Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുഹമ്മദ് അമീര്‍ ഐപിഎല്ലിലേക്ക്? ലക്ഷ്യം ആര്‍സിബി; ആഗ്രഹം വെളിപ്പെടുത്തി പാക് പേസര്‍

ബംഗളൂരു: ഐപിഎല്ലിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള പടയൊരുക്കം ടീമുകളെല്ലാം സജീവമായി ആരംഭിച്ച് കഴിഞ്ഞു. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സീസണായതിനാല്‍ എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ കിരീട സാധ്യത ആര്‍ക്കാണ് കൂടുതലെന്ന് പറയാനാവില്ല. ഈ മാസം 22നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. അവസാന സീസണില്‍ അടിപതറിയ സൂപ്പര്‍ താരങ്ങളെല്ലാം ഇത്തവണ മിന്നിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പുതിയ സീസണിനായുള്ള പടയൊരുക്കം ആവേശകരമായി നടക്കവെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസറായ മുഹമ്മദ് അമീര്‍. ഇടം കൈയന്‍ സൂപ്പര്‍ പേസര്‍ പാകിസ്താന്‍ പൗരത്വം ഉപേക്ഷിച്ച ബ്രിട്ടണ്‍ പൗരത്വം നേടിയെടുത്ത് ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പുറത്തുള്ള അമീര്‍ പാകിസ്താന്‍ ലീഗിലടക്കം കളിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലിലേക്ക് എത്തണമെന്ന ആഗ്രഹമാണ് താരത്തിനുള്ളത്. ഇക്കാര്യം അമീര്‍ തുറന്ന് പറയുകയും ചെയ്തു. അമീറിന് ഇത്തരമൊരു അവസരം ലഭിച്ചാല്‍ ഏത് ടീമാവും സ്വീകരിക്കുക?. പരിശോധിക്കാം.

ആര്‍സിബിക്ക് താല്‍പര്യമുണ്ടാവും

ആര്‍സിബി മുഹമ്മദ് അമീറിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചാലും അത്ഭുതപ്പെടാനാവില്ല. അമീര്‍ പാകിസ്താന്റെ താരമായിരിക്കെ വിരാട് കോലിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ച താരമാണ്. വിരാട് കോലിയെ പലപ്പോഴും പ്രയാസപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ കോലി അമീറിനെ ടീമിലേക്കെത്തിക്കാന്‍ താല്‍പര്യം കാട്ടിയാല്‍ ആര്‍സിബി അതിന് തയ്യാറാവാനാണ് സാധ്യത കൂടുതല്‍.

ഇടം കൈയന്‍ പേസറായ അമീര്‍ ഒരു കാലത്ത് ലോക ക്രിക്കറ്റിനെ വിറപ്പിച്ചിരുന്നവനാണ്. നല്ല സ്വിങ്ങും നന്നായി യോര്‍ക്കര്‍ എറിയാനുള്ള കഴിവുമെല്ലാം അമീറിനെ അപകടകാരിയായ ബൗളറാക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായം തളര്‍ത്തുന്ന ബൗളറാണ് അമീര്‍. വിരമിക്കല്‍ പ്രഖ്യാപിച്ച് തിരിച്ചെത്തി അവസാന ടി20 ലോകകപ്പ് കളിച്ച താരം നന്നായി തല്ലുവാങ്ങുകയും ചെയ്തു. അമീറിന്റെ സമീപകാല പ്രകടനവും പ്രായവും താരത്തിന്റെ മോഹത്തിന് തിരിച്ചടിയാണ്.

rcb

അമീറിന് ഐപിഎല്‍ കളിക്കാന്‍ സാധിച്ചേക്കില്ല

അമീര്‍ ഇന്ത്യന്‍ താരങ്ങളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോട് വെറുപ്പ് പ്രകടിപ്പിക്കാത്ത അമീറിന് ഐപിഎല്ലില്‍ അവസരമൊരുക്കുമെന്ന് താരം പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത്തരമൊരു അവസരം അമീറിന് ലഭിക്കാന്‍ സാധ്യതയില്ല. ഇംഗ്ലണ്ട് പൗരത്വം നേടിയാലും പാകിസ്താന്‍ താരമെന്ന നിലയിലാവും എക്കാലവും അമീര്‍ അറിയപ്പെടുക. പാകിസ്താന്‍ താരങ്ങളെ ഇന്ത്യ ഐപിഎല്ലില്‍ നിന്ന് വിലക്കിയിട്ട് നാളുകളേറെയായി.

അതുകൊണ്ടുതന്നെ അമീറിനെ കളിപ്പിക്കുന്നതിനോട് ബിസിസി ഐ അനുകൂലമായി നിലപാടെടുക്കില്ല. കൂടാതെ അമീര്‍ ഒത്തുകളി കേസില്‍ പിടിക്കപ്പെടുകയും വിലക്ക് നേരിടുകയും ചെയ്ത താരമാണ്. ഇന്ത്യന്‍ താരമായ ശ്രീശാന്തിനോട് പോലും കരുണ കാണിക്കാത്ത ബിസിസി ഐ അമീറിനെ പിന്തുണക്കാന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ അമീറിന്റെ ഐപിഎല്‍ കളിക്കണമെന്ന മോഹം നടന്നേക്കില്ലെന്ന് തന്നെ പറയാം.

Story first published: Sunday, March 9, 2025, 11:58 [IST]
Other articles published on Mar 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+