്പര്‍ താരങ്ങളെ റോയല്‍സിനു കൈവിടേണ്ടതായി വന്നിരുന്നു. ബൗളിങ് ലൈനപ്പിലാണ് അവര്‍ ഏറ്റവുധികം അഴിച്ചു പണികള്‍ നടത്തിയത്.

TRENT BOULT

ബൗളിങ് ശോകം

രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത സീസണിലെ ബൗളിങ് ലൈനപ്പ് വലിയ ശോകമാണെന്നാണ് പ്രസന്ന അഗോരത്തിന്റെ വിലയിരുത്തല്‍. ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരെയെല്ലാം റോയല്‍സിനു കൈവിടേണ്ടി വന്നിരുന്നു. പകരം ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെയും ശ്രീലങ്കന്‍ സ്പിന്‍ ജോടികളായ വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെയുമാണ് ലേലത്തില്‍ റോയല്‍സ് സ്വന്തമാക്കിയത്.

ഐപിഎല്‍ പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാനുള്ള കഴിവ് നോക്കിയാല്‍ ട്രെന്റ് ബോള്‍ട്ടിന്റെ അടുത്ത് പോലുമെത്താന്‍ മറ്റൊരു ബൗളര്‍ക്കും കഴിയില്ല. ജോഫ്ര ആര്‍ച്ചര്‍ ബ്രില്ല്യന്‍റാണ്. പക്ഷെ അതു ഇപ്പോള്‍ കാണുന്ന ആര്‍ച്ചറല്ല. 2019ല്‍ നമ്മള്‍ കണ്ടിട്ടുള്ള ആര്‍ച്ചറാണ്. ടെസ്റ്റില്‍ ഹാഷിം അംലയെയുടെയും സ്റ്റീവ് സ്മിത്തിന്റെയുമെല്ലാം തലയില്‍ ബോള്‍ കൊള്ളിച്ച ബൗളറായിരുന്നു അന്നു അദ്ദേഹമെന്നും അഗോരം അഭിപ്രായപ്പെട്ടു.

റോയല്‍സ് ബൗളിങ്

മെഗാ ലേലലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊണ്ടുവന്നിട്ടുള്ള അഫ്ഗാനിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഫസലുല്‍ ഹഖ് ഫാറൂഖി മികച്ച താരമാണെന്നു പ്രസന്ന അഗോരം പറയുന്നു. ഫസലുല്‍ ഹഖ് ഫാറൂഖിയെ ഐപിഎല്ലില്‍ കളിപ്പിക്കണമെന്നു ഞാന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ട്രെന്റ് ബോള്‍ട്ടിനൊപ്പം അദ്ദേഹത്തെ നിര്‍ത്താന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.

ലേലത്തില്‍ റോയല്‍സ് വാങ്ങിയ മറ്റൊരു ബൗളറൗണ് സൗത്താഫ്രിക്കയുടെ ക്വെന മപ്പാക്ക. ആഭ്യന്തര ക്രിക്കറ്റില്‍ അവന്‍ വളരെ മികച്ച ബൗളിങ് തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്. പക്ഷെ അതു അവിടുത്ത സൗഹചര്യങ്ങളിലാണ്. ഇവിടെ അതേ പ്രകടനം പുറത്തെടുക്കാന്‍ കഴിയുമോയെന്ന് അറിയില്ല. അവസാനമായി കഴിഞ്ഞ തവണ ഐപിഎല്ലില്‍ കളിച്ചപ്പോള്‍ മപ്പാക്ക നന്നായി തല്ലു വാങ്ങിയിരുന്നു.

റോയല്‍സ് നിരയിലെ മറ്റൊരു ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെയാണ്. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ അദ്ദേഹം എത്ര കളിയില്‍ 27 റണ്‍സ് വീതം നല്‍കുമെന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടില്ല. എത്ര കളിയില്‍ രണ്ട്- മൂന്നു വിക്കറ്റുകള്‍ വീതം നേടുമെന്നു ചോദിച്ചാല്‍ അതിനും ഉത്തരമില്ല. നന്നായി റണ്‍സ് വഴങ്ങുന്ന ബൗളറാണ് ദേശ്പാണ്ഡെ. അശ്വിനും ചഹലും നടത്തിയതു പോലെയൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ ഹസരംഗയ്ക്കും തീക്ഷണയ്ക്കും സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

SANJU SAMSON

ബാറ്റിങെടുത്താല്‍ ഷിംറോണ്‍ ഹെറ്റ്‌മെയറെ റോയല്‍സ് ഒരിക്കലും ഫിനിഷറായി കളിപ്പിക്കരുത്. നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ ആവണം അദ്ദേഹത്തെ കളിപ്പിക്കേണ്ടത്. നിലവില്‍ ഫിനിഷറായി റോയല്‍സിനു ആരുമില്ലെന്നു തന്നെ പറയേണ്ടി വരും. ഏഴാമനായി ശുഭം ദുബെയെ അവര്‍ക്കു ഇറക്കാം. അതല്ലാതെ അവര്‍ക്കു മുന്നില്‍ മറ്റു വഴികളുമില്ലെന്നും അഗോരം കൂട്ടിച്ചേര്‍ത്തു.

പ്ലേഓഫിലെത്തില്ല

രാജസ്ഥാന്‍ റോയല്‍സ് അടുത്ത ഐപിഎല്‍ സീസണില്‍ പ്ലേഓഫിലെത്തില്ലെന്നും പുതുതായി ടീമിലെത്തിച്ച രണ്ടു കളിക്കാര്‍ ഹിറ്റായി മാറുമെന്നും പ്രസന്ന അഗോരം പ്രവചിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിനു റേറ്റിങ് കൊടുക്കുകയാണെങ്കില്‍ 100ല്‍ 61 മാത്രമേ ഞാന്‍ നല്‍കുകയുള്ളൂ. ഇതില്‍ കൂടുതല്‍ കൊടുക്കാന്‍ എനിക്കു കഴിയില്ല.

സത്യസന്ധമായിട്ടാണ് ഞാന്‍ ഇതു നല്‍കിയിരിക്കുന്നത്. ലേലത്തില്‍ റോയല്‍സ് വാങ്ങിയിട്ടുള്ളവരില്‍ ബെസ്റ്റായി ഞാന്‍ തിരഞ്ഞെടുക്കുന്നത് നിതീഷ് റാണ, മഹീഷ് തീക്ഷണ എന്നിവരെയാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ റോയല്‍സ് ടീം പ്ലേഓഫിലെത്താതെ പുറത്താവുമെന്നും അഗോരം അഭിപ്രായപ്പെട്ടു.

Story first published: Tuesday, December 10, 2024, 16:37 [IST]
Other articles published on Dec 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+